Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വിജ്ഞാനവസന്തം; നെടുമങ്ങാട് മുനിസിപ്പൽ ടൗൺഹാളിൽ ആരംഭിച്ചു

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വിജ്ഞാനവസന്തം; നെടുമങ്ങാട് മുനിസിപ്പൽ ടൗൺഹാളിൽ ആരംഭിച്ചു

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് നെടുമങ്ങാട് നഗരസഭയുമായി സഹകരിച്ച് ഓഗസ്റ്റ് 3മുതൽ 12 വരെ സംഘടിപ്പിക്കുന്ന സാഹിത്യ സാംസ്‌കാരിക പുസ്തകോത്സവം വിജ്ഞാനവസന്തം 2018 നെടുമങ്ങാട് മുനിസിപ്പൽ ടൗൺഹാളിൽ ആരംഭിച്ചു. പ്രശസ്ത കവി പ്രൊഫ.വി.മധുസൂധനൻ നായർ ഉദ്ഘാടനം ചെയ്തു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻ നായർ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടർ ഡോ.ഷിബുശ്രീധർ സ്വാഗതവും സബ് എഡിറ്റർ നിതിൻചന്ദ്രൻ.സി.എസ് നന്ദിയും പറഞ്ഞു.

വിജ്ഞാനവസന്തത്തിൽ പുസ്തകങ്ങൾ 20മുതൽ 60 ശതമാനം വരെ വിലക്കിഴിവിൽ ലഭ്യമാണ്. 4300-ൽപ്പരം മികച്ച ഗ്രന്ഥങ്ങളാണ് വിവിധ വൈജ്ഞാനിക ശാഖകളിലായി ഇവിടെ ഒരുക്കിയിട്ടുള്ളത്. വൈജ്ഞാനിക ഗ്രന്ഥങ്ങളെ അടുത്തറിയാനുള്ള വായനക്കാരുടെ അഭിരുചിക്കനുസൃതമായുള്ള ആധികാരിക ഗ്രന്ഥങ്ങളാൽ സമ്പന്നമായ പുസ്തകമേളയിൽ ശബ്ദാവലികൾ, പദകോശം, നിഘണ്ടുക്കൾ,ശാസ്ത്രഗ്രന്ഥങ്ങൾ,പാഠപുസ്തകങ്ങൾ, ഉപനിഷത്തുകൾ, വിദ്യാഭ്യാസം, മനഃശാസ്ത്രം, തത്വശാസ്ത്രം, ജീവചരിത്രങ്ങൾ, സാമ്പത്തിക ശാസ്ത്രം, ചരിത്രം, രാഷ്ട്രമീമാംസ, എഞ്ചിനിയറിങ്, ഗണിതം, കൃഷി, ആരോഗ്യം സംഗീതം, ആദ്ധ്യാത്മികം, പ്രകൃതിശാസ്ത്രം, ഭൗതികശാസ്ത്രം, ഭാഷാ, സാഹിത്യം, കലകൾ, ഫോക്ലോർ, നാടകം, സംഗീതം, സിനിമ, സാമൂഹികശാസ്ത്രം, പരിസ്ഥിതി, സഹകരണം, ടൂറിസം, വിദ്യാഭ്യാസം, ആയുർവേദം, പ്രകൃതിചികിത്സ, ഇൻഫർമേഷൻ ടെക്നേളജി, നരവംശശാസ്ത്രം, മാനേജ്മെന്റ്, ജേർണലിസം, നിയമം എന്നീ വിഷയങ്ങളിൽ കേരള ചരിത്രം, ഇന്ത്യാ ചരിത്രം, ലോക ചരിത്രം, സ്പോർട്സ്, ഗെയിംസ്, ഫുട്ബോൾ ഇതിഹാസങ്ങളും പ്രതിഭകളും, മാർക്സ്@ 200സമൂഹം സംസ്‌കാരം ചരിത്രം, സഹകരണ നിയമങ്ങളും ചട്ടങ്ങളും, ഇന്ത്യൻ ഭരണഘടന, ഭാരതീയ കാവ്യശാസ്ത്രം, ആധ്യാത്മരാമായണം എഴുത്തച്ഛൻ, അംബേദ്കർ സമ്പൂർണ കൃതികൾ, ഒ.എൻ.വി.കാവ്യസംസ്‌കൃതി, എ.ആർ.സമ്പൂർണ കൃതികൾ, ഋഗ്വേദം, നാട്ടു മൊഴിച്ചന്തം, ഇന്ത്യ 2020, ഗണിത വിശ്ലേഷണതത്വങ്ങൾ, ശ്രീനാരായണ ഗുരു സമ്പൂർണ കൃതികൾ, ഒന്ന് രണ്ട് മൂന്ന് അനന്തം, അനന്തം എന്തെന്നറിഞ്ഞയാൾ, അമർത്യാസെന്നിന്റെ വികസനം തന്നെ സ്വാതന്ത്ര്യം, എറിക് ഹോബ്‌സ്ബാം ചരിത്രരചനയിലെ വിസ്മയം, കേരളം ഭൂപടങ്ങളിലൂടെ,ഭരണകൂടവും വിദ്യാഭ്യാസവും കേരളത്തിന്റെ അനുഭവങ്ങൾ, നൂറ് രസതന്ത്ര കഥകൾ, പാർപ്പിടം, രാജാരവിവർമ്മയുടെ വിഖ്യാതങ്ങളായ ചിത്രങ്ങൾ ഉൾക്കൊള്ളിച്ച ഗ്രന്ഥം, ഇർഫാൻ ഹബീബിന്റെ വിവർത്തനം ചെയ്ത ചരിത്ര പുസ്തകങ്ങൾ, ഡോ.അംബേദ്കർ സമ്പൂർണ്ണ കൃതികൾ, കളർചിത്രങ്ങളടക്കം 1350 പേജ് വരുന്ന 1250/- രൂപ മുഖവിലയുള്ള ഒ.എൻ.വി.കുറുപ്പിന്റെ സമ്പൂർണകൃതികളുടെ സമഗ്ര പഠനഗ്രന്ഥമായ 'ഒ.എൻ.വി കാവ്യസംസ്‌കൃതി, പ്രൊഫ.പന്മന രാമചന്ദ്രൻ നായർ ചീഫ് എഡിറ്ററായ എ.ആർ.സമ്പൂർണകൃതികളുടെ 3 വാല്യങ്ങൾ, സ്വാമി മുനിനാരായണ പ്രസാദ് വ്യാഖ്യാനം ചെയ്ത 10 ഉപനിഷത്തുകൾ 1091 രൂപയ്ക്കും മേളയിൽ ലഭ്യമാണ്.

250 രൂപയ്ക്ക് വിജ്ഞാന കൈരളി മാസികയുടെ വാർഷിക വരിക്കാരാവാനുള്ള അവസരവുമുണ്ട്. ഓഗസ്റ്റ് 12ന് വിജ്ഞാന വസന്തം സമാപിക്കും. ദിവസവും രാവിലെ 10മുതൽ രാത്രി 8.30വരെയാണ് പുസ്തകമേള. കൂടുതൽ വിവരങ്ങൾക്ക് ഫോൺ-9746980872.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP