Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാളയാർ കേസട്ടിമറിച്ച പോലെ പാലക്കാട് മുതലമടയിൽ 17 കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസും അട്ടിമറിക്കാൻ ശ്രമം; പൊലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച്‌ ജസ്റ്റിസ് ഫോർ വാളയാർ കിഡ്‌സ് ഫോറം

വാളയാർ കേസട്ടിമറിച്ച പോലെ പാലക്കാട് മുതലമടയിൽ 17 കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസും അട്ടിമറിക്കാൻ ശ്രമം; പൊലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച്‌ ജസ്റ്റിസ് ഫോർ വാളയാർ കിഡ്‌സ് ഫോറം

സ്വന്തം ലേഖകൻ

പാലക്കാട് : മൂന്ന് വർഷം മുൻപ് വാളയാറിൽ രണ്ട് പിഞ്ചുപെൺകുട്ടികളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ യഥാർത്ഥ പ്രതികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുന്നതിൽ അട്ടിമറി നടത്തിയ പൊലീസ് വീണ്ടും ഈ കൊറോണ കാലത്തും മുതലമടയിൽ 17 കാരിയായ ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചു കിണറ്റിലിട്ടു കൊലപ്പെടുത്തിയ കേസിൽ ഒരു 17 കാരനായ ആദിവാസി യുവാവിനെ മാത്രം അറസ്റ്റ് ചെയ്ത് കേസ്സട്ടിമറിക്കാൻ പൊലീസിന്റ ഭാഗത്തുനിന്നും ശ്രമം നടക്കുന്നതായി അറിയുന്നു.. ഈ കേസിലും യഥാർത്ഥ പ്രതികളെ രക്ഷപെടുത്തി കേസട്ടി മറിക്കുകയാണെങ്കിൽ, ജസ്റ്റിസ് ഫോർ വാളയാർ കിഡ്‌സ് ഫോറം, അതിൽ ശക്തമായി പ്രതിഷേധിക്കുകയും ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അറിയിക്കുന്നു.

മാർച്ചു മാസം 11 ന് പാലക്കാട് മുതലമടയിൽ കാണാതായ 17 കാരി ആദിവാസി പെൺകുട്ടിയുടെ മൃദദ്ദേഹം 250 മീറ്റർ അകലെയുള്ള കിണറ്റിൽ നിന്നും ശനിയാഴ്ച അർദ്ധനഗ്‌ന യായിട്ടാണ് കണ്ടു കിട്ടിയത്. കുട്ടിയുടെ വസ്ത്രങ്ങൾ കല്ലിൽ കെട്ടി താഴ്‌ത്തിയ നിലയിൽ കിണറ്റിൽ നിന്നും ഫയർ ഫോഴ്സെത്തി വെള്ളം വറ്റിച്ചതിനു ശേഷം എടു ക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് നായ മൃദദേഹത്തിന്റെ അടുത്തുനിന്നും നേരെ പോയത് സമീപത്തുള്ള റിട്ടയേർഡ് സർക്കാരുദ്യോഗസ്ഥന്റെ ക്വർട്ടേഴ്‌സിലേക്കാണ്. അവിടെ തൊഴിലാളികളും അന്നെത്തിയ മറ്റു ചിലരുമാണ് താമസിച്ചിരുന്നതെന്ന് നാട്ടുകാർ പറയുന്നു. ഞായറാഴ്ച നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ കുട്ടി പീഡിപ്പിക്കപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.

പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന 17 കാരനായ ആദിവാസി യുവാവ് രാത്രി കുട്ടിയെ വിളിച്ചിറക്കികൊണ്ടുപോയി, കിണറിനടുത്തുവച്ചു അടിപിടി ഉണ്ടാകുകയും പെൺകുട്ടിയെ കിണറ്റിൽ തള്ളിയിട്ടെന്നുമാണ് പൊലീസ് ഭാഷ്യം. അത് DySP മാധ്യമങ്ങളോട് പറയുകയും ചെയ്തു. മദ്യവും കഞ്ചാവും പിടിമുറുക്കിയ ആദിവാസികോളനികളിൽ നടക്കുന്ന ഒരു സാധാരണ സംഭവമായി ഇതിനെ മാറ്റി യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നതായി പെൺകുട്ടിയുടെ വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു.

കേസിന്റെ എല്ലാ വശങ്ങളും കൃത്യതയോടെ അന്വേഷിച്ചു യഥാർത്ഥ പ്രതികൾ ശിക്ഷിക്കപ്പെടേണ്ടത് സമൂഹത്തിന്റെ അവശ്യ മായതുകൊണ്ടും സ്റ്റേറ്റിന്റ കടമയായതുകൊണ്ടും കേസട്ടിമറിക്കാതെ നോക്കേണ്ടത് സർക്കാരിന്റെ കടമയാണ്.ഈ കോറോണയെന്ന മഹാമാരിയുടെ കാലത്ത്, പെൺകുട്ടികളെ പിച്ചിച്ചീന്തുന്ന ക്രിമിനലുകളെ യാതൊരു കാരണവശാലും രക്ഷപെടാൻ അനുവദിച്ചുകൂടാ.

അതുകൊണ്ട് മുഖ്യമന്ത്രി ഇതിലിടപെട്ടുകൊണ്ട് കേസട്ടിമറിക്കാതിരിക്കാൻ വേണ്ടത് ചെയ്യണ മെന്നഭ്യർത്ഥിക്കുന്നു.ഈ കേസിലും യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാതെ 17 കാരനായ ആദിവാസി യുവാവിൽ മാത്രം കേസ് ഒതുക്കാനാണ് പൊലീസിന്റ ഭാവമെങ്കിൽ, വാളയാർ കേസിലെ പോലെ അതിശക്തമായ പ്രക്ഷോഭം നടത്തേണ്ടി വരുമെന്നും അറിയിക്കുന്നു.ജസ്റ്റിസ് ഫോർ വാളയാർ കിഡ്‌സ് ഫോറത്തിന് വേണ്ടി
സി.ആർ നീലകണ്ഠൻ അറിയിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP