Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വലവൂരിലെ ട്രിപ്പിൾ ഐടിക്ക് മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ പേര് നൽകണം; കെ. ആർ. നാരായണൻ ഫൗണ്ടേഷൻ

വലവൂരിലെ ട്രിപ്പിൾ ഐടിക്ക് മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ പേര് നൽകണം; കെ. ആർ. നാരായണൻ ഫൗണ്ടേഷൻ

പാലാ: വലവൂരിൽ ഉദ്ഘാടനം ചെയ്ത ട്രിപ്പിൾ ഐടിക്ക് മുൻ രാഷ്ട്രപതി കെ. ആർ. നാരായണന്റെ പേര് നൽകണമെന്ന് കെ. ആർ. നാരായണൻ ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. കെ.ആർ.നാരായണന്റെ ജന്മസ്ഥലത്തിനടുത്തു സ്ഥാപിതമായ ട്രിപ്പിൾ ഐടിക്ക് കെ. ആർ.നാരായണന്റെ പേര് നൽകി വിശ്വപൗരനോടുള്ള ആദരവ് പ്രകടിപ്പിക്കണമെന്നും ഫൗണ്ടേഷൻ ആവശ്യപ്പെട്ടു.

പതിറ്റാണ്ടുകൾക്കു മുമ്പ് കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ചു ഉന്നത വിദ്യാഭ്യാസം നേടിയ കെ.ആർ. നാരായണന്റെ പേര് നൽകിയാൽ ഏറ്റവും ഉചിതമാണ്. കെ.ആർ.നാരായണന് ജന്മനാട്ടിൽ ഉചിതമായ സ്മാരകമൊന്നും നിലവിലില്ല. പുതുതായി അന്തർദ്ദേശീയ നിലവാരത്തിൽ പണി പൂർത്തിയാക്കിയ ട്രിപ്പിൾ ഐടിക്ക് കെ.ആർ. നാരായണന്റെ പേര് നൽകുന്നതിലൂടെ ജന്മനാടിന്റെ ആദരവ് പ്രകടിപ്പിക്കാനും സാധിക്കുമെന്ന് ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടി. ഇക്കാര്യമുന്നയിച്ച് കേന്ദ്ര മാനവശേഷി മന്ത്രി പ്രകാശ് ജാവദേക്കർ, ജോസ് കെ.മാണി എംപി. എന്നിവർക്ക് നിവേദനം നൽകി.

ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി മദ്രാസ് ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റീസ് കെ. നാരായണക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ഡോ. സിന്ധുമോൾ ജേക്കബ്, ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ, അനൂപ് ചെറിയാൻ, സോണി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP