Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇൻഫാം കർഷകദിനാചരണം 15 ന്; കർഷകനേതൃസമ്മേളനം 14 ന് മൂവാറ്റപുഴയിൽ; സംസ്ഥാനത്തുടനീളം വിപുലമായ ഒരുക്കങ്ങൾ

ഇൻഫാം കർഷകദിനാചരണം 15 ന്; കർഷകനേതൃസമ്മേളനം 14 ന് മൂവാറ്റപുഴയിൽ; സംസ്ഥാനത്തുടനീളം വിപുലമായ ഒരുക്കങ്ങൾ

കൊച്ചി: ഇന്ത്യൻ ഫാർമേഴ്സ് മൂവ്മെന്റിന്റെ (ഇൻഫാം) നേതൃത്വത്തിൽ ജനുവരി 15 കർഷകദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം വിപുലമായ ഒരുക്കങ്ങൾ. ഇതിനു മുന്നോടിയായി ജനുവരി 14ന് കർഷകനേതൃസമ്മേളനം മൂവാറ്റുപുഴ വാഴക്കുളത്ത് ചേരും. സംസ്ഥാന ഡയറക്ടർ ഫാ.ജോസ് മോനിപ്പള്ളിയുടെ അധ്യക്ഷതയിൽ ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യും.

അന്താരാഷ്ട്ര കരാറുകളും കാർഷിക വെല്ലുവിളികളും, ഇൻഫാം കർമ്മപരിപാടികളും, കാർഷിക രാഷ്ട്രീയ നിലപാടുകളുമാണ് നേതൃസമ്മേളനത്തിന്റെ മുഖ്യചർച്ചാവിഷയം. ഇൻഫാം സംസ്ഥാന കൺവീനർ ജോസ് എടപ്പാട്ട് കരട് പ്രമേയം അവതരിപ്പിക്കും. ദേശീയ വൈസ്ചെയർമാൻ കെ.മൈതീൻ ഹാജി, ദേശീയ ട്രസ്റ്റി ഡോ.എം.സി.ജോർജ്, ദേശീയ ട്രഷറർ ജോയി തെങ്ങുംകുടി എന്നിവർ സംസാരിക്കും.

ജനുവരി 15ന് മലബാർ, ഇടനാട്, തീരദേശങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന കർഷകദിനാചരണത്തിന് ഇൻഫാം ദേശീയ ചെയർമാൻ ഫാ.ജോസഫ് ഒറ്റപ്ലാക്കൽ, ദേശീയ പ്രസിഡന്റ് പി.സി.സിറിയക്, ദേശീയ ജനറൽ സെക്രട്ടറി ഫാ.ആന്റണി കൊഴുവനാൽ എന്നിവർ നേതൃത്വം നൽകും. കർഷകറാലി, പൊതുസമ്മേളനം, കർഷകരെ ആദരിക്കൽ, മികച്ചകർഷകർക്കും സ്‌കൂളുകൾക്കും സ്ഥാപനങ്ങൾക്കുമുള്ള അവാർഡുകൾ, സമഗ്ര കാർഷിക വികസന ബോധവൽക്കരണം, രാജ്യാന്തര കരാറുകളെയും കാർഷിക വെല്ലുവിളികളെയും കുറിച്ചുള്ള സെമിനാർ എന്നിവയാണ് പ്രധാന കർഷകദിന പരിപാടികൾ.

ഇൻഫാം സംസ്ഥാനതല കർഷകദിനാചരണം മൂവാറ്റുപുഴ വാഴക്കുളത്ത് ജനുവരി 15 ഉച്ചകഴിഞ്ഞ് 3ന് വൻ കർഷകറാലിയോടെ തുടക്കമാകും. തുടർന്ന് ഇൻഫാം രക്ഷാധികാരിയും കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പുമായ മാർ മാത്യു അറയ്ക്കലിന്റെ അധ്യക്ഷതയിൽ സംസ്ഥാന കൃഷിവകുപ്പ് മന്ത്രി വി എസ്.സുനിൽ കുമാർ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. എൽദോ എബ്രാഹം എംഎൽഎ, പൈനാപ്പിൾ കമ്പനിയുടെയും ഇ.ഇ.സി.മാർക്കറ്റിന്റെയും മുൻ ഡയറക്ടറും സംസ്ഥാന വിജിലന്റ്സ് ഡയറക്ടറുമായ ഡോ.ജേക്കബ് തോമസ് ഐപിഎസ്, മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് പെരുമ്പള്ളിക്കുന്നേൽ എന്നിവർ ആശംസകൾ നേരും. ഇൻഫാം ദേശീയ സംസ്ഥാന ഭാരവാഹികൾ സംസാരിക്കും. ഇൻഫാം കാർഷികപദ്ധതികളും കർഷകനിലപാടുകളും സമ്മേളനത്തിൽ പ്രഖ്യാപിക്കും.

ജനസേവ ശിശുഭവൻ രക്ഷാധികാരി ജോസ് മാവേലിയെ ചടങ്ങിൽ പ്രത്യേകമായി ആദരിക്കും. ഇൻഫാം സംസ്ഥാന തലത്തിൽ തെരഞ്ഞെടുത്ത മികച്ച പച്ചക്കറികൃഷി ചെയ്ത സ്‌കൂളുകൾക്കും അദ്ധ്യാപകർക്കും ചടങ്ങിൽ പ്രത്യേക പുരസ്‌കാരങ്ങൾ നൽകും. വീടുകളിൽ സ്വന്തമായി പച്ചക്കറിത്തോട്ടം വളർത്തുന്ന സംസ്ഥാനതലത്തിലെ മികച്ച മൂന്നു വിദ്യാർത്ഥികൾക്ക് അവാർഡുകൾ നൽകും.

സംസ്ഥാന ഡയറക്ടർ ഫാ.ജോസ് മോനിപ്പള്ളി, സംസ്ഥാന കൺവീനർ ജോസ് എടപ്പാട്ട് എന്നിവരുടെ നേതൃത്വത്തിൽ 151 അംഗങ്ങളുള്ള സംസ്ഥാനതല കർഷകദിനാചരണ സ്വാഗതസംഘത്തിനും രൂപം നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP