Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

കർഷകരെ ആത്മഹത്യയിലേയ്ക്കു തള്ളിവിടുന്നത് ഉദ്യോഗസ്ഥ പീഡനവും കെടുകാര്യസ്ഥതയും: വി സി.സെബാസ്റ്റ്യൻ

ഫാ.ആന്റണി കൊഴുവനാൽ

കോട്ടയം: ഉദ്യോഗസ്ഥരുടെ നിരന്തരമുള്ള പീഡനവും ധിക്കാരസമീപനവും നിയമങ്ങൾ വളച്ചൊടിച്ചുള്ള ധാർഷ്ഠ്യവും ഭരണസംവിധാനങ്ങളിലെ അഴിമതിയുമാണ് കർഷകരെ ആത്മഹത്യയിലേയ്ക്ക് തള്ളിവിടുന്നതെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ.

28 കർഷകർ ആത്മഹത്യ ചെയ്തിട്ടും പ്രഖ്യാപനങ്ങൾ നടത്തി സംസ്ഥാന സർക്കാർ ഒളിച്ചോടുന്നു. ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരെ നിലയ്ക്കു നിർത്തുവാൻ ജനാധിപത്യഭരണസംവിധാനത്തിന് സാധിക്കാത്തത് അപമാനകരമാണ്. കേരളത്തിൽ ഇതിനോടകം 28 കർഷകർ ജപ്തിഭീഷണിമൂലം ആത്മഹത്യ ചെയ്തിട്ടുണ്ടെങ്കിൽ കർഷകരെ ആത്മഹത്യയിലേയ്ക്ക് നയിച്ച ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുവാൻ സർക്കാർ തയ്യാറാകണം.

ആത്മഹത്യ ചെയ്ത കർഷക കുടുംബങ്ങളുടെ ഈടുവെച്ച ഭൂമി അറ്റാച്ച് ചെയ്യുവാൻ ധനകാര്യസ്ഥാപനങ്ങൾ വീണ്ടും നോട്ടീസ് പതിപ്പിച്ചിരിക്കുമ്പോൾ ഈ കുടുംബങ്ങൾ ഒന്നടങ്കം പെരുവഴിയിലാകുന്ന സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. തലമുറകളായി കൈവശം വച്ചനുഭവിച്ചുവന്ന പുരയിടങ്ങൾ തോട്ടങ്ങളാക്കുകയും റവന്യൂ രജിസ്‌ട്രേഷൻ രേഖകളിൽ കൃത്രിമം കാട്ടി കർഷകഭൂമി ഖനനമാഫിയകൾക്ക് മറിച്ചുവിറ്റും ചിലയിടങ്ങളിൽ വനഭൂമിയാക്കിയും റവന്യൂ വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന വൻ അഴിമതിക്കും ദ്രോഹനടപടികൾക്കും ജനാധിപത്യസർക്കാർ കൂട്ടുനിൽക്കുന്നത് ഭരണത്തകർച്ചയാണ് സൂചിപ്പിക്കുന്നത്.

ജനാധിപത്യഭരണത്തെ അപമാനിച്ചുകൊണ്ടുള്ള ഉദ്യോഗസ്ഥധാർഷ്ഠ്യമാണ് മന്ത്രിസഭാതീരുമാനങ്ങൾ പോലും അട്ടിമറിക്കുന്നതിനു പിന്നിലുള്ളതെന്നും കഷ്ടപ്പെടുന്ന കർഷകരെ മറന്ന് ക്വാറി ഖനന മാഫിയകൾക്കു വേണ്ടി സർക്കാർ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുവെന്നതിന്റെ തെളിവാണ് പ്രഖ്യാപിച്ച മോറട്ടോറിയം പോലും അട്ടിമറിച്ചതെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP