Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇൻഫാം ദേശീയ സംസ്ഥാനതല കർഷകദിനാചരണം സംഘടിപ്പിച്ചു

ഇൻഫാം ദേശീയ സംസ്ഥാനതല കർഷകദിനാചരണം സംഘടിപ്പിച്ചു

കൊച്ചി: അനുഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ടുകൊണ്ട് പ്രതിസന്ധികളെ അതിജീവിക്കാൻ കർഷകർ അവരുടേതായ കൂട്ടായ്മകൾ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഇൻഫാം ദേശീയ രക്ഷാധികാരി ബിഷപ് മാർ മാത്യു അറയ്ക്കൽ അഭിപ്രായപ്പെട്ടു. ഇൻഫാം കർഷകദിനത്തോടനുബന്ധിച്ച് കൊച്ചിയിൽ സംഘടിപ്പിച്ച ദേശീയ സംസ്ഥാന കർഷക പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണമുന്നണിയുടെ നയങ്ങൾക്കനുസരിച്ചുമാത്രമേ സർക്കാരുകൾ കർഷകരുൾപ്പെടെയുള്ള ജനവിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകുകയുള്ളൂ. നഷ്ടങ്ങളെ അതിജീവിക്കാൻ ഇൻഷുറൻസ് പോലുള്ള സുരക്ഷാ പദ്ധതികൾ കാർഷികരംഗത്ത് വ്യാപകമാക്കാനുള്ള ശ്രമങ്ങളുണ്ടാകണം. കാർഷികോല്പങ്ങളിൽ നിന്നുണ്ടാകുന്ന അവശിഷ്ടങ്ങൾ പോലും സംസ്‌കരിച്ച് മൂല്യവർദ്ധിത ഉത്പങ്ങളാക്കി കൃഷി ലാഭകരമാക്കുന്ന വിജയകഥകൾ ഏവർക്കും പ്രചോദനകരമാകണമെന്നും അദ്ദേഹം പറഞ്ഞു.

കലൂർ റിന്യൂവൽ സെന്ററിൽ സംഘടിപ്പിച്ച കർഷകസംഗമത്തിൽ ഇൻഫാം ദേശീയ ചെയർമാൻ ഫാ.ജോസഫ് ഒറ്റപ്ലാക്കൽ അധ്യക്ഷനായിരുന്നു. കാർഷിക പുരോഗതിക്കായി ഇൻഫാം നടപ്പാക്കുന്ന ജൈവസമൃദ്ധി പദ്ധതിയുടെ ഉദ്ഘാടനം ഹൈബി ഈഡൻ എംഎൽഎ നിർവഹിച്ചു. പ്രളയാനന്തര കാർഷിക പുനരുദ്ധാരണ നടപടികൾ കർഷകരുടെ ആവശ്യങ്ങൾക്കനുസൃതമാണെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഉറപ്പുവരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ അഡ്വ.വി സി.സെബാസ്റ്റ്യൻ വിഷയാവതരണം നടത്തി. ദേശീയ പ്രസിഡന്റ് പി.സി.സിറിയക് ഐ.എ.എസ് മുഖ്യപ്രഭാഷണം നിർവഹിച്ചു. കൃഷി ഓഫീസർ കെ.സുദർശനൻ പിള്ള പച്ചക്കറിവിത്തുകൾ വിതരണം ചെയ്തു. ഇൻഫാം സംസ്ഥാന ഡയറക്ടർ ഫാ.ജോസ് മോനിപ്പള്ളി, സംസ്ഥാന പ്രസിഡന്റ് ജോസ് ഇടപ്പാട്ട്്, എറണാകുളം ജില്ലാ ഡയറക്ടർ ഫാ.പോൾ ചെറുപിള്ളി, ഫാ.തോമസ് മറ്റമുണ്ടയിൽ, അഡ്വ.ബിനോയ് തോമസ്, അഡ്വ.എബ്രാഹം മാത്യു, കെ.വി.ബിജു, ഫാ.ജോസ് കുന്നുംപുറത്ത് എന്നിവർ പ്രസംഗിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP