Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആർസിഇപി കരാർ ഒപ്പിടീൽ പിന്മാറ്റം രാഷ്ട്രീയ അടവുനയമാകരുത്: ഇൻഫാം

ആർസിഇപി കരാർ ഒപ്പിടീൽ പിന്മാറ്റം രാഷ്ട്രീയ അടവുനയമാകരുത്: ഇൻഫാം

സ്വന്തം ലേഖകൻ

കോട്ടയം: ആർസിഇപി കരാറിന്മേൽ രാജ്യത്തുടനീളമുണ്ടായ ശക്തമായ എതിർപ്പിനെ ശമിപ്പിക്കുവാനുള്ള രാഷ്ട്രീയ അടവുനയമായി മാത്രമേ പ്രധാനമന്ത്രിയുടെ കരാർ ഒപ്പിടീൽ പിന്മാറ്റ പ്രഖ്യാപനത്തെ കാണാനാവുകയുള്ളു എന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവ. അഡ്വ. വി സി. സെബാസ്റ്റ്യൻ പറഞ്ഞു.

ചരക്കു, സേവന, നിക്ഷേപ മേഖലകളിൽ കരാർ ഇന്ത്യയ്ക്ക് വൻ തിരിച്ചടിയാകുമെന്ന് ഇക്കാലമത്രയും നടന്ന ചർച്ചകളിൽ നിന്ന് പുറത്തുവന്ന വിവരങ്ങളിലൂടെ പകൽപോലെ വ്യക്തമായിട്ടുള്ളതാണ്. എങ്കിലും 2020 ഫെബ്രുവരിയിൽ വിട്ടുവീഴ്ചകൾ ചെയ്ത് കരാർ ചർച്ചകൾ തുടരാനുള്ള സാധ്യതകൾ തള്ളിക്കളയേണ്ട. കോൺഗ്രസിന്റെ നേതൃത്വത്തിലാരംഭിച്ച ആർസിഇപി കരാറിന്മേൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോൾ സ്വീകരിച്ച വിലപേശൽ നിലപാട് സ്വാഗതാർഹമാണെങ്കിലും അവസാനം രാജ്യത്തെ കൊണ്ടുചെന്നെത്തിക്കുന്നത് കരാർ പങ്കാളിത്തത്തിലേക്കാണെന്നുള്ള സൂചനകളുമുണ്ട്. ബാങ്കോക്ക് പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആർസിഇപി കരാർ ചർച്ചകളുടെ ഇതുവരെയുള്ള വിശദാംശങ്ങൾ പുറത്തുവിടുവാനും ജനപ്രതിനിധികളുടെയും സംസ്ഥാനങ്ങളുടെയും കർഷക പ്രസ്ഥാനങ്ങളുടെയും വ്യവസായ മേഖലയുടെയും സർവോപരി, പൊതുസമൂഹത്തിന്റെയും അഭിപ്രായങ്ങളാരായുവാനും കേന്ദ്രസർക്കാർ ശ്രമിക്കണം.

ആസിയാൻ ഉൾപ്പെടെയുള്ള സ്വതന്ത്ര വ്യാപാര കരാറിലൂടെ ഇന്ത്യ നേരിടുന്ന വ്യാപാരക്കമ്മിയെ വിലയിരുത്തിയും ഇന്ത്യയിലെ തകർന്നുകൊണ്ടിരിക്കുന്ന കാർഷിക സന്പദ്ഘടന മുന്നിൽ കണ്ടുകൊണ്ടും കരാറിൽ നിന്നുള്ള പരിപൂർണ പിന്മാറ്റത്തിനാണ് കേന്ദ്ര സർക്കാർ തയാറാകേണ്ടതെന്നും വി സി. സെബാസ്റ്റ്യൻ പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP