Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊലീസ് സഹകരണത്തിൽ നിർധനകുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റുകളെത്തിച്ചു നൽകി ഇൻസാനിയത്ത് ചാരിറ്റബിൾ ട്രസ്റ്റ്

പൊലീസ് സഹകരണത്തിൽ നിർധനകുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റുകളെത്തിച്ചു നൽകി ഇൻസാനിയത്ത് ചാരിറ്റബിൾ ട്രസ്റ്റ്

സ്വന്തം ലേഖകൻ

മുക്കം: കോവിഡ് ഭീതിയിൽ ജോലിക്ക് പോവാൻ കഴിയാതെ പ്രയാസപ്പെടുന്നവർക്ക് ഭക്ഷ്യക്കിറ്റുകൾ എത്തിച്ചു നൽകിയത് നിർധന കുടുംബങ്ങൾ വലിയ ആശ്വാസമായി. നൗഷാദ് കൊച്ചി ചെയർമാനായ ഇൻസാനിയത്ത് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം-മാടമ്പിയിൽ നിരവധി കുടുംബങ്ങൾക്കാണ് ഭക്ഷ്യധാന്യങ്ങളടങ്ങിയ കിറ്റുകൾ കൈമാറിയത്.

ജാഗ്രത പുലർത്തി ജനമൈത്രി പൊലീസുമായി സഹകരിച്ചാണ് വിതരണം നിർവഹിച്ചത്. മുക്കം പൊലീസ് സബ് ഇൻസ്പെക്ടർ സാജിദ്, അഡീഷണൽ എസ്‌ഐ, കെ അബ്ദുറസാഖ്, ജനമൈത്രി പൊലീസ് സബ് ഇൻസ്പെക്ടർ പി അസൈൻ, ഇൻസാനിയത്ത് ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങളായ ടി.പി ഹാരിസ് എരഞ്ഞിമാവ്, നൗഷാദ് നൗഷി, സാലിം ജീറോഡ്, മജീദ് പുളിക്കൽ, കോവിഡ്-19 ആർ.ആർ.ടി അംഗം ബിയ്യക്കുട്ടി എന്നിവർ നേതൃത്വം നൽകി.

മുക്കം പൊലീസുമായി സഹകരിച്ച് പത്ത് ടൺ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യാനുള്ള നടപടിക്രമങ്ങളാണ് ഇൻസാനിയത്ത് ചാരിറ്റബിൾ ട്രസ്റ്റ് ഒരുക്കിയിരിക്കുന്നത്. മുക്കത്തെയും സമീപ പ്രദേശങ്ങളിലെയും പ്രയാസപ്പെടുന്ന അർഹരിലേക്ക് വരും നാളുകളിൽ ഭക്ഷ്യകിറ്റുകൾ എത്തിച്ചുനൽകും. ജോലിയും കൂലിയും എല്ലാം നിലച്ച കൊറോണ ഭീഷണിയുടെ കാലത്ത് ഭക്ഷണം കിട്ടാതെ ഒരാളും പട്ടിണി കിടക്കാൻ പാടില്ലെന്ന മഹത്തായ ഉദ്ദേശ്യലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഇൻസാനിയത്ത് ചാരിറ്റബിൾ ട്രസ്റ്റ് ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പൊലീസിന്റെ സഹകരണത്തോടെ ഭക്ഷ്യധാന്യങ്ങൾ അർഹരുടെ വീടുകളിൽ എത്തിച്ചു നൽകുന്നതെന്ന് ഹാരിസ് ടി.പി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP