Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാരുണ്യ ചികിത്സാ ധനസഹായം 625 കോടിയിലേയ്ക്ക്

കാരുണ്യ ചികിത്സാ ധനസഹായം  625 കോടിയിലേയ്ക്ക്

തിരുവനന്തപുരം: കേരള സർക്കാരിന്റെ ജീവകാരുണ്യ സംരംഭമായ കാരുണ്യ ബെനവലന്റ് ഫണ്ട് മൂന്ന് വർഷം പൂർത്തിയാകുമ്പോൾ 77000 രോഗികൾക്കായി 625 കോടി രൂപചികിത്സാ ധനസഹായം അനുവദിച്ചതായി കാരുണ്യ ബെനവലന്റ് ഫണ്ട് സംസ്ഥാന കോ-ഓർഡിനേറ്റർ കെ. ആനന്ദകുമാർ അറിയിച്ചു.

കാരുണ്യ ചികിത്സാ ധനസഹായ പദ്ധതി സുതാര്യവും സുഗമവുമായിത്തന്നെ നടക്കുന്നതിന് പദ്ധതിയുടെ തുടക്കം മുതൽതന്നെ സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ചികിത്സാ ധനസഹായം ലഭിക്കുന്നതിൽ ഇടനിലക്കാരുടെ കൈകടത്തൽ ഒരു കാരണവശാലും അനുവദിക്കില്ല. അർഹനായ ഒരാൾക്കുപോലും ചികിത്സാ ധനസഹായം നിഷേധിക്കപ്പെടുകയില്ലെന്ന് ഉറപ്പുവരുത്താൻ ചെയർമാൻകൂടിയായ ധനകാര്യമന്ത്രി കെ.എം. മാണി കർശ്ശന നിർദ്ദേശം നൽകിയിട്ടുണ്ട്. പതിനാല് ജില്ലകളിലും ജില്ലാ ഭാഗ്യക്കുറി ഓഫീസുകളിൽ പ്രവർത്തിക്കുന്ന കാരുണ്യ ജില്ലാ ഓഫീസുകൾ ഇക്കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തുന്നുണ്ടെന്നും കെ ആനന്ദകുമാർ അറിയിച്ചു.

ചികിത്സാ ധനസഹായത്തിനുള്ള അപേക്ഷാ ഫോറം കാരുണ്യ ജില്ലാ ഓഫീസുകളിലും പ്രധാന ആശുപത്രികളിലും തിരുവനന്തപുരത്തുള്ള    സംസ്ഥാന ഓഫീസിലും സൗജന്യമായി ലഭിക്കും. ഇവ പൂരിപ്പിച്ച് ആവശ്യമായ രേഖകളോടൊപ്പം കാരുണ്യ ജില്ലാ ഓഫീസിലാണ് നൽകേണ്ടത്. ജില്ലാ കളക്ടർ ചെയർമാനായ ജില്ലാതല കമ്മിറ്റി, രേഖകൾ പരിശോധിച്ച് ശുപാർശ ചെയ്യുന്നവയ്ക്കാണ് കാരുണ്യ സംസ്ഥാന ഓഫീസ് മുൻകൂർ ചികിത്സാ അനുമതിപത്രം നൽകുന്നത്. ഗവണ്മെന്റ് ആശുപത്രികളിൽ ഡോക്ടർമാരുടെ എസ്റ്റിമേറ്റ് അനുസരിച്ചുള്ള തുകയുടെ ചികിത്സയ്ക്കും, കാരുണ്യയിൽ അക്രെഡിറ്റ്‌ചെയ്ത സ്വകാര്യ ആശുപത്രികളിൽ നിശ്ചിത പാക്കേജ് അനുസരിച്ചുള്ള തുകയുടെ ചികിത്സയ്ക്കുമാണ് അനുമതി നൽകുന്നത്. ഇതിൽ ഒരു തലത്തിലും കാരുണ്യ ജീവനക്കാരുടെ ഭാഗത്തുനിന്നും ക്രമക്കേടുകൾ ഉണ്ടാകില്ല എന്നകാര്യം ഉറപ്പുവരുത്തിയിട്ടുണ്ട്.  

ഇതു സംബന്ധിച്ച് എന്തെങ്കിലും പരാതികളുള്ളവർക്ക് ജില്ലാ ഭാഗ്യക്കുറി ഓഫീസറെയോ, കാരുണ്യ ജില്ലാ ലെയിസൺ ഓഫീസറെയോ, സംസ്ഥാന കോ-ഓർഡിനേറ്ററുടെ 0471 2440325 എന്ന നമ്പരിലോ ബന്ധപ്പെടാവുന്നാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP