Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോറട്ടോറിയത്തിൽ സർക്കാരും ബാങ്കുകളും ഒത്തുകളിക്കുന്നു: ഇൻഫാം

കോട്ടയം: കർഷകവായ്പകളിന്മേലുള്ള മോറട്ടോറിയത്തിൽ സർക്കാരും ബാങ്കുകളും ചേർന്ന് കർഷകരെ വിഢികളാക്കുന്നുവെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ ആരോപിച്ചു.

പ്രളയദുരന്തവും സാമ്പത്തികത്തകർച്ചയും മൂലം പ്രതിസന്ധിയിലായ കർഷകരുടെ വായ്പകളിന്മേൽ മോറട്ടോറിയം നടപ്പിലാക്കുന്നത് റിസർവ് ബാങ്ക് നിഷേധിച്ചിരിക്കുമ്പോൾ സംസ്ഥാന സർക്കാർ ഇതിനോടകം ഇറക്കിയ മോറട്ടോറിയം ഉത്തരവുകൾ പ്രഹസനങ്ങളായി. സർക്കാർ നിരന്തരമിറക്കുന്ന ഉത്തരവുകൾക്ക് യാതൊരു വിലയുമില്ലാതെ കർഷകർ വഞ്ചിക്കപ്പെടുകയും ബാങ്കുകൾ ജപ്തിനടപടികൾ പ്രഖ്യാപിച്ച് കർഷകരെ ആത്മഹത്യയിലേയ്ക്ക് തള്ളിവിടുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്.

പ്രളയദുരന്തം മൂലവും കാർഷികത്തകർച്ച സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയും ഉദ്യോഗസ്ഥ പീഡനവും 30ലേറെ കർഷകരെ ഇതിനോടകം ആത്മഹത്യയിലേയ്ക്ക് തള്ളിവിട്ടിട്ടും ഇതിനെ നിസാരവത്കരിക്കുന്ന സമീപനമാണ് കൃഷിവകുപ്പും സർക്കാരും സ്വീകരിച്ചിരിക്കുന്നത്. സർഫാസി ആക്ട് പ്രകാരം ബാങ്കുകൾ നടപടികൾ തുടർന്നാൽ കർഷകർ കൃഷിഭൂമിയും പാർപ്പിടവും നഷ്ടപ്പെട്ട് തെരുവിലിറങ്ങേണ്ട സാഹചര്യമുണ്ടാകും. ബാങ്കതികൃതരുടെ ഇടനിലക്കാരിലൂടെ കർഷകഭൂമി ഭൂമാഫിയകളുടെ കൈകളിലേയ്ക്ക് നിസാരവിലയ്ക്കെത്തും. പ്രളയദുരന്തമേഖലയിലെ മറ്റുവരുമാന മാർഗ്ഗങ്ങൾ ഒന്നുമില്ലാത്ത ചെറുകിട കർഷകരുടെ കടബാധ്യത സർക്കാർ ഏറ്റെടുക്കാതെ മോറട്ടോറിയം പ്രഖ്യാപിച്ചതുകൊണ്ടോ കാലാവധിനീട്ടിയതുകൊണ്ടോ കാര്യമില്ല. നിലവിലുള്ള മോറട്ടോറിയത്തിലൂടെ വായ്പയെടുത്ത തുകയുടെ തിരിച്ചടവിന്റെ സമയപരിധിക്ക് താൽക്കാലിക ആശ്വാസം ലഭിക്കുമെന്നല്ലാതെ കടമെടുത്ത തുകയിലോ പലിശയിലോ ബാങ്കുകൾ കുറവുനൽകില്ലെന്നുള്ളത് കർഷകരും തിരിച്ചറിയണം.

ഇതരസംസ്ഥാനങ്ങളിൽ കർഷകകടം എഴുതിത്ത്തള്ളാൻ പ്രക്ഷോഭം നടത്തിയ ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികൾ വൻഭൂരിപക്ഷത്തോടെ ഭരണം നടത്തുന്ന കേരളത്തിൽ കർഷകകടങ്ങൾ എഴുതിത്ത്തള്ളാൻ ശ്രമിക്കാത്തത് നീതിനിഷേധമാണ്. ജീവനോപാധികളും ഇതരവരുമാനങ്ങളുമില്ലാത്ത പ്രളയദുരന്തമേഖലയിലെ ചെറുകിട കർഷകരുടെ കടബാധ്യതകൾ മറ്റു സംസ്ഥാനങ്ങളിലേതുപോലെ സംസ്ഥാനസർക്കാർ ഏറ്റെടുക്കാൻ തയ്യാറാകാതെ ബാങ്കുകളെ പഴിചാരി ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടുന്നത് ഇരട്ടത്താപ്പാണെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP