Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇടമണ്ണേൽ വി. സുഗുണാനന്ദൻ സ്മാരക കഥകളി പുരസ്‌കാരവും അനുസ്മരണ സമ്മേളനവും നാളെ ശനിയാഴ്ച ബ്രഹ്മസ്ഥാന ക്ഷേത്ര ഓഡിറ്റോറിയത്തിൽ

കൊച്ചി: മാതാ അമൃതാനന്ദമയീ ദേവിയുടെ പിതാവും കഥകളി കലാകാരനുമായ ഇടമണ്ണേൽ വി. സുഗുണാനന്ദന്റെ പേരിൽ ഏർപ്പെടുത്തിയ കഥകളി പുരസ്‌കാരവും അനുസ്മരണ സമ്മേളനവും നാളെ ശനിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് എറണാകുളം കുന്നുംപുറം ബ്രഹ്മസ്ഥാനം ഓഡിറ്റോറിയത്തിൽ നടക്കും. 2019 ലെ ഒൻപതാമത് സുഗുണാനന്ദൻ സ്മാരക കഥകളി പുരസ്‌കാരം പ്രശസ്ത കഥകളി ആചാര്യനും വേഷം കലാകാരനും ഇരിങ്ങാലക്കുട ഉണ്ണായി വാര്യർ കലാനിലയത്തിൽ 34 വർഷം അദ്ധ്യാപകനും തുടർന്ന് പ്രിൻസിപ്പാളുമായ കലാമണ്ഡലം കുട്ടനാണ് അർഹനായിരിക്കുന്നത്.

അമ്പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവും മറ്റുമടങ്ങുന്ന പുരസ്‌കാരം നാളെ വൈകിട്ട് 5 ന് എറണാകുളം ബ്രഹ്മസ്ഥാന ക്ഷേത്ര ഓഡിറ്റോറയിത്തിൽ മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പുർണ്ണാമൃതാനന്ദപുരിയും പ്രശസ്ത ചലച്ചിത്ര നടൻ ദേവനും ചേർന്ന് നൽകും. മുൻ പിഎസ്‌സി ചെയർമാൻ ഡോ. കെ. എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.

കോഴിക്കോട് മുൻ ജില്ലാ കളക്ടറും കേരള ഷിപ്പിങ്ങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറഷൻ മാനേജിങ് ഡയറക്ടറുമായ എൻ. പ്രശാന്ത് ഐഎഎസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. കേരള മീഡിയ അക്കാദമി ബോർഡ് അംഗം ദീപക് ധർമ്മടം പ്രശസ്തി പത്രം സമർപ്പിക്കും. ഗാനരചയിതാവും അമൃതാനന്ദമയി അമ്മയുടെ സഹോദരനുമായ സതീശൻ, ഡോ. പ്രതാപൻ നായർ, ഡോ. പ്രേം നായർ (മെഡിക്കൽ ഡയറക്ടർ അമൃത) ഡോ. വിശാൽ മാർവാഹ (പ്രിൻസിപ്പൽ അമൃത മെഡിക്കൽ കോളജ്) ഡോ. രമാ പി. വേണു (അമൃത) ഡോ. എ. കെ. സഭാവതി (ഡയറക്ടർ കൃഷ്ണ നഴിസിങ് ഹോം) അംബികാ സുദർശൻ (കൗൺഡസിലർ) പി. കെ. സുധാകരൻ, അഡ്വ. ശ്രീകുമാർ, ആർ. രംഗനാഥൻ, ഡോ. ജഗ്ഗു. ബ്രഹ്മചാരിണി രഹ്ന, എന്നിവർ ആശംസ നേർന്നു സംസാരിക്കും. പത്ര സമ്മേളനത്തിൽ വി. സുഗുണാനന്ദൻ കഥകളി പുരസ്‌കാരം കമ്മറ്റി കൺവീനർ, പി. കെ. സുധാകരൻ, എം. ആർ. എസ് മേനോൻ, ശശി കളരിൽ എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP