Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സന്നദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ഇൻഫോസിസിന്റെ 15 ാം വാർഷികാഘോഷം

സന്നദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ഇൻഫോസിസിന്റെ 15 ാം വാർഷികാഘോഷം

തിരുവനന്തപുരം : തിരുവനന്തപുരം ഇൻഫോസിസ് ഡിസി യുടെ (ഡെവലപ്മെന്റ് സെന്റർ) 15ാം വാർഷികത്തിന്റെ ഭാഗമായി സന്നദ്ധ പ്രവർത്തനങ്ങൾ ആരംഭിച്ചു. ജനുവരി മാസം മുഴുവൻ നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളാണ് 15 ാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്. രക്തദാന ക്യാമ്പുകൾ, തിരുവനന്തപുരം മെഡിക്കൽ കോളേജ് ശുചീകരണം, പള്ളിത്തുറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ എന്നിവയാണ് പ്രധാന പരിപാടികൾ.

ടെക്നോപാർക്കിൽ ഒരു ബിസിനസ് യൂണിറ്റുമായി 2003 ൽ പ്രവർത്തനമാരംഭിച്ച ഇൻഫോസിസിന് ഇന്ന് മൂന്ന് കെട്ടിടങ്ങളിലായി 10 ബിസിനസ് യൂണിറ്റുകളുണ്ട്. പതിനഞ്ച് വർഷത്തിനിടയിൽ തൊഴിൽ ശക്തിയിൽ കാര്യമായ വളർച്ചയുണ്ടായി. 2.7 മില്യൺ ചതുരശ്രയടി കെട്ടിടവും അത്യാധുനിക സൗകര്യങ്ങളുള്ള സോഫ്റ്റ് വെയർ ബ്ലോക്കുകളും മാത്രമല്ല ജീവനക്കാരുടെ വിശ്രമത്തിനും വിനോദത്തിനും പ്രാധാന്യം കൊടുക്കുന്നവയാണ് ഇൻഫോസിസ് വികസന കേന്ദ്രങ്ങൾ. ടെന്നിസ് കോർട്ട്, വോളിബോൾ കോർട്ട്, ബാഡ്മിന്റൺ കോർട്ട്, ബാസ്‌ക്കറ്റ് ബാൾ കോർട്ട്, ഫുട്ബോൾ ഗ്രൗണ്ട്, ജിംനേഷ്യം, വൈവിധ്യമാർന്ന ഭക്ഷണം വിളമ്പുന്ന രണ്ട് ഫുഡ് കോർട്ടുകൾ എന്നിവ ഇൻഫോസിസ് ക്യാമ്പസിന്റെ ഭാഗമായുണ്ട്.

പരിസ്ഥിതി സംരക്ഷണത്തിനും തിരുവനന്തപുരം ഡി.സി. കാര്യമായ പ്രാധാന്യം നൽകുന്നു. മഴ വെള്ള സംഭരണികളും, ബയോഗ്യാസ് പ്ലാന്റും മലിനജല സംസ്‌ക്കരണ പ്ലാന്റും ഉദാഹരണങ്ങളാണ്.

തിരുവനന്തപുരം ഡിസിയുടെ ഭാഗമായുള്ള സിഎസ്ആർ ഗ്രൂപ്പുകളായ ഗ്രാസ് റൂട്ട്സ്, സഞ്ജീവനി, രക്ഷ തുടങ്ങിയവ ജീവനക്കാരുമായി ചേർന്ന് നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു. പാർശ്വവൽകൃത വിഭാഗങ്ങൾക്കിടയിലെ സന്നദ്ധ സേവനം, വിദ്യാർത്ഥികൾക്കിടയിലെ ലഹരി വിരുദ്ധ ബോധവൽക്കരണം എന്നിവയാണ് സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രധാനമായും ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP