Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യൂറോപ്പിലെ ഏറ്റവും വലിയ മസ്ജിദ് ഉദ്ഘാടനം: കാന്തപുരം മുഖ്യാതിഥി

യൂറോപ്പിലെ ഏറ്റവും വലിയ മസ്ജിദ് ഉദ്ഘാടനം: കാന്തപുരം മുഖ്യാതിഥി

സ്വന്തം ലേഖകൻ

കോഴിക്കോട്: ചെച്‌നിയൻ പ്രസിഡന്റ് റമദാൻ കാദ്യറോവിന്റെ നേതൃത്വത്തിൽ നിർമ്മിച്ച യൂറോപ്പിലെ ഏറ്റവും വലിയ മുസ്ലിം പള്ളിയുടെ ഉദ്ഘാടനത്തിൽ പ്രസിഡന്റിന്റെ പ്രത്യേക ക്ഷണപ്രകാരം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ മുഖ്യാതിഥിയായി പങ്കെടുക്കും.

ഇരുപതിനായിരം വിശ്വാസികൾക്ക് ഒരേ സമയം നിസ്‌കരിക്കാൻ പറ്റുന്ന പള്ളി, ചെച്നിയയുടെ പ്രഥമ പ്രസിഡന്റ് അഹ്മദ് ഹാജി കാദ്യറോവിന്റെ പേരിലാണ് നിർമ്മിച്ചിരിക്കുന്നത്. ചെച്‌നിയയിലെ ഷാലി നഗരത്തിൽ നാളെ(വെള്ളി) നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ 43 രാജ്യങ്ങളിൽ നിന്നുള്ള 200 പ്രധാന പണ്ഡിതരും രാഷ്ട്രീയ നേതാക്കളുംസംബന്ധിക്കും.

ചെച്‌നിയൻ പ്രസിഡന്റ് റമദാൻ കാദ്യറോവുമായും ചെച്‌നിയൻ ഗ്രാൻഡ് മുഫ്തി സലാഹ് മെസീവുമായും കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ കൂടിക്കാഴ്ച നടത്തും. ഉദ്ഘാടനത്തിന് അനുബന്ധമായി നടക്കുന്ന അന്തരാഷ്ട്ര ഖുർആൻ പാരായണ മത്സരം, മദ്ഹു നബി സമ്മേളനം എന്നിവയിലും അദ്ദേഹം സംബന്ധിക്കും. റഷ്യൻ റിപ്പബ്ലിക്കിലെ മറ്റൊരു പ്രധാന രാജ്യമായ ദാഗിസ്ഥാനിലെ ഇസ്ലാമിക നേതൃത്വവും കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെ ക്ഷണിച്ചിട്ടുണ്ട്.

ദാഗിസ്ഥാനിൽ എത്തിയ ഗ്രാൻഡ് മുഫ്തി ദാഗിസ്താൻ ഗ്രാൻഡ് മുഫ്തി ഷെയ്ഖ് അഹ്മദ് അൽ ഹാജിയുമായി കൂടിക്കാഴ്ച നടത്തി. മർകസ് ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി, മർകസ് യു.എ.ഇ കറസ്പോണ്ടന്റ് അലി അസ്ഗർ സഖാഫി എന്നിവർ കാന്തപുരത്തെ അനുഗമിക്കുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP