Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിപിസിഎൽ വില്പന: കേന്ദ്ര സർക്കാരിനെ ബി.പി.സി.എൽ വില്പനയിൽ പിൻതിരിപ്പിക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം;ഐ. യു. ടി. യു. സി

ബിപിസിഎൽ വില്പന: കേന്ദ്ര സർക്കാരിനെ ബി.പി.സി.എൽ വില്പനയിൽ പിൻതിരിപ്പിക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം;ഐ. യു. ടി. യു. സി

സ്വന്തം ലേഖകൻ

 തൃപ്പൂണിത്തുറ: മഹാരത്‌ന പദവിയിലുള്ളതും എട്ട് ലക്ഷത്തിലധികം കോടി രൂപ ആസ്തിയുള്ളതുമായ ബിപിസിഎൽ എന്ന പൊതുമേഖല പെട്രോളിയം കമ്പനിയെ കേവലം അറുപതിനായിരം കോടി രൂപക്ക് സ്വദേശ-വിദേശ കുത്തക മുതലാളിമാർക്ക് വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ് നരേന്ദ്ര മോദിയുടെ കേന്ദ്ര ഗവൺമെന്റ്. ഇത് നിയമ വിരുദ്ധവും ജനാധിപത്യവിരുദ്ധവും ദേശദ്രോഹകരമായ നീക്കമാണ്. കേന്ദ്ര സർക്കാരിനെ പ്രസ്തുത നടപടിയിൽ നിന്നും പിന്തിരിപ്പിക്കാൻ തൊഴിലാളികൾ നടത്തുന്ന സമരത്തെ ശക്തിപ്പെടുത്തണം, അതോടൊപ്പം കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ച് അണിനിരക്കുന്ന ഒരു ജനകീയ സമരം വികസിപ്പിച്ചെടുക്കണം.രാജ്യത്താകമാനം വികസിച്ചു വരുന്ന തൊഴിലാളി - ബഹുജന മുന്നേറ്റത്തിലൂടെ മാത്രമേ മോദി ഗവൺമെന്റിന്റെ കോർപ്പറേറ്റ് അനുകൂല നടപടികളിൽ നിന്ന് പിന്തിരിപ്പിക്കുവാൻ കഴിയൂ.

എ ഐ യു ടി യു സി എറണാകുളം ജില്ലാ സമ്മേളനം അഭിപ്രായപ്പെട്ടു. സമ്മേളനം ഏകകണ്ഠമായി അംഗീകരിച്ച പ്രമേയത്തിൽ താഴെ പറയുന്ന വിഷയങ്ങൾ ചൂണ്ടിക്കാട്ടുന്നു. ബിപിസിഎൽ സ്വകാര്യവൽക്കരണം ജനങ്ങളുടെ ജീവിതത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. വിലമതിക്കാനാവാത്ത പൊതുസമ്പത്ത് ചുളുവിലയ്ക്ക് മുതലാളിമാർ കൈയടക്കും. ബിപിസിഎൽ വിൽപ്പന രാജ്യം കണ്ട കണ്ട ഏറ്റവും വലിയ വലിയ അഴിമതി ആയി മാറും. ജിയോ ടെലഫോൺ കടന്നുവന്ന് ബിഎസ്എൻഎൽ ഉൾപ്പെടെയുള്ള ടെലഫോൺ കമ്പനികളെ നശിപ്പിച്ചത് പോലെ പോലെ ബി പി സി യുടെ കമ്പോളം കൈക്കലാക്കുന്ന മുതലാളിമാർ മറ്റു പൊതുമേഖലാ പെട്രോളിയം കമ്പനികളായ
ഐ.ഒ സി ,എച്ച് പി സി . ഒ എൻ ജി സി തുടങ്ങിയവയെ തകർക്കും. ഇന്ത്യയുടെ ആഭ്യന്തര കമ്പോളം കോർപ്പറേറ്റുകൾകയ്യടക്കിയാൽ പൊതുമേഖല സ്ഥാപനങ്ങൾ ഇന്ന് ജനങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ, സർക്കാർ നൽകുന്ന പാചക വാതക സബ്‌സിഡി ഉൾപ്പെടെ എല്ലാം ഇല്ലാതാകും.ഇത് പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഭീമമായ വിലവർദ്ധനവിന് ഇടവരുത്തും. നിത്യോപയോഗ സാധനങ്ങൾക്കു് തീവിലയാകും. പൊതുമേഖല സ്ഥാപനങ്ങൾ നിയമന ങ്ങളിൽ നൽകുന്ന പട്ടിക ജാതി, പിന്നോക്ക വിഭാഗ സംവരണം അട്ടിമറിക്കപ്പെടും.

ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കും. തൊഴിലില്ലായ്മ രൂക്ഷമാകും.സർക്കാരിലേക്ക് ബി.പി.സി.എൽ പ്രതിവർഷം അടക്കുന്ന ഒരു ലക്ഷം കോടി രൂപയുടെ നികുതി വരുമാനം പലവിധ നടപടികളിലൂടെ കോർപ്പറേറ്റുകൾ തട്ടിയെടുക്കും. ബിറ്റുമിൻ ഉല്ലാദനം കുറച്ച് റോഡ് ടാറിങ് ചെലവേറിയതാക്കും. ഓയിൽ കമ്പനികൾ നടത്തുന്ന പെട്രോൾ പമ്പുകൾ പ്രതിസന്ധിയെ അഭിമുഖീകരിക്കും. പലതും അടച്ചു പൂട്ടേണ്ടി വരും. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കപ്പെടും. ഈ വിഷയങ്ങൾ ഉൾപ്പെടെ നിരവധിയായ പ്രശ്‌നങ്ങൾ ഉൾചേർന്നിരിക്കുന്ന ഒന്നാണ് ബി.പി.സി.എൽ - ന്റെ സ്വകാര്യവൽക്കരണം. ഈ വിഷയങ്ങൾ ഒന്നും തന്നെ ജനങ്ങൾക്ക് ഇതുവരെ മനസ്സിലായിട്ടില്ല.ജനങ്ങൾക്കിടയിൽ വ്യാപകമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്താൻ സമ്മേളനം തീരുമാനിച്ചു.

തൃപ്പൂണിത്തുറ പൂർണ്ണത്രയേശ ഹാളിൽ നടന്ന പ്രതിനിധി സമ്മേളനം എസ്.യു.സിഐ കമ്മ്യൂണിസ്റ്റ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ജില്ലാ സെക്രട്ടറിയുമായ ടി.കെ.സുധീർ കുമാർ ഉദ്ഘാടനം ചെയ്തു.എ.ഐ.യു.റ്റി.യു.സി സംസ്ഥാന സെക്രട്ടറി വി.കെ.സദാനന്ദൻ മുഖ്യപ്രഭാഷണം നടത്തി.സംഘടന ജില്ലാ പ്രസിഡന്റ് എൻ.ആർ.മോഹൻകുമാർ, സെക്രട്ടറി പി.എം.ദിനേശൻ, സംസ്ഥാന നേതാക്കളായ എ. അബ്ദുൾ അസീസ്, വി.പി.കൊച്ചു മോൻ, കെ.എസ്. ഹരികുമാർ, പി.പി.സജീവ് കുമാർ, ഷാൻ കെ.ഒ, സി.കെ.തമ്പി ,സി. കെ.രാജേന്ദ്രൻ, സുധീർ കെ.ഒ, ശിവദാസൻ സി.കെ, സി.എൻ മുകന്ദൻ, ജോണി ജോസഫ്, രാജി കെ.എൻ തുടങ്ങിയവർ പ്രസംഗിച്ചു.

പി. എം. ദിനേശൻ പ്രസിഡന്റും കെ.എസ്.ഹരികുമാർ സെക്രട്ടറിയുമായി മുപ്പതംഗ ജില്ലാ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.വാർത്ത നൽകുന്നത് സി.കെ.ശിവദാസൻ ഓഫീസ് സെക്രട്ടറി, എ ഐ യു റ്റി യു സി ഓഫീസ്, കുറ്റിക്കാട്ടിൽ ബിൽഡിങ്‌സ്, കരിങ്ങാച്ചിറ ഫോൺ: 9388439454

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP