Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെ. ആർ. നാരായണൻ പ്രതിസന്ധികളെ ഇച്ഛാശക്തികൊണ്ട് കീഴടക്കിയ മഹാൻ: കെ.എം. മാണി

കെ. ആർ. നാരായണൻ പ്രതിസന്ധികളെ ഇച്ഛാശക്തികൊണ്ട് കീഴടക്കിയ മഹാൻ: കെ.എം. മാണി

പാലാ: പ്രതിസന്ധികളെയും പരിമിതികളെയും സ്വന്തം ഇച്ഛാശക്തികൊണ്ട് കീഴടക്കി ലോകത്തിനു മാതൃകയായ മഹാനായിരന്നു അന്തരിച്ച മുൻ രാഷ്ട്രപതി കെ.ആർ. നാരായണനെന്ന് കെ.എം.മാണി എംഎ‍ൽഎ. പറഞ്ഞു. കെ.ആർ.നാരായണന്റെ ജീവിതം തലമുറകൾക്ക് പാഠപുസ്തകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കെ.ആർ.നാരായണന്റെ ജീവിതമുഹൂർത്തങ്ങളിലെ അപൂർവ്വ ചിത്രങ്ങൾ കോർത്തിണക്കി കെ.ആർ. നാരായണൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സെന്റ് മേരീസ് ഹയർ സെക്കന്റററി സ്‌കൂളിൽ സംംഘടിപ്പിച്ച അതിജീവനത്തിന്റെ കാൽപാടുകൾ എന്ന ഫോട്ടോ പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ.ആർ. നാരായണന്റെ ചരിത്രം വരുംതലമുറകൾക്കു പകർന്നു നൽകാൻ നമുക്ക് കടമയുണ്ട്. സ്വന്തം ജീവിതാനുഭവങ്ങളാണ് കെ. ആർ. നാരായണൻ പകർത്തു നൽകിയത്. പൊള്ളുന്ന ജീവിത യാഥാർത്ഥ്യങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം. ആലങ്കാരിക ഭരണത്തലവനായി നിശ്ശബ്ദനായിരിക്കാൻ വിസമ്മതിച്ച കെ. ആർ. നാരായണന്റെ ഇടപെടലുകൾ എക്കാലവും സ്മരിക്കപ്പെടുമെന്നും കെ.എം.മാണി ചൂണ്ടിക്കാട്ടി.

ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് അധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ സി.റാണി ഞാവള്ളി, ഫൗണ്ടേഷൻ സെക്രട്ടറി സാംജി പഴേ പറമ്പിൽ, പി.ടി.എ. പ്രസിഡന്റ് സെബി പറമുണ്ട, അദ്ധ്യാപകരായ ലൈസമ്മ തോമസ്, ജോസഫ് വിശാഖ്, ജെസി എബ്രാഹം, വിദ്യാർത്ഥി ലിയ മരിയാ ജോസ് എന്നിവർ സംസാരിച്ചു. ഫൗണ്ടേഷൻ തയ്യാറാക്കിയ കെ.ആർ. നാരായണന്റെ ജീവചരിത്ര ഗ്രന്ഥം സ്‌കൂൾ ലൈബ്രറിക്കു വേണ്ടി ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസിൽ നിന്നും പ്രിൻസിപ്പൽ സി. റാണി ഞാവള്ളി ഏറ്റുവാങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP