Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാർ മാത്യു അറയ്ക്കലിന് സ്നേഹാദരവ്; വിപുലമായ സംഘാടകസമിതി രൂപീകരിച്ചു

മാർ മാത്യു അറയ്ക്കലിന് സ്നേഹാദരവ്; വിപുലമായ സംഘാടകസമിതി രൂപീകരിച്ചു

സ്വന്തം ലേഖകൻ

കാഞ്ഞിരപ്പള്ളി: രൂപതാധ്യക്ഷ സ്ഥാനത്തുനിന്ന് വിരമിച്ച ബിഷപ് മാർ മാത്യു അറയ്ക്കലിന് മാർച്ച് 1ന് ഉച്ചകഴിഞ്ഞ് 4 മണിക്ക് കൂവപ്പള്ളി അമൽജ്യോതി അങ്കണത്തിൽ പൊതുസമൂഹം നൽകുന്ന ജനകീയ ആദരവിനു മുന്നോടിയായി നടന്ന വിപുലമായ സംഘാടകസമിതി ബീഷപ് മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു.

ആന്റോ ആന്റണി എംപി., ഡോ.എൻ ജയരാജ് എംഎൽഎ, മുൻ എംഎൽഎ ജോർജ് ജെ.മാത്യു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോഫി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.എ.ഷമീർ, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വൈസ്പ്രസിഡന്റ് റിജോ വാളന്തറ, വിവിധ സാമൂദായിക സംഘടനാ നേതാക്കളായ എം.എസ്. മോഹനൻ, അഡ്വ.പി.ജീരാജ്, അബ്ദുൾ കരിം, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ബെന്നിച്ചൻ കുട്ടഞ്ചിറ, അമൽജ്യോതി കോളജ് മാനേജർ റവ.ഡോ.മാത്യു പായിക്കാട്ട്, ഫാ.വർഗീസ് പരിന്തിരിക്കൽ, ഫാ.സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, ഫാ.ജോസഫ് വെള്ളമറ്റം, ഫാ.ഇമ്മാനുവൽ മടുക്കക്കുഴി, ബാബു കരിപ്പാപ്പറമ്പിൽ, അഡ്വ.എബ്രാഹം മാത്യു, ജോർജ്കുട്ടി അഗസ്തി, വിവിധ സംഘടനാ ഡയറക്ടർമാർ, ഭാരവാഹികൾ, സാമൂഹ്യ സാംസ്‌കാരിക നേതാക്കൾ എന്നിവരുടെ നേതൃത്വത്തിലുള്ള 201 അംഗ സംഘാടകസമിതി ജനകീയ സ്നേഹാദരവിന് നേതൃത്വം നൽകും.

കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെന്ററിൽ ചേർന്ന സംഘാടകസമിതി സമ്മേളനത്തിൽ വികാരി ജനറാൾ ഫാ.ജസ്റ്റിൻ പഴേപറമ്പിൽ അധ്യക്ഷത വഹിച്ചു. വികാരി ജനറാൾ ഫാ.കുര്യൻ താമരശേരി, സംഘാടക സമിതി കൺവീനർ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ, ജനറൽ കോർഡിനേറ്റർ ഫാ.സ്റ്റാൻലി പുള്ളോലിക്കൽ എന്നിവർ സമ്മേളനക്രമീകരണങ്ങൾ വിശദീകരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP