Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇൻഫാം സംസ്ഥാന സമ്മേളനത്തിന് മുന്നൊരുക്കമായി പ്രവർത്തകസമ്മേളനം നടത്തി

ഇൻഫാം സംസ്ഥാന സമ്മേളനത്തിന് മുന്നൊരുക്കമായി പ്രവർത്തകസമ്മേളനം നടത്തി

സ്വന്തം ലേഖകൻ

വാഴക്കുളം: അടുത്ത ജനുവരിയിൽ തൊടുപുഴയിൽ നടക്കുന്ന ഇൻഫാം സംസ്ഥാന സമ്മേളനത്തിന് മുന്നൊരുക്കമായുള്ള പ്രവർത്തക സമ്മേളനം നടത്തി. ജ്വാല ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവ.വി സി.സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് ജോസ് എടപ്പാട്ട് യോഗത്തിൽ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ഡയറക്ടർ ഫാ.ജോസ് മോനിപ്പിള്ളിൽ, ദേശീയ വൈസ് ചെയർമാൻ കെ. മൈതീൻ ഹാജി, സംസ്ഥാന സെക്രട്ടറി അബ്രാഹം മാത്യു,കോതമംഗലം കാർഷിക ജില്ല പ്രസിഡന്റ് റോയി വള്ളമറ്റം, ഇരിങ്ങാലക്കുട കാർഷിക ജില്ല പ്രസിഡന്റ് ജനറ്റ് മാത്യു,സണ്ണി അരഞ്ഞാണിയിൽ,ജോസ് പോൾ, ജയിംസ് പള്ളിക്കമ്യാലിൽ, ബേബി മങ്ങാട്ട്, വി എം.ഫ്രാൻസിസ്, പി.വി.ഏലിയാസ്,എം ടി.ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.

501 അംഗ സംഘാടക സമിതിക്ക് സമ്മേളനം രൂപം കൊടുത്തു. ഫാ.ജോസ് മോനിപ്പിള്ളിൽ ( സംഘാടക സമിതി ചെയർമാൻ), ജോസ് എടപ്പാട്ട് (ജനറൽ കൺവീനർ), റോയി വ ള്ളമറ്റം (ജനറൽ സെക്രട്ടറി), സണ്ണി അരഞ്ഞാണിയിൽ (ട്രഷറർ), ജയിംസ് പള്ളിക്കമ്യാലിൽ, ജയ്‌സൺ കോലടി (വോളന്റീയേഴ്‌സ് കമ്മറ്റി ), എം ടി.ഫ്രാൻസിസ്, ബേബിച്ചൻ മങ്ങാട്ട്, വി എം.ഫ്രാൻസിസ്, ആന്റണി പുൽപ്പറമ്പിൽ (പബ്ലിസിറ്റി കമ്മറ്റി ), തോമസ് കൂട്ടുങ്കൽ ,ജേക്കബ് മിറ്റത്താനിക്കൽ (ഫിനാൻസ് കമ്മിറ്റി ), ഒ.എം.ജോർജ്, സണ്ണി കുറുന്താനം, ചെറിയാൻ കുന്നപ്പിള്ളിൽ (പ്രോഗ്രാം കമ്മറ്റി), ജോർജ് മങ്ങാട്ട്, ബാബു ചെറിയാൻ, ലാൽറാത്തപ്പിള്ളിൽ, തോമസ് സ്രാമ്പിക്കൽ, മാത്യു പാലിയത്ത് ( സ്റ്റേജ്, ഫുഡ് കമ്മറ്റി ), മാനുവൽ കല്ലിങ്കൽ,ജോണി നീറമ്പുഴ, സണ്ണി മാടപ്പിള്ളിക്കുന്നേൽ, ജോണി നെല്ലിക്കുന്നേൽ ( സ്വീകരണ കമ്മറ്റി ), ഷെവ.വി സി.സെബാസ്റ്റ്യൻ, ജോയെൽ നെല്ലിക്കുന്നേൽ (മീഡിയ കമ്മറ്റി ) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിക്കാണ് രൂപം നൽകിയിട്ടുള്ളത്.

സ്വർണ്ണ പണയത്തിനുമേൽ കാർഷിക വായ്പ തുടരാനുള്ള ബാങ്കേഴ്‌സ് സമിതിയുടെ തീരുമാനം പ്രവർത്തക സമ്മേളനം സ്വാഗതം ചെയ്തു.പ്രകൃതി ദുരന്തത്തെ തുടർന്ന് സംസ്ഥാന സർക്കാർ നിരോധിച്ച ക്വാറികളും പാറമടകളും വീണ്ടും തുറന്നു പ്രവർത്തിക്കാൻ സർക്കാർ അനുവാദം നൽകിയിരിക്കുമ്പോൾ പശ്ചിമഘട്ടത്തെ നശിപ്പിക്കുന്നത് കർഷകർ ആണോയെന്ന് പരിസ്ഥിതിവാദികൾ തിരിച്ചറിയണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.പ്രളയ ദുരന്തങ്ങൾ സംസ്ഥാനത്ത് തുടർക്കഥയാകുമ്പോൾ അതിനിരയായവരിൽ നിന്നു തന്നെ പ്രളയ സെസ് പിരിക്കുന്നതിനെ യോഗം അപലപിച്ചു. വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ വരുത്തിയ 83 കർഷക മരണങ്ങളുടെ പേരിൽ വനംവകുപ്പിനെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പ്രവർത്തക സമ്മേളനം ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP