Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കന്നഡ ബുക്ക് അഥോറിറ്റി സംഘം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ചു

കന്നഡ ബുക്ക് അഥോറിറ്റി സംഘം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ചു

തിരുവനന്തപുരത്തെത്തിയ കന്നഡ ബുക്ക് അഥോറിറ്റി പ്രസിഡണ്ട് ഡോ.വസുന്ധര ഭൂപതി ഉൾപ്പെടെയുള്ള സംഘം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ആസ്ഥാനം സന്ദർശിച്ചു. ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻ നായരും ജീവനക്കാരും സംഘത്തെ സ്വീകരിച്ചു. വിജ്ഞാന മുദ്രണം പ്രസ്സ്, വിൽപ്പന വിഭാഗം, ഓഫീസിലെ മറ്റു പ്രവർത്തനങ്ങൾ എന്നിവ നോക്കിക്കണ്ടതിനുശേഷം എൻ.വി.ഹാളിൽ നടന്ന യോഗത്തിൽ അക്കാദമിക് വിഭാഗം ജീവനക്കാരുമായി പരസ്പരം ആശയവിനിമയം നടത്തി. ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻ നായർ അധ്യക്ഷത വഹിച്ചു. ഡോ.വസുന്ധര ഭൂപതിയെയും സംഘത്തെയും ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻ നായർ ആദരിച്ചു.

ഉച്ചയ്ക്ക് ശേഷം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയും സന്ദർശിച്ചു. കവി പ്രഭാവർമ, സർവവിജ്ഞാന കോശം ഡയറക്ടർ ഡോ.എ.ആർ.രാജൻ, ഡോ.പി.സോമൻ ഡോ.നടുവട്ടം ഗോപാലകൃഷ്ണൻ, ഡോ.എം.ജി.ശശി ഭൂഷൺ, മലയാളം മിഷൻ രെജിസ്ട്രാർ എം.സേതുമാധവൻ, കേരള ഗ്രന്ഥശാല സംഘം അക്കാദമിക് വിഭാഗത്തിലെ ഡോ.എസ്.ആർ.ലാൽ, സ്റ്റേറ്റ് ലൈബ്രേറിയൻ പി.കെ.ശോഭന തുടങ്ങിയവരുമായി സംവദിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻ നായർ അധ്യക്ഷത വഹിച്ചു. കവയത്രി സുഗതകുമാരിയുടെ വീട്ടിലെത്തി അവരുമായി സംവദിച്ചു. കർണാടക സർക്കാരിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് കന്നഡ ബുക്ക് അഥോറിറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP