Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അന്താരാഷ്ട്ര ജൈവ വൈവിധ്യ കോൺഗ്രസ് 2018 ഒക്ടോബറിൽ ഡെറാഡൂണിൽ; ജൈവവൈവിധ്യം പാരിസ്ഥിതിക നാഗരികതയ്ക്ക് എന്ന വിഷയത്തിൽ ഊന്നൽ

അന്താരാഷ്ട്ര ജൈവ വൈവിധ്യ കോൺഗ്രസ് 2018 ഒക്ടോബറിൽ ഡെറാഡൂണിൽ; ജൈവവൈവിധ്യം പാരിസ്ഥിതിക നാഗരികതയ്ക്ക് എന്ന വിഷയത്തിൽ ഊന്നൽ

തിരുവനന്തപുരം: 2018 ഒക്ടോബർ 4 മുതൽ 6 വരെ ഡെറാഡൂണിലെ ഫോറെസ്റ്റ് റിസെർച്ച് ഇൻസ്റ്റിട്യൂട്ടിൽ വെച്ച് അന്താരാഷ്ട്ര ജൈവ വൈവിധ്യ കോൺഗ്രസ്സ് നടക്കും. 'ജൈവവൈവിധ്യം പാരിസ്ഥിതിക നാഗരികതയ്ക്ക്: വസുധൈവ കുടുംബകം' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ജൈവ വൈവിധ്യ കോൺഗ്രസ് - 2018 സംഘടിപ്പിക്കുന്നത്.

സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ,തിരുവനന്തപുരം),നവധാന്യ( ഡെറാഡൂൺ ),ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറെസ്ട്രി റിസെർച്ച് ആൻഡ് എഡ്യുക്കേഷൻ (ഐ സി എഫ് ആർ ഇ, ഡെറാഡൂൺ ),ഫോറെസ്റ്റ് റിസെർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എഫ് ആർ ഐ), വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ഡബ്ല്യൂ ഐ ഐ ,ഡെറാഡൂൺ ), ഉത്തരാഖണ്ഡ് ജൈവവൈവിധ്യ ബോർഡ്, ഉത്തരാഖണ്ഡ് കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി എന്നിവ സംയുക്തമായാണ്.ഭൂമുഖത്തെ മുഴുവൻ ജീവജാലങ്ങളുമായി ഒത്തൊരുമയോടെ ജീവിക്കുക എന്ന ഭാരതീയ ദർശനം മുന്നോട്ടുവയ്ക്കാനും ജൈവവൈവിധ്യത്തെപ്പറ്റി ആഴത്തിൽ അവബോധമുള്ള ഒരു മാനവ നാഗരികതയെ മുൻനിർത്തി, വ്യാവസായിക നാഗരികതയിൽ നിന്ന് ജൈവവൈവിധ്യ നാഗരികതയിലേയ്ക്ക് പരിവർത്തനം ചെയ്യാനുള്ള അഭ്യർത്ഥന എന്ന നിലയിലുമാണ് ജൈവവൈവിധ്യ കോൺഗ്രസ്സ് സംഘടിപ്പിക്കുന്നതെന്ന് നവധാന്യ മാനേജിങ് ട്രസ്റ്റി ഡോ.വന്ദന ശിവ പറഞ്ഞു.

'വസുധൈവകുടുംബകം എന്ന സുപ്രധാന ആശയത്തെ മുൻനിർത്തി സംഘടിപ്പിക്കുന്ന ലോകത്തെ ആദ്യത്തെ ജൈവവൈവിധ്യ കോൺഗ്രസ്സാണ് ഡെറാഡൂണിൽ നടക്കാൻ പോകുന്നത്. ഇന്ത്യയിലെ മുൻനിര ജൈവവൈവിധ്യ വിദഗ്ദ്ധരെക്കൂടാതെ ജൈവവൈവിധ്യ നാഗരികത എന്ന ദർശനം ആഗോള തലത്തിൽ പ്രചരിപ്പിക്കുന്ന ലോകത്തെ പ്രമുഖ ചിന്തകരും കോൺഗ്രസ്സിന്റെ ഭാഗമാകും,' ഡോ വന്ദന ശിവ കൂട്ടിച്ചേർത്തു.

ദേശീയ അന്തർദേശീയ തലങ്ങളിൽ സുസ്ഥിര വികസനം കൈവരിക്കുക എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കാൻ ജൈവവൈവിധ്യം എന്ന ആശയത്തെ വിലമതിച്ചും പരിപാലിച്ചും പരിപോഷിപ്പിച്ചും പാരിസ്ഥിതിക നാഗരികതയിലേയ്ക്കുള്ള പരിവർത്തനം സാധ്യമാക്കുക; ജൈവവൈവിധ്യം പാരിസ്ഥിതിക നാഗരികതയ്ക്ക് എന്ന ദർശനത്തെ വലിയതോതിൽ പ്രചരിപ്പിക്കാനുള്ള ഒരു പരസ്പര ബന്ധിത ശൃംഖല രൂപപ്പെടുത്തി അതിന്റെ പ്രാപ്തി വർധിപ്പിക്കുക; ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട വ്യത്യസ്ത പഠന മേഖലകളുടെ ഒരു പൊതു പ്ലാറ്റ്‌ഫോം രൂപപ്പെടുത്തുക, നാം അധിവസിക്കുന്ന ഭൂഗോളത്തിന്റെ സമ്പന്നമായ ജൈവവൈവിധ്യ പാരമ്പര്യം, അതിന് സമ്പദ് ഘടന, ആവാസവ്യവസ്ഥ, സൗന്ദര്യശാസ്ത്രം, സാംസ്‌കാരിക പരിണാമം എന്നിവയുമായുള്ള ബന്ധത്തെപ്പറ്റി അവബോധം വർദ്ധിപ്പിക്കുക, തുടങ്ങിയ ലക്ഷ്യങ്ങളാണ് അന്താരാഷ്ട്ര ജൈവ വൈവിധ്യ കോൺഗ്രസ് 2018നുള്ളത്.

അന്താരാഷ്ട്ര സെമിനാറുകൾ, പ്രദർശനങ്ങൾ, വുമൺ ബയോ ഡൈവേർസിറ്റി കോൺഗ്രസ്സ് (ഡബ്‌ള്യു ബി സി), യൂത്ത് ബയോ ഡൈവേർസിറ്റി കോൺഗ്രസ്സ് (വൈ ബി സി ), സിവിൽ സൊസൈറ്റി മീറ്റുകൾ, ശില്പശാലകൾ, ദേശീയ ഫോട്ടോഗ്രഫി പ്രദർശനം, ഡോക്യുമെന്ററി ഫിലിം പ്രദർശനം തുടങ്ങി നിരവധി പരിപാടികൾ ഇതോടൊപ്പം അരങ്ങേറും. ലോകമെങ്ങുനിന്നും എത്തുന്ന ആയിരത്തിലേറെപ്പേർ കോൺഗ്രസ്സിന്റെ ഭാഗമാകും. അക്കാദമിക് രംഗത്തെ പ്രമുഖർ, ഗവേഷകർ,വിദ്യാർത്ഥികൾ, സിറ്റിസൺ സയന്റിസ്റ്റുകൾ, കർഷകർ, കാർഷിക രംഗത്തെ വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നവർ, സാമൂഹ്യ പ്രവർത്തകർ, വ്യത്യസ്ത സാമൂഹ്യ വിഭാഗങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ കോൺഗ്രസ്സിനെത്തും.

'പ്രകൃതിയോടിണങ്ങിച്ചേർന്ന ജീവിതം നയിക്കാനും ജൈവവൈവിധ്യ പ്രോത്സാഹനത്തിനുള്ള തന്ത്രപരമായ പദ്ധതികൾ നടപ്പിലാക്കാനുമായി ഐക്യരാഷ്ട്ര സഭ പത്തുവർഷക്കാലത്തെ യുണൈറ്റഡ് നേഷൻസ് ഡികേഡ് ഓൺ ബയോ ഡൈവേഴ്‌സിറ്റി ആചരിക്കുന്ന അവസരത്തിലാണ് ഐ ബി സി 2018 നടക്കുന്നത്. കൂട്ടായ ശ്രമങ്ങളിലൂടെ 'ഐച്ചി ടാർഗറ്റ്' കരസ്ഥമാക്കാൻ സർക്കാരുകൾ ശ്രമിക്കേണ്ടതുണ്ട്. ജൈവ വൈവിധ്യ നഷ്ടം, അതിനുമേലുള്ള സമ്മർദ്ദം കുറയ്ക്കൽ, ജൈവ വൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾ എല്ലാ തലങ്ങളിലും നടപ്പിലാക്കൽ, ഇതിനോടകം കൈവരിച്ച നേട്ടങ്ങളെ മെച്ചപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്യാനാണ് 2011-2022 കൺവെൻഷൻ ഓൺ ബയോളജിക്കൽ ഡൈവേഴ്‌സിറ്റി (സി ബി ഡി ) നടക്കുന്നത് .ഈ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിൽ ഓരോ രാജ്യത്തെയും ജൈവ വൈവിധ്യ ബോർഡുകൾക്കും സുപ്രധാനമായ പങ്കുവഹിക്കാനുണ്ട്,' ഉത്തരാഖണ്ഡ് ജൈവവൈവിധ്യ ബോർഡിന്റെ ചെയർമാൻ ഡോ രാകേഷ് ഷാ , മെമ്പർ സെക്രട്ടറി ശ്രീ. എസ്.എസ് റസയ്ലി എന്നിവർ അഭിപ്രായപ്പെട്ടു.

'ജൈവവൈവിധ്യവും ഭൂമിയുടെ ആരോഗ്യവും, ജൈവവൈവിധ്യ പ്രതിസന്ധി, ജൈവവൈവിധ്യം സുസ്ഥിര ഭാവിക്ക്,ബയോ ഡൈവേഴ്‌സിറ്റി ഓഫ് നോളജ് സിസ്റ്റംസ്, സമ്പദ് വ്യവസ്ഥയുടെ ജൈവവൈവിധ്യം എന്നീ വിഷയങ്ങൾ കോൺഗ്രസ്സിൽ ചർച്ച ചെയ്യും. കൂടാതെ, ദേശീയ-അന്തർദേശീയ തലങ്ങളിൽ ഉള്ള ജൈവവൈവിധ്യ രംഗത്തിന്റെ സമ്പന്നമായ പാരമ്പര്യം, നിപുണതകൾ, സാധ്യതകൾ എന്നിവ പ്രദർശിപ്പിക്കാനായി സർക്കാർ -സർക്കാരിതര സന്നദ്ധസംഘടനകൾ, അക്കാദമിക് സ്ഥാപനങ്ങൾ, ഗവേഷണ-വികസന സ്ഥാപനങ്ങൾ (ആർ & ഡി ), വിവിധ സാമൂഹ്യ വിഭാഗങ്ങൾ, വ്യവസായ ഗ്രൂപ്പുകൾ തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളെ ഒരുമിച്ചു കൊണ്ടുവരാനാണ് ഐ ബി സി 2018 ലക്ഷ്യമിടുന്നത്,' പരിപാടിയുടെ സംഘാടകരിൽ ഒരാളായ സിസ്സയുടെ പ്രസിഡന്റ് ഡോ .ജി ജി ഗംഗാധരൻ പറഞ്ഞു.

'ദൈനംദിന ജീവിതം, ഉപജീവനമാർഗങ്ങൾ, സംസ്‌കാരം എന്നിവയ്ക്ക് ജൈവവൈവിധ്യവുമായുള്ള ബന്ധത്തെ ഉയർത്തിക്കാണിക്കുന്നതിനു പുറമേ ജൈവവൈവിധ്യ പരിപാലനത്തിന്റെ പ്രാധാന്യം, ഈ രംഗത്ത് വിജയം കൈവരിച്ചതിന്റെ കഥകൾ, ജൈവവൈവിധ്യം നേരിടുന്ന ഭീഷണികൾ എന്നിവയെപ്പറ്റി പൊതുജനാവബോധം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളും ഐ ബി സി 2018 ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്ന അന്താരാഷ്ട്ര ബയോ ഡൈവേഴ്‌സിറ്റി എക്‌സിബിഷന്റെ ഭാഗമായി ഉണ്ടാകുമെന്ന്,' സിസ്സ സെക്രട്ടറിയും കേരള സർവകലാശാല ഫാക്കൽറ്റി ഓഫ് സയൻസ് ഡീനുമായ ഡോ. ബിജുകുമാർ പറഞ്ഞു. 'സർക്കാരും മറ്റു സാമൂഹ്യ വിഭാഗങ്ങളും ജൈവവൈവിധ്യത്തിന്റെ സുസ്ഥിരമായ ഉപയോഗവും പരിപാലനവും ഉറപ്പാക്കാനായി ഇപ്പോൾ ചെയ്യുന്നതും ഭാവിയിൽ ചെയ്യാൻ ഉദ്ദേശിക്കുന്നതുമായ കാര്യങ്ങളെക്കുറിച്ചും കോൺഗ്രസ് വിശദീകരിക്കും.

മാനവരാശിയുടെ ക്ഷേമത്തിന് ജൈവവൈവിധ്യം നൽകുന്ന വിവിധങ്ങളായ സംഭാവനകൾ, അതിനെ നാശത്തിലേക്കു നയിക്കുന്ന പ്രത്യക്ഷവും പരോക്ഷവുമായ കാര്യങ്ങൾ എന്നിവയെപ്പറ്റി കോൺഗ്രസ്സ് അറിവും അവബോധവും പകരും. നമ്മുടെ രാജ്യത്ത് നിലവിലുള്ള ജൈവവൈവിധ്യ ഉൽപ്പന്നങ്ങൾ , ഭൗമ സൂചകങ്ങൾ എന്നിവ പ്രത്യേക പ്രാധാന്യത്തോടെ കോൺഗ്രസിൽ അവതരിപ്പിക്കപ്പെടും,' അദ്ദേഹം കൂട്ടിച്ചേർത്തു.ഡൈവേസ് വുമൺ ഫോർ ഡൈവേഴ്‌സിറ്റി: എ വുമൺ ആൻഡ് ബയോ ഡൈവേഴ്‌സിറ്റി ഫെസ്റ്റിവൽ എന്ന പേരിൽ ഒരു കർട്ടൻ റെയ്സർ പരിപാടിയും ഡെറാഡൂണിലെ നവധാന്യ ഫാമിലെ എർത്ത് യൂണിവേഴ്‌സിറ്റിയിൽ നടക്കും. ജൈവവൈവിധ്യ സംരക്ഷകരും പ്രചാരകരുമായി അടിസ്ഥാന തലങ്ങളിൽ പ്രവർത്തിക്കുന്ന സ്ത്രീകളെ ഒന്നിച്ച് ഒരേ പ്ലാറ്റ്ഫോമിൽ കൊണ്ടുവരികയാണ് ലക്ഷ്യം.

ഐ ബി സി ബ്രോഷറിന്റെ പ്രകാശന കർമവും വെബ് സൈറ്റിന്റെ ലോഞ്ചിങ്ങും പത്രസമ്മേളനവേദിയിൽ നടന്നു. ഡോ. രാകേഷ് ഷാ (ചെയർമാൻ, ഉത്തരാഖണ്ഡ് ജൈവ വൈവിധ്യ ബോർഡ്); ഡോ.വന്ദന ശിവ ( മാനേജിങ് ട്രസ്റ്റി, നവധാന്യ, ന്യൂ ഡൽഹി); ശ്രീ എസ്.എസ് റസയ്ലി (മെമ്പർ സെക്രട്ടറി,ജൈവ വൈവിധ്യ ബോർഡ്,ഉത്തരാഖണ്ഡ്); ഡോ.വിനോദ് ഭട്ട് (ഡയറക്ടർ, നവധാന്യ, ഡെറാഡൂൺ); ഡോ.ജി.ജി.ഗംഗാധരൻ (പ്രസിഡന്റ്, സിസ്സ); ഡോ.എ.ബിജുകുമാർ (സെക്രട്ടറി,സിസ്സ & കേരള സർവകലാശാല ഫാക്കൽറ്റി ഓഫ് സയൻസ് ഡീൻ); ഡോ. സി.സുരേഷ്‌കുമാർ (ജനറൽ സെക്രട്ടറി,സിസ്സ) എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP