Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യ പ്രസ് ക്ലബ് ഹ്യൂസ്റ്റൺ: ശങ്കരൻകുട്ടി പിള്ള പ്രസിഡണ്ട്, ഫിന്നി രാജു സെക്രട്ടറി

ഇന്ത്യ പ്രസ് ക്ലബ് ഹ്യൂസ്റ്റൺ: ശങ്കരൻകുട്ടി പിള്ള പ്രസിഡണ്ട്, ഫിന്നി രാജു സെക്രട്ടറി

അനിൽ ആറന്മുള

ഹ്യൂസ്റ്റൺ:ഇന്ത്യ പ്രസ്‌ക്ലബ് ഹ്യൂസ്റ്റൺ ചാപ്റ്ററിന്റെ പുതിയ പ്രസിഡന്റായി മുൻ കൈരളി ടിവി ബ്യുറോ ചിഫും ഇപ്പോൾ ഫ്രീലാൻസ് മീഡിയ ഇന്റർനാഷണൽ സാരഥിയും ആയ ശങ്കരൻകുട്ടി പിള്ള തിരഞ്ഞെടുക്കപ്പെട്ടു. ഹാർവെസ്റ്റ് ടിവി നെറ്റ്‌വർക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫ് ഓവർസീസ് ഓപ്പറേഷൻസ് ഫിന്നി രാജു ആണ് സെക്രട്ടറി. കൈരളി ടിവി ഹ്യൂസ്റ്റന്റെ പ്രമുഖ പ്രവർത്തകനും പ്രശസ്ത ഫോട്ടോഗ്രാഫറും ആയ മോട്ടി മാത്യു ട്രഷറർ ആയും തെരഞ്ഞെടുക്കപ്പെട്ടു.

ഏഷ്യാനെറ്റ് ഹ്യൂസ്റ്റൺ ബ്യൂറോ ചീഫ് ജോർജ് തെക്കേമല, ഫ്ളവേഴ്സ് ടിവി ഹ്യൂസ്റ്റൺ ഓപ്പറേഷൻ ചീഫ് ജോർജ് പോൾ എന്നിവർ വൈസ് പ്രസിഡന്റുമാരായും ജിജു കുളങ്ങര ഇവന്റ് കോർഡിനേറ്റർ ആയും വിജു വർഗീസ് (മലയാളി എഫ്എം) ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.

നവംബർ ആറാം തീയതി സ്റ്റാഫോർഡിലെ സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് ഹാളിൽ നടന്ന പൊതു യോഗത്തിലാണ് അടുത്ത രണ്ട് വർഷത്തേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. അനിൽ ആറന്മുള, ജോയ് തുമ്പമൺ, ജോൺ വർഗീസ്, ജോയ്സ് തോന്ന്യാമല, പ്രജിവ് നാണു, പ്രകാശ് വിശ്വംഭരൻ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായിരിക്കും.

ഇന്ത്യ പ്രസ് ക്ലബ് ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോ. ജോർജ് കാക്കനാടിനെ അഭിനന്ദിക്കാനും പൂർണ പിന്തുണ നൽകാനും യോഗം തീരുമാനിച്ചു. 2021-ൽ ഹ്യൂസ്റ്റനിൽ നടക്കുന്ന കൺവെൻഷൻ അവിസ്മരണീയമാക്കാനുള്ള തീരുമാനത്തിലുറച്ചു യോഗം പിരിഞ്ഞു. ചാപ്റ്റർ പ്രസിഡണ്ട് ജോയ് തുമ്പമൺ അധ്യക്ഷനായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP