Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രവാസി മലയാളികളുടെ സേവനം അമൂല്യം- ഉമ്മൻ ചാണ്ടി; കേരള കലാകേന്ദ്രം വാർഷിക സംഗമവും പുരസ്‌കാര വിതരണവും നടത്തി

പ്രവാസി മലയാളികളുടെ സേവനം അമൂല്യം- ഉമ്മൻ ചാണ്ടി; കേരള കലാകേന്ദ്രം വാർഷിക സംഗമവും പുരസ്‌കാര വിതരണവും നടത്തി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് പ്രവാസി മലയാളികൾ നൽകുന്ന സംഭാവനകൾ അമൂല്യമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു.കേരള കലാകേന്ദ്രത്തിന്റെ 38-ാമത് വാർഷിക സംഗമവും പുരസ്‌കാര വിതരണവും തിരുവനന്തപുരത്ത്ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഠിനാദ്ധ്വാനത്തിലൂടെ ഉയർന്നു വരുന്നവരെ അംഗീകരിക്കുക തന്നെ വേണം. അത്‌നാടിനും നാട്ടുകാർക്കും ഉപകാരപ്രദമായ തരത്തിൽ കൂടുതൽ പ്രവർത്തികാകാൻ അവർക്ക് പ്രചോദനമാകുകയും ചെയ്യുമെന്ന് ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു.

വിവിധ മേഖലകളിൽ ശ്രദ്ധേയവും വിജയകരവുമായ പ്രവർത്തനം കാഴ്ചവച്ച മലയാളികളെ ആദരിക്കുന്നതിനായി കേരള കലാകേന്ദ്രം ഏർപ്പെടുത്തിയ എക്സലൻസ്അവാർഡ്, ഗോൾഡൻ ഓണർ അവാർഡ് എന്നിവ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമ്മാനിച്ചു

കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയ്2019 ലെ എക്സലൻസ് അവാർഡും, യു.എ.ഇ ഫോഴ്സ് നയൻ ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ പ്രേംജിത്ത് മീത്തലെ പൊയിൽ, പൂന വീൽസ്ഇ.എം.ഐ, ജോയിന്റ് മാനേജിങ് ഡയറക്ടർ കരുണാകരൻ വടക്കേപ്പാട്ട്എന്നിവർക്ക് ഗോൾഡൻ ഓണർ അവാർഡുകളും ഉമ്മൻ ചാണ്ടി സമ്മാനിച്ചു.

പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവ് ടി.കെ.എ. നായർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി, മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ എന്നിവർ ആശംസാ പ്രസംഗവും നടത്തി.

തെന്നല ബാലകൃഷ്ണപിള്ള, പ്രേംജിത്ത്മീത്തലെ പൊയിൽ, കരുണാകരൻ വടക്കേപ്പാട്ട് എന്നിവർ മറുപടി പ്രസംഗം നടത്തി. കേരള കലാകേന്ദ്രം ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ സ്വാഗതവും ഗീതാഞ്ജലി ഹരികുമാർ കൃതജ്ഞതയും പ്രകാശിപ്പിച്ചു.

പ്രൊഫ. എസ്. രാജശേഖരൻനായർ,കെ.എസ്. പ്രവീൺകുമാർ, പി.ജെ. ആതിര, പ്രസീദ, അഞ്ജന, രേഷ്മ, മിഥുന,ജോആൻ, കൃഷ്ണജ, കണ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP