Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശ്രീലങ്കയിലെ ഭീകരവാദികൾക്ക് മതവുമായി ബന്ധമില്ല: കാന്തപുരം

ശ്രീലങ്കയിലെ ഭീകരവാദികൾക്ക് മതവുമായി ബന്ധമില്ല: കാന്തപുരം

കോഴിക്കോട്: ശ്രീലങ്കയിൽ ക്രിസ്തുമതവിശ്വാസികളുടെ വിശേഷദിനമായ ഈസ്റ്റർ ദിവസം ചർച്ചകളിലും ഹോട്ടലുകളിലും ചാവേർ ആക്രമണം നടത്തിയതിന്റെ പിന്നിൽ പ്രവർത്തിച്ച സംഘത്തിന് ഇസ്ലാമുമായി യാതൊരു ബന്ധവും ഇല്ലെന്നും മതത്തിന്റെയും മാനവികതയുടെയും ശത്രുക്കളാണ് ആക്രമികളെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു.

ഇസ്ലാം എന്തിനു വേണ്ടി നിലകൊള്ളുന്നുവോ, അതിന്റെയെല്ലാം വിരുദ്ധ പക്ഷത്ത് നിൽക്കുന്നവരാണ് ആ അക്രമികൾ. ചാവേറാക്രമണം ഏറ്റവും ഹീനമായ നരഹത്യരീതിയാണ്. ഒരു മതവും അതിനെ അനുവദിക്കുന്നില്ല. ഇസ്ലാമിന്റ പേരിൽ രംഗത്തുവരാൻ ആരാണ് ഈ തീവ്രവാദികൾക്ക് അനുമതി നൽകിയത്? ഇസ്ലാമിന്റെ ബാലപാഠം അറിയുന്ന ഒരാളും ഭീകരവാദി ആകില്ല. സ്വയം നശിപ്പിക്കാനും മറ്റുള്ളവരുടെ സമാധാനം കെടുത്താനും ആഗ്രഹിക്കുന്ന ഇവർ മാനുഷിക ജീവിതം പ്രതിസന്ധികളിലാക്കാൻ വിവിധ മാർഗങ്ങൾ ആവഷ്‌കരിക്കുകയാണ്. ലോകത്തെ മുഖ്യധാരാ ഇസ്ലാം ഇത്തരം എല്ലാ ഭീകരരെയും തള്ളിക്കളഞ്ഞിട്ടുണ്ട്.

മതത്തിന്റെ വിശ്വാസത്തെ വികലമാക്കുന്നവരോട് ഇസ്ലാമിന്റെ പ്രാഥമിക അഭിവാദ്യമായ സലാം പറയുകയാ, അവരുമായി വൈവാഹിക ബന്ധം പോലുള്ള കാര്യങ്ങളിൽ ഏർപ്പെടുകയോ ചെയ്യരുതെന്ന കണിശമായ നിലപാടാണ് മുസ്ലിം പണ്ഡിതർ സ്വീകരിച്ചത്. അക്രമത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും കണ്ടെത്തി ഏറ്റവും കഠിനമായ ശിക്ഷ നൽകണം. നിരപരാധികളായ സ്ത്രീകളെയും കുഞ്ഞുങ്ങളെയും വൃദ്ധരെയും ഒക്കെ കൊല്ലുന്നവർ ഒരു പരിഗണയും അർഹിക്കുന്നില്ല: ഗ്രാൻഡ് മുഫ്തി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP