Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജൈവവൈവിധ്യ പാരിസ്ഥിതിക സംസ്‌കാരത്തിലേക്ക് വഴിതുറന്ന് അന്താരാഷ്ട്ര ജൈവവൈവിധ്യ കോൺഗ്രസ്സ് 2018 ന് തിരശീല വീണു

ജൈവവൈവിധ്യ പാരിസ്ഥിതിക സംസ്‌കാരത്തിലേക്ക് വഴിതുറന്ന് അന്താരാഷ്ട്ര ജൈവവൈവിധ്യ കോൺഗ്രസ്സ് 2018 ന് തിരശീല വീണു

തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ ); നവ്ധാന്യ ( ഡെഹ്‌റാഡൂൺ ); ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എഫ് ആർ ഐ); ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസർച്ച് ആൻഡ് എജുക്കേഷൻ ( ഐ സി എഫ് ആർ ഇ , ഡെഹ്‌റാഡൂൺ); വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ( ഡബ്‌ള്യു ഐ ഐ , ഡെഹ്‌റാഡൂൺ); ഉത്തരാഖണ്ഡ് ബയോ ഡൈവേഴ്‌സിറ്റി ബോർഡ് ; ഉത്തരാഖണ്ഡ് കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി എന്നിവ സംയുക്തമായി സംഘടിപ്പിച്ച പ്രഥമ അന്താരാഷ്ട്ര ജൈവ വൈവിധ്യ കോൺഗ്രസ് (ഐ ബി സി 2018 ) ഒക്ടോബർ 4 മുതൽ 6 വരെ ഡെഹ്റാഡൂണിൽ നടന്നു. സമാപനത്തോടനുബന്ധിച്ച് ഐ ബി സി 2018 മുന്നോട്ടു വച്ച നിർദേശങ്ങൾ:

ജൈവവൈവിധ്യ പാരിസ്ഥിതിക സംസ്‌കാരത്തിലേക്കുള്ള മാറ്റങ്ങൾക്കായി ദേശീയ അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമുകളിൽ സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനായി ജൈവവൈവിധ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന പാരിസ്ഥിതിക സംസ്‌കാരം രൂപീകരിക്കുന്നതിലേക്ക് പദ്ധതികൾ ആസൂത്രണം ചെയ്യുവാൻ സിവിൽ സൊസൈറ്റി സംഘടനകളും കർഷകരും ഉൾപ്പെടെയുള്ള ജൈവൈവിധ്യനിക്ഷേപകരുടെയിടയിൽ പ്രചാരണം ആരംഭിക്കുവാൻ ഐ ബി സി അഭ്യർത്ഥിക്കുന്നു. ഹരിത, കാർബൺ വിമുക്ത സർക്കുലർ ഡെവലപ്പ്‌മെന്റ്, ഇക്കോണമി, വനവത്കരണ പ്രചാരണം, ആവാസവ്യവസ്ഥാ സംരക്ഷണം, സേവനം, കൃഷി സ്ഥലങ്ങളുടെ പരിപാലനവും പുനരുദ്ധാരണവും ജൈവ പോഷക സമ്പന്നമായ കാർഷിക പരിശീലനങ്ങളുടെ പ്രചാരണം , പരിസ്ഥിതി നശിപ്പിക്കുന്നവർക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ ഉറപ്പ് വരുത്തുക എന്നിവയൊരുക്കുന്ന ജൈവ വൈവിധ്യം കേന്ദ്രീകരിച്ചുള്ള സംസ്‌കാരം ആരംഭിക്കുന്നതിനായി ലോകമെമ്പാടുമുള്ള സർക്കാരുകൾ ആവശ്യമായ നയങ്ങൾ സ്വീകരിക്കണം.

മെച്ചപ്പെട്ട വാസ സ്ഥലങ്ങൾക്കായി പുത്തൻ സഖ്യങ്ങൾ ആവശ്യമാണ് വിപുലമായ അവബോധവും വിദ്യാഭ്യാസ പാക്കേജുകളും ഉൾപ്പെടുത്തി ദേശീയ അന്താരാഷ്ട്ര വേദികളിൽ വസുധൈവകുടുംബകം എന്ന തത്വം പ്രചരിപ്പിക്കുന്നതിനായി പുതിയ ശൃംഖലകളും സഖ്യങ്ങളും അവതരിപ്പിക്കേണ്ടതുണ്ടെന്ന് ഐ ബി സി നിർദേശിച്ചു. ആഗോള തലത്തിൽ പാരിസ്ഥിതിക സംസ്‌കാരം എന്ന ആശയം മുന്നോട്ട് കൊണ്ടുപോകുന്നതിനായി ശാസ്ത്ര, മാധ്യമ, രാഷ്ട്രീയ നേതാക്കൾ പ്രതിനിധികളായി വർത്തിക്കുവാൻ ഐ ബി സി നിർദേശിച്ചു. ജൈവവൈവിധ്യ പാരിസ്ഥിതിക സംസ്‌കാരത്തിനായുള്ള പദ്ധതികളുടെ ആസൂത്രണം എല്ലാ ഘട്ടത്തിലും സമന്വയിപ്പിക്കാനും 2030 ലേക്ക് ഐക്യ രാഷ്ട സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടുന്നതിനായി ഒരു കൗൺസിൽ രൂപപ്പെടുത്തുവാനും സർക്കാരിനോട് അഭ്യർത്ഥിച്ചു.

ജൈവവൈവിധ്യം അടിസ്ഥാനമാക്കിയുള്ള ഉപജീവനമാർഗ്ഗം സുസ്ഥിര വികസനം എന്ന ആശയം പ്രാവർത്തികമാകുന്നുവെന്ന് സർക്കാർ ഇതിനോടകം വെളിപ്പടുത്തിയ സാഹചര്യത്തിൽ ജൈവ വൈവിധ്യവും ബന്ധപ്പെട്ട ഉപജീവന മാർഗ്ഗങ്ങളും എല്ലാ വികസന പ്രവർത്തനങ്ങളുടെയും മുഖ്യ തത്വങ്ങളായി സ്വീകരിക്കുവാൻ അനുയോജ്യമായ സമയമാണിത്. ജൈവവൈവിധ്യ നഷ്ടത്തെക്കുറിച്ച് പരാമർശിച്ച ഐ ബി സി വന സംരക്ഷണത്തിന്റെ ആവശ്യകത, മനുഷ്യ ബാധിത പ്രദേശങ്ങളുടെ സംരക്ഷണ പ്രവർത്തനങ്ങളിലെ സാമൂഹിക പങ്കാളിത്തം എന്നിവ മുന്നോട്ട് വച്ചു. തദ്ദേശ മേഖലയിലെ വിഭവങ്ങൾ ഉപയോഗപ്പെടുത്തിയും മികച്ച ആഹാര സംസ്‌കാരം പ്രചരിപ്പിച്ചും പുതിയ ഫുഡ് സ്‌കേപ്പുകൾ വികസിപ്പിക്കണമെന്നും ഐ ബി സി നിർദേശിച്ചു.

ഇ ഐ എ പ്രക്രിയകൾ വിപുലീകരിക്കുക
ദേശീയ വികസന പദ്ധതികളിൽ കാർഷിക ആവാസ വ്യവസ്ഥയുടെ ഉപയോഗത്തിനും സംരക്ഷണത്തിനുമുള്ള പ്രാധാന്യം തിരിച്ചറിയുക. ഗ്രാമീണ വികസനം, ഭക്ഷ്യ സുരക്ഷ, ദാരിദ്ര്യ നിർമ്മാർജനം, പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാനം എന്നിവയുമായി ബന്ധപ്പെട്ട സർക്കാർ വകുപ്പുകളെ സമന്വയിപ്പിക്കുക എന്നത് ആവശ്യമായി വരും. മഹാത്മാ ഗാന്ധി നാഷണൽ റൂറൽ എമ്പ്‌ലോയെമെന്റ് ഗ്യാരന്റി സ്‌കീമിൽ സംയോജിപ്പിച്ചിട്ടുള്ള ജൈവ വൈവിധ്യ സംരക്ഷണ പദ്ധതികൾ അതിന്റെ കാര്യക്ഷമതയ്ക്കായി കൂടുതൽ വിപുലമാക്കുകയും നിരീക്ഷിക്കപ്പെടുകയും വേണം.

കാർഷിക ജൈവ വൈവിധ്യം
കാർഷിക വിളകളിലെ ജനിതക വൈവിധ്യം കൃത്യമായി രേഖപ്പെടുത്തുകയും ഭക്ഷ്യ സുരക്ഷ കൈവരിക്കുന്നതിനായി രാജ്യത്തെ പ്രശസ്തമല്ലാത്ത ഭക്ഷ്യ വിളകൾ ഉപയോഗപ്പെടുത്തുകയും വേണം. ജനിതക വൈവിധ്യം സംരക്ഷിക്കുന്നതിനായി സാമൂഹിക സീഡ് ബാങ്കുകൾ പ്രാദേശിക തലങ്ങളിൽ സ്ഥാപിക്കുകയും സാമ്പത്തിക സഹായം, സബ്‌സിഡി എന്നിവയിലൂടെ പരമ്പരാഗത വിളകളുടെ കൃഷി സംരക്ഷിക്കുകയും വേണം. ജൈവവൈവിധ്യം, ജൈവ കൃഷി എന്നിവയിൽ അടിയന്തര ഘട്ടം ആവശ്യമാണ് ഒന്നാം ഘട്ടത്തിൽ ജൈവ കൃഷിക്ക് സർക്കാർ പിന്തുണ നൽകുകയും വേണം. കാർഷിക, മത്സ്യ ഉത്പന്നങ്ങളുടെ മൂല്യ വർദ്ധനവിനായി പ്രാദേശിക വൈദഗ്ദ്ധ്യം വികസിപ്പിക്കേണ്ടതുണ്ട്.

ജൈവ ഹിമാലയത്തിലേക്ക്
ആരോഗ്യപരമായ സമൂഹത്തിനും വൃത്തിയുള്ള ഹരിത ലോകത്തിനുമായി പർവത പരിസ്ഥിതിയിലെ, വിശേഷിച്ചും ഹിമാലയ പ്രാന്തങ്ങളിലെ സംസ്ഥാനങ്ങളിൽ, ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിനായി പ്രകൃതിയുടെ സമഗ്രത നിലനിർത്തിക്കൊണ്ടുള്ള വികസന മാതൃകകൾ ലോകമെമ്പാടും കൈമാറണം.

ജൈവ വൈവിധ്യം മൂലമുള്ള ആഹാരങ്ങളിലും മറ്റ് വസ്തുക്കളുടെ സുതാര്യമായ ലേബലിങ്
ഉപഭോക്താവിന്റെ അവകാശങ്ങൾ ഉറപ്പാക്കാനും ജൈവ വൈവിധ്യത്തിന്റെ ദുരുപയോഗം തടയുവാനും ജൈവ വൈവിധ്യം മൂലമുള്ള ആഹാരങ്ങളിലും മറ്റ് മൂല്യ വർധിത വസ്തുക്കളിലും സുതാര്യവും ന്യായവുമായ ലേബലിങ് ആവശ്യപ്പെടുകയാണ് ഐ ബി സി.

ജീവജാലങ്ങളുടെ സംരക്ഷണം
ജനിതക വൈവിധ്യത്തിന്റെ ദ്രുത ഗതിയിലുള്ള നഷ്ടം തടയുന്നതിനായി കർഷകർക്ക് ആനുകൂല്യങ്ങളും നൽകികൊണ്ട് വൈവിധ്യവും തദ്ദേശീയവുമായ ചെടികളുടെയും ജീവജാലങ്ങളുടെയും സംരക്ഷണം ഉറപ്പു വരുത്തുക. .

കാലാവസ്ഥാ വ്യതിയാനം
സുസ്ഥിര വികസനം, ആരോഗ്യ സംരക്ഷണം എന്നിവയുടെ ഉറവിടമായും കാലാവസ്ഥയുമായി ബന്ധപ്പെട്ട പുനരുത്പാദിത കൃഷി, ഉപജീവന മാർഗ്ഗങ്ങൾ എന്നിവയിൽ ജൈവവൈവിധ്യം മുഖ്യ പങ്ക് വഹിക്കുന്നുണ്ട് . കാലാവസ്ഥാ വ്യതിയാനവുമായി പൊരുതുമ്പോൾ കാലാവസ്ഥയെക്കുറിച്ചുള്ള ഉയർന്ന നിലവിവരത്തിലുള്ള വിവരങ്ങളും, കൂടാതെ കാലാവസ്ഥാ വ്യതിയാനത്താൽ ബന്ധിക്കപ്പെട്ട പാരിസ്ഥിതിക, സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള അറിവും അനിവാര്യമാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘതം കുറയ്ക്കുന്നതിനായി സ്വീകരിക്കപ്പെടുന്ന നടപടികളെല്ലാം സാമൂഹിക,വ്യക്തിഗത, സ്വകാര്യ മേഖലകളുമായി പങ്കാളിത്തത്തിലായിരിക്കണം. ദ്വീപുകൾക്ക് പ്രത്യേക പരിഗണയും നൽകണം. ഊർജക്ഷമത, ഇന്ധന ബദൽ സംവിധാനം, പുനരുപയോഗ ഊർജ്ജം, വനവത്കരണം, മാലിന്യ നിർമ്മാർജനം എന്നീ മേഖലകളിൽ കാലാവസ്ഥാ ലഘൂകരണ നടപടികളും വികസന നയങ്ങളും സമന്വയിപ്പിക്കുന്നതിനും ഐ ബി സി നിർദ്ദേശം നൽകി.

വിവര രൂപീകരണം, വിദ്യാഭ്യാസം
അറിവ് തുല്യമായി പങ്ക് വയ്ക്കുക, അഥവാ ജനകീയമാക്കുക, എന്നതാണ് സമൂഹം നിലവിൽ നേരിടുന്ന പ്രധാന വെല്ലുവിളി. പാരിസ്ഥിതിക സംസ്‌കാരത്തെ അടിസ്ഥാനമാക്കി ജൈവ വൈവിധ്യവും അതിന്റെ സംരക്ഷണവും സംബന്ധിക്കുന്ന സന്ദേശം ദേശ വ്യാപകമായി പ്രചരിപ്പിക്കുന്നതിന് 'ജൈവവൈവിധ്യ സാക്ഷരതാ പരിപാടി' അടിയന്തരമായി നടപ്പിലാക്കണം.

സയൻസ് പോളിസി ഇന്റർഫേസ് മെച്ചപ്പെടുത്തുക
പോളിസി രൂപപ്പെടുത്തുന്നവർ, ജനപ്രതിനിധികൾ, ബ്യൂറോക്രാറ്റുകൾ എന്നിവർക്കായി കപ്പാസിറ്റി ബിൽഡിങ് സെമിനാറുകൾ പോലെയുള്ള പരിപാടികളിലൂടെ ശാസ്ത്രജ്ഞരും പോളിസി രൂപകർത്താക്കളുമായുള്ള ആശയ വിനിമയം വർദ്ധിപ്പിക്കുക. വിദഗ്ദ്ധ സമിതി റിപ്പോർട്ടുകളും ഇന്ത്യൻ ഗവൺമെന്റിന്റെ നേതൃത്വത്തിലുള്ള പഠനവും ഏവർക്കും ലഭ്യമാകണം. ആവാസവ്യവസ്ഥയെയും ഹാബിറ്റാറ്റിനെയും കുറിച്ചുള്ള ശാസ്ത്ര, പരമ്പരാഗത വിവരങ്ങൾ പുനഃസ്ഥാപിക്കപ്പെടണം. റീ- വെജിറ്റേഷൻ പോലെ നിസ്സാരമായി കാണുവാൻ പാടില്ല.

ബൗദ്ധിക സ്വത്തവകാശം, പരമ്പരാഗത അറിവ്, ബയോപൈറസി
ഐ പി ആർ മേഖലയിലെ അവലോകനവും പരിഷ്‌കരണവും അത്യാവശ്യമാണ്. ജീവനും, പരമ്പരാഗത അറിവും, ജൈവ വൈവിധ്യവുമായി ബന്ധപ്പെട്ട പരിശീലനവുമെല്ലാം അവയുടെ പരിധിക്കുള്ളിൽ നിർത്തപ്പെടുന്നുവെന്നും ഒരു ഐ പി ആറിനും വിധേയമാകുന്നില്ലെന്നും ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണിത്. പേറ്റന്റ്‌സ് നിയമത്തിലെ ചില ഭേദഗതികൾ ഇത് ഉറപ്പ് നൽകുന്നുണ്ടെങ്കിലും അത് എല്ലാ ഐ പി ആർ പോളിസികളിലും നിയമങ്ങളിലും വ്യക്തമായി നടപ്പിലാക്കേണ്ടതുണ്ട്. അനധികൃതമായി വിദേശത്തുള്ള പേറ്റന്റ് ഓഫീസുകളിൽ നിന്നുമെടുത്ത പേറ്റന്റുകളെ എതിർക്കുന്നതിലുള്ള പരമ്പരാഗത സമീപനം ബയോ പൈറസി തടയുന്നതിൽ ഫലപ്രദമല്ലെന്ന് തെളിയുകയും കുറ്റം ആരോപിക്കപ്പെടുന്ന രാജ്യത്തിന്റെ കോടതികളിൽ ബയോളജിക്കൽ വൈവിധ്യത്തെ കൺവെൻഷന്റെ നിയമം നിയന്ത്രിക്കുകയും ചെയ്യുന്നു. ബയോ പൈറസി വിഷയം പാർട്ടികളുടെയും ഉപവിഭാഗങ്ങളുടെയും കോൺഗ്രസിലേക്ക് കൊണ്ട് വരണം. ദേശീയ ജൈവ വൈവിധ്യ അഥോറിറ്റിയാണ് ബയോ പൈറസി കേസുകൽ തീവ്രമായി മുന്നോട്ട് കൊണ്ടുപോകുന്നത്.

സംരക്ഷിത മേഖലകൾ
ഇന്ത്യയിലെ സംരക്ഷിത മേഖലകൾ അടിയന്തരമായി വ്യാപിപ്പിക്കണം. രാജ്യത്തെ കടൽ, തീരദേശ സംരക്ഷിത പ്രദേശങ്ങൾ മോശമായാണ് പ്രതിനിധീകരിച്ചിരിക്കുന്നത് എന്നതിനാൽ സംരക്ഷിത ശൃംഖലയിലേക്ക് കൂടുതൽ പ്രദേശങ്ങൾ ഉൾപ്പെടുത്തണം. കാർബൺ സംഭരണത്തിലെ സമുദ്ര ജൈവ വൈവിധ്യത്തിന്റെ പ്രാധാന്യം തിരിച്ചറിയുക, ബ്ലൂ ഇക്കണോമിയുടെ പ്രചാരണം, ഭക്ഷ്യ സുരക്ഷ, ജുഡീഷ്യൽ ആവശ്യത്തിനായുള്ള ക്രമമായ, ശാസ്ത്രീയമായ പരിശ്രമങ്ങൾ, സുസ്ഥിരത എന്നിവ കൂടാതെ ഇന്ത്യൻ ജലാശയങ്ങളിലെ കോറൽ ബ്ലീച്ചിങ്ങിന്റെ, ഫ്രീക്വൻസി കണക്കിലെടുക്കുമ്പോൾ കടലിലെ ഉപരി തല താപം നിരീക്ഷിക്കുന്നതിനും കോറൽ ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കുന്നതിനും അടിയന്തര നടപടികൾ വേണം.

സുസ്ഥിര ജീവിത ശൈലികൾ
ആഗോളതലത്തിൽ ജനങ്ങളുടെ ജീവിത ശൈലികൾ മാറ്റേണ്ടത് ആവശ്യമാണ്.കാലാവസ്ഥാ സൗഹൃദ പരിശീലനങ്ങളും ആചാരങ്ങളും സുസ്ഥിര ജീവിത ശൈലികളെയും ജൈവ വൈവിധ്യ നിർമ്മാണത്തിനും ഉപഭോഗത്തിനും പ്രചാരണം നൽകുന്നു. സുസ്ഥിര ഉപജീവന പദ്ധതികൾ ജൈവ വൈവിധ്യത്തിനായി നൈപുണ്യ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. വനത്തിന് പുറത്തുള്ള ജൈവവൈവിധ്യം നിലനിർത്തുന്നതിനായി പ്രൊഫഷണലുകളുടെ റീ സ്‌കില്ലിങ്, അപ്പ് സ്‌കില്ലിങ് എന്നിവയും അവശ്യമാണ്. പൂർവസ്ഥിതി പ്രാപിക്കുന്നതിനുള്ള തത്വങ്ങൾക്കും, മാനുഷിക, സാമൂഹിക മൂല്യങ്ങൾക്കും, ഭക്ഷണത്തിനും, പോഷണത്തിനും വിദൂര സ്ഥലങ്ങളിലെ ആരോഗ്യം എന്നിവ ജൈവ വൈവിധ്യവുമായി ബന്ധിപ്പിക്കുന്നതിനാകണം കൂടുതൽ ഊന്നൽ നൽകേണ്ടത്. പാരിസ്ഥിതിക വരുമാനത്തിൽ ജി ഡി പി ക്ക് പകരം ഊന്നൽ നൽകേണ്ടത് ജി എച്ച് ഐ (ഗ്രോസ് ഹാപ്പിനസ് ഇൻഡക്‌സ്) എന്നതിനാണ്.

ജിവവൈവിധ്യത്തിന്റെ ഭാവി നേതാക്കൾ
ഐ ബി സി യുടെ ജൈവവൈവിധ്യ ഉച്ചകോടിയിൽ പങ്കെടുത്ത വിദ്യാർത്ഥികൾ ഈ ഗ്രഹത്തിലെ ജീവിതം മെച്ചപ്പെടുത്തുവാനായുള്ള പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട് ക്യാമ്പയിൻ ആരംഭിച്ചു. 'വസുധൈവകുടുംബകം എന്ന തത്വം ലോകത്തിന് പകർന്നു നൽകിയ ഇന്ത്യയിലെ യുവതയാകുന്ന തങ്ങൾ ഈ ഭൂമിയിലെ കാലാവസ്ഥ വ്യതിയാനം ഉൾപ്പെടെയുള്ള സുസ്ഥിര വെല്ലുവിളികളെ നേരിടുന്നതിനായുള്ള പ്രധാന ഉപായം നമ്മുടെ ജൈവ വൈവിധ്യം സംരക്ഷിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യുക എന്നതാണെന്ന് വിശ്വസിക്കുന്നു. ഹരിത, ജൈവ വൈവിധ്യ ഭൂമിയെ വരും കാലത്തിന് തിരികെ നൽകുവാൻ വ്യക്തിപരമായും കൂട്ടായ്മയായും ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും ജൈവവൈവിധ്യ സംരക്ഷണത്തിന്റെ ഭാവി നേതാക്കൾ ഞങ്ങളായിരിക്കുമെന്നും,' വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു.

ഒക്ടോബർ 4 ന് സിക്കിം മുഖ്യമന്ത്രി പവൻ കുമാർ ചാംലിങ് പരിപാടി ഉദ് ഘാടനം ചെയ്ത ഐ ബി സി 2018 ന്റെ ഉദ്ഘാടന സമ്മേളനത്തിൽ കേന്ദ്ര വാണിജ്യ, വ്യവസായ വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന്റെ സന്ദേശം ബ്രോഡ്കാസ്റ്റ് ചെയ്യുകയുണ്ടായി. ഒക്ടോബർ 6 ന് നടന്ന സമാപന സമ്മേളനത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് മുഖ്യാതിഥിയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP