Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജനമൈത്രി ട്രെയിനിങ് സെന്റർ നവീകരിച്ചു

ജനമൈത്രി ട്രെയിനിങ് സെന്റർ നവീകരിച്ചു

സ്വന്തം ലേഖകൻ

വലപ്പാട്: വലപ്പാട് സ്റ്റേഷനിൽ മണപ്പുറം ഗ്രൂപ്പിന്റെയും, ലയൺസ് ക്ലബ്‌സ് ഇന്റർനാഷണലിന്റേയും സഹകരണത്തോടു കൂടി ജനമൈത്രി ട്രെയിനിങ് സെന്റർ നവീകരിച്ചു. പുതുക്കി പണിത ട്രെയിനിങ് സെന്ററിന്റെ ഉദ്ഘാടനം ലയൺ ഡിസ്ട്രിക്ട് 318 ഡി യുടെ സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ എലെക്ട് ലയൺ സുഷമ നന്ദകുമാർ നിർവഹിച്ചു. സ്റ്റേഷൻ ഹൗസ് ഓഫീസർ സുമേഷ്. കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്. ഐ അരിസ്റ്റോട്ടിൽ വി.പി. സ്വാഗതവും സ്റ്റേഷൻ അഡ്‌മിനിസ്‌ട്രേഷൻ ഓഫീസർ വി.എ. നൂറുദ്ധീൻ നന്ദിയും പറഞ്ഞു. എസ്‌ഐ മാരായ സി.എസ് സ്റ്റീഫൻ, ഷാജു എ.സി. മണപ്പുറം ഗ്രൂപ്പ് ജനറൽ മാനേജർ സനോജ് ഹെർബർട്ട്, ഡെപ്യൂട്ടി ജനറൽ മാനേജർ കെ.എം അഷ്‌റഫ് തുടങ്ങിയവരും പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP