Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കലാഭാരതി ദേശീയ യുവ നൃത്തോത്സവവും പുരസ്‌കാര സമർപ്പണവും മാർച്ച് രണ്ടു മുതൽ നാലു വരെ

കലാഭാരതി ദേശീയ യുവ നൃത്തോത്സവവും പുരസ്‌കാര സമർപ്പണവും മാർച്ച് രണ്ടു മുതൽ നാലു വരെ

തിരുവനന്തപുരം : കലാഭാരതി ഫൗണ്ടേഷൻ ഫോർ ഇന്ത്യൻ കൾച്ചർ ആൻഡ് ഹേറിറ്റേജ്, തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ മാർച്ച് രണ്ടു മുതൽ നാലു വരെ സംഘടിപ്പിക്കും. മൂന്നു ദിവസം നീണ്ട നിൽക്കുന്ന രണ്ടാമത് 'കലാഭാരതി ദേശീയ യുവനൃത്തോത്സവവും കലാഭാരതി നാട്യശ്രേഷ്ഠ, നൃത്തശ്രീ പുരസ്‌കാരദാന ചടങ്ങും' രണ്ടിന് വൈകുന്നേരം 5.30 ന് സൂര്യ കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്യും. പ്രിൻസസ്സ് അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി മുഖ്യാതിഥി ആയിരിക്കും. മാദ്ധ്യമ പ്രവർത്തകൻ കെ ബാലചന്ദ്രൻ, കലാഭാരതി ചെയർമാൻ കെ ഐ ഷെബീർ, ഡയറക്ടർ അപർണ മാരാർ, കേരള യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാൻ അനീഷ് എം എസ് എന്നിവർ പ്രസംഗിക്കും.

ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം വൈകുന്നേരം 6.30 മുതൽ തെന്നിന്ത്യയിലെ യുവ ചലച്ചിത്ര താരങ്ങളും നർത്തകിമാരുമായ ഐശ്വര്യ രാജ (കോഴിക്കോട്)യുടേയും 07.30 മുതൽ കൃതിക ജയകുമാറിന്റേയും (ദൃശ്യം തെലുങ്ക് ഫെയിം) ഭരതനാട്യ നൃത്താവതരണങ്ങളും നടക്കും. മൂന്നിന് വൈകുന്നേരം ആറിന് വിദ്യമോൾ (കേരള) അവതരിപ്പിക്കുന്ന മോഹിനിയാട്ടം, 7 മണിക്ക് കന്നട ചലച്ചിത്രതാരവും പ്രശസ്ത നർത്തകിയുമായ പ്രതീക്ഷ കാശി അവതരിപ്പിക്കുന്ന കുച്ചുപ്പുടിയും അരങ്ങേറും.

നാലന് വൈകീട്ട് 05.30 ന് നടക്കുന്ന സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനം സാംസ്‌കാരിക വകുപ്പ് മന്ത്രി കെ സി ജോസഫ് നിർവ്വഹിക്കും.  ഇ പി ജയരാജൻ എംഎൽഎ മുഖ്യാതിഥിയാകുന്ന ചടങ്ങിൽ നൃത്ത മേഖലയിലെ സമഗ്രസംഭാവനക്കുള്ള നാട്യശ്രേഷ്ഠ പുരസ്‌കാരം പത്മശ്രീ കലാമണ്ഡലം ക്ഷേമാവതിക്കും, നൃത്തത്തെ ജനകീയ വൽക്കരിക്കാനുള്ള ഇടപെടലിനുള്ള നൃത്തശ്രീ അവാർഡ് മഞ്ജുവാര്യർക്കും സമ്മാനിക്കും.

ഫെസ്റ്റിവൽ ഡയറക്ടർ ജോർജ് എസ് പോൾ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ, കലാഭാരതി ചെയർമാൻ കെഐ ഷെബീർ, കേരള യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം സിബി എംആർ, കേരള യൂണിവേഴ്‌സിറ്റി കോളേജ് ചെയർമാൻ പ്രവീൺ എം എന്നിവർ സംസാരിക്കും. തുടർന്ന് 06.30ന് നീലമന സഹോദരിമാരുടെ കുച്ചുപ്പുടി, ഭരതനാട്യം ജുഗൽബന്തിയും 07.30ന് ചലച്ചിത്ര താരം പാരിസ് ലക്ഷ്മി അവതരിപ്പിക്കുന്ന ഭരതനാട്യം എന്നീ നൃത്താവതരണങ്ങളും ഉണ്ടാവും.

ദേശീയ രംഗത്ത് നൃത്തത്തിന് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് 'കലാഭാരതി നാട്യ ശ്രേഷ്ഠ' അവാർഡിനു കലാമണ്ഡലം ക്ഷേമാവതിയും, ശാസ്ത്രീയ നൃത്തത്തെ ജനകീയമാക്കാനുള്ള ഇടപെടലിന് ആണ് ചലച്ചിത്ര താരവും കുച്ചിപ്പുടി നർത്തകിയുമായ മഞ്ജു വാര്യർ 'നൃത്ത ശ്രീ' അവാർഡിനും അർഹരായത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം. പ്രൊഫ: ജോർജ് എസ് പോൾ. ഡോ. രാവുണ്ണി, അപർണ്ണ മാരാർ എന്നിവർ ഉൾപെട്ട ജൂറിയാണ് അവാർഡു ജേതാക്കളെ തിരഞ്ഞെടുത്തത്.

യുവ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുതിനും അവസരമൊരുക്കുതിനുമായി വ്യത്യസ്ത രാജ്യങ്ങളിലെ 25 വേദികളിൽ ആയി 60 ദിവസം ആണ് കലാഭാരതി ഇത്തവണ നൃത്ത സംഗീതോത്സവങ്ങൾ സംഘടിപ്പിക്കുത്.'യുവത്വത്തിന്റെ താളാഘോഷ' മായി സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിൽ തിരഞ്ഞെടുത്ത 100 പ്രതിഭകളാണ് വിവിധ കലാരൂപങ്ങളുടെ അവതരണങ്ങൾ നടത്തുത്.

എറണാകുളം, തൃശ്ശുർ എന്നിവിടങ്ങളിലെ നൃത്ത സംഗീതോൽസവങ്ങൾ എണാകുളം ചങ്ങമ്പുഴ പാർക്കിലും തൃശൂർ സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിലുമായി പൂർത്തിയാക്കി കഴിഞ്ഞു.  ഒരു വർഷം നീണ്ടു നിൽക്കുന്ന യുവ നൃത്ത സംഗീതോത്സവത്തിനു ശേഷം സംഗീത നൃത്ത രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച 2 പേർക്ക് വീതം 50,000 രൂപയും പ്രശസ്തി പത്രവും ഫലകവും ഉൾപ്പെടുന്ന 'കലാഭാരതി യുവ നൃത്ത പ്രതിഭ പുരസ്‌കാരവും, കലാഭാരതി യുവ സംഗീത പ്രതിഭാ'പുരസ്‌കാരവും സമ്മാനിക്കും.

കേരളത്തിൽ എറണാകുളം, തൃശൂർ, കൊല്ലം, തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്, കണ്ണൂർ എന്നിങ്ങനെ ഏഴു വേദികളിലായി നടക്കുന്ന കലാഭാരതി ഫെസ്റ്റിവലിന്റെ ഭാഗമായി പത്രങ്ങളിൽ പ്രസിദ്ധീകരിക്കുന്ന മികച്ച കലാ നിരൂപണത്തിനും, ദൃശ്യ റിപ്പോർട്ടിങ്ങിനും, മികച്ച ഫോട്ടോ ഗ്രാഫർക്കും 30,000 രൂപയും പ്രശസ്തിപത്രവും ഫലകവും ഉൾപ്പെടുന്ന 'മാദ്ധ്യമ ' പുരസ്‌കാരവും നൽകും. കേരള സർവ്വകലാശാല യൂണിയന്റെയും, കേരള യൂണിവേഴ്‌സിറ്റി കോളേജിന്റെയും സഹകരണത്തോടെ യുവത്വത്തിന്റെ താളാഘോഷമായി തലസ്ഥാന നഗരിയിൽ നടക്കുന്ന രണ്ടാമത് കലാഭാരതി ദേശീയ നൃത്തോത്സവത്തിലേയ്ക്കും പുരസ്‌കാര സമർപ്പണ ചടങ്ങിലേയ്ക്കും പ്രവേശനം സൗജന്യമായിരിക്കും. പത്രസമ്മേളനത്തിൽ  കലാഭാരതി ചെയർമാൻ കെ ഐ ഷെബീർ, കേരള യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാൻ അനീഷ് എംഎസ്, കലാഭാരതി ഡയറക്ടർ അപർണ്ണ മാരാർ എന്നിവർ പങ്കെടുത്തു.
 



കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP