Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മർകസ് 43-ാം വാർഷിക സമ്മേളനം: ലോക ശാഫിഈ ഫിഖ്ഹ് സമ്മിറ്റ് നോളജ് സിറ്റിയിൽ

മർകസ് 43-ാം വാർഷിക സമ്മേളനം: ലോക ശാഫിഈ ഫിഖ്ഹ് സമ്മിറ്റ് നോളജ് സിറ്റിയിൽ

സ്വന്തം ലേഖകൻ

കോഴിക്കോട്: മർകസ് 43-ാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ലോക ശാഫിഈ ഫിഖ്ഹ് സമ്മിറ്റ് 2020 ജനുവരി 31, ഫെബ്രുവരി 1,2 തിയ്യതികളിലായി മർകസ് നോളജ് സിറ്റിയിലെ ശരീഅ സിറ്റിയിൽ നടക്കും. സമ്മിറ്റിൽ ലോകത്തെ നാല്പത് രാജ്യങ്ങളിൽ നിന്നുള്ള നൂറിലധികം പ്രധാനപ്പെട്ട ശാഫിഈ മുഫ്തിമാരും അക്കാദമീഷ്യരും എഴുത്തുകാരും പങ്കെടുക്കും. ആഗോള തലത്തിൽ ആദ്യമായാണ് ശാഫിഈ പണ്ഡിതർക്കായി ഇത്തരമൊരു സമ്മേളനം സംഘടിപ്പിക്കുന്നത്.

ഫിഖ്ഹ് സമ്മേളനത്തിന്റെ പ്രഖ്യാപനവും ലോഗോ പ്രകാശനവും ജോർദാൻ തലസ്ഥാന നഗരിയായ അമ്മാനിൽ നടന്നു. മുൻ ഈജിപ്ത് ഗ്രാൻഡ് മുഫ്തി ഡോ. അലി ജുമുഅ ലോഗോ പ്രകാശനം ചെയ്തു. മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, യെമനിലെ ദാറുൽ മുസ്തഫ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഡീൻ ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീസ് , സിറിയൻ എഴുത്തുകാരനും മുഫ്തിയുമായ മുഹമ്മദ് തൗഫീഖ് റമളാൻ ബൂത്വി, ഈജിപ്ത് പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് ഡോ. ഉസാമ അസ്ഹരി, ഡോ. അബ്ദുല്ല മുഹമ്മദ് ഹസൻ മക്ക എന്നിവർ പങ്കെടുത്തു.

ഇസ്ലാമിക കർമ്മശാസ്ത്രത്തിൽ ജീവിതവ്യവസ്ഥയുടെ സമ്പൂർണ്ണമായ നിർവ്വഹണത്തിനുള്ള നാലിലൊരു ധാരയായ ശാഫിഈ മദ്ഹബ് വിവിധ ഭൂഖണ്ഡങ്ങളിലെ അൻപത് കോടിയോളം മുസ്ലിംകൾ അവലംബിക്കുന്നു. ശാഫിഈ സരണി പ്രകാരം വിശ്വാസികൾക്ക് ഓരോ രാഷ്ട്രങ്ങളിലും മതകാര്യങ്ങൾക്കു നേതൃത്വം നൽകുന്ന പണ്ഡിതരാണ് സമ്മേളനത്തിൽ സംബന്ധിക്കുക. ജോർദാനിലെ പ്രധാന ശാഫിഈ ഫത്വാ കാര്യാലയമായ അൽ മആരിജ് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സമ്മേളനംത്തിനു വേദിയാവുന്നത് ഇസ്ലാമിക മതമീമാംസയിൽ പ്രതിഭാശാലികളായ വിദ്യാർത്ഥികൾക്ക് ഗവേഷണ പഠനത്തിന് സൗകര്യമൊരുക്കുന്ന നോളജ് സിറ്റിയിലെ ശരീഅ സിറ്റിയാണ്.

ലോകത്തെ മുഖ്യധാരാ ശാഫിഈ പണ്ഡിതരുടെ ഏറ്റവും പ്രധാന അക്കാദമിക സമ്മേളനം എന്ന നിലയിൽ മർകസ് സമ്മേളനത്തിലെ ശ്രദ്ധേയമായ ഇനമാണ് ശാഫിഈ ഫിഖ്ഹ് സമ്മിറ്റ് എന്ന് മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. വിവിധ രാജ്യങ്ങളിലെ പണ്ഡിതന്മാർ ശാഫിഈ ഫിഖ്ഹിൽ രചിച്ച പൗരാണികവും ആധുനികവുമായ രചനകളുടെ പ്രദർശനം നഗരിയിൽ ഒരുക്കും. കേരളീയ കർമ്മശാസ്ത്രജ്ഞരെ പരിചയപ്പെടുത്തുന്ന സിമ്പോസിയവും സമ്മേളനത്തിന്റെ ഭാഗമായി നടക്കുമെന്ന് അദ്ദേഹം അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP