Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മടവൂർ വാസുദേവൻ നായർ സ്മാരക കഥകളി പുരസ്‌കാരം കലാമണ്ഡലം ഗോപി ആശാൻ ഏറ്റുവാങ്ങി

മടവൂർ വാസുദേവൻ നായർ സ്മാരക കഥകളി പുരസ്‌കാരം കലാമണ്ഡലം  ഗോപി ആശാൻ ഏറ്റുവാങ്ങി

തൃശൂർ: കഥകളി ആചാര്യൻ പത്മഭൂഷൺ മടവൂർ വാസുദേവൻ നായരുടെ അനുസ്മരണാർത്ഥം ഏർപ്പെടുത്തിയ പ്രഥമ കഥകളി പുരസ്‌കാരം കലാമണ്ഡലം ഗോപി ആശാന് സമർപ്പിച്ചു.

മടവൂർ വാസുദേവൻ നായരുടെ ഒന്നാം ചരമവാർഷികാചരണവും അനുസ്മരണവും പുരസ്‌കാര സമർപ്പണവും പുരസ്‌കാര സമിതിയുടെയും കലാമണ്ഡലത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കലാമണ്ഡലം കൂത്തമ്പലത്തിലാണ് നടത്തിയത്.

കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ നാരായണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കലാമണ്ഡലം മുൻ സെക്രട്ടറി പി ചിത്രൻ നമ്പൂതിരിപ്പാടാണ് പുരസ്‌കാര സമർപ്പണം നടത്തിയത്. മടവൂർ ആശാനെക്കുറിച്ചു വിനു വാസുദേവൻ തയ്യാറാക്കിയ ഡോക്യുമെന്ററിയുടെ പ്രദർശനവും മടവൂരാശാൻ കളരിയും അരങ്ങും എന്ന വിഷത്തിൽ സിമ്പോസിയവും നടന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP