Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മകര സംക്രമ ദിനത്തിൽ അയ്യപ്പ ജ്യോതിയുമായി കർമ്മ സമിതി

മകര സംക്രമ ദിനത്തിൽ അയ്യപ്പ ജ്യോതിയുമായി കർമ്മ സമിതി

ബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ ആലപ്പുഴ തോണ്ടൻകുളങ്ങരയിൽ മകര സംക്രമ ദിനത്തിൽ അയ്യപ്പ ജ്യോതി തെളിയിച്ചു.ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരി, ബിജെപി. ജില്ലാ അദ്ധ്യക്ഷൻ കെ.സോമൻ, ക്ഷേത്രം മേൽശാന്തി ഗോവിന്ദൻ നമ്പൂതിരി, എ.വി.ജെ. മണി, രാഷ്ട്രീയ സ്വയം സേവക് സംഘ് ജില്ലാ പ്രചാരക് വിജോയ് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു കൊണ്ട് ഉത്ഘാടനം ചെയ്തു.

ശാന്തിയും ഐശ്വര്യവും ഐക്യവും പുലരുന്ന നവകേരളം സൃഷ്ടിക്കുവാനും കേരളത്തെ ബാധിച്ച ശനി ദോഷം അകറ്റുവാനും ആചാര സംരക്ഷണത്തിലൂടെ ഭഗവത് ചൈതന്യവും ദേശാഭിവൃദ്ധിയും പുലരുന്നതിനും അയ്യപ്പ ജ്യോതി കാരണമാകട്ടെ എന്ന് കെ.സോമൻ പറഞ്ഞു.
നഗരത്തിൽ 50 ൽ പരം ക്ഷേത്രങ്ങളിലും 8000 ൽ അധികം ഭവനങ്ങളിലും പ്രധാന വീഥികളിലും അയ്യപ്പ ജ്യോതി തെളിയിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി എം വി ഗോപകുമാർ, ബിജെപി,. നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ, കെ.എച്ച്.രാജീവ്, സുമേഷ്, റ്റി. മോഹനൻ, ഭുവന ചന്ദ്രൻ,സുരേഷ്, എന്നിവർ ദീപം തെളിക്കലിന് നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP