Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കെ.സി.വൈ.എം. സംസ്ഥാന സമിതിയുടെ ഉന്നത വിദ്യാഭ്യാസ സാമ്പത്തികകാര്യ ഗവേഷക വിഭാഗം പ്രഥമ സമ്മേളനം നടത്തി

കെ.സി.വൈ.എം. സംസ്ഥാന സമിതിയുടെ ഉന്നത വിദ്യാഭ്യാസ സാമ്പത്തികകാര്യ ഗവേഷക വിഭാഗം പ്രഥമ സമ്മേളനം നടത്തി

കോട്ടയം: ഉന്നത വിദ്യാഭ്യാസ രംഗത്തും സാമ്പത്തിക പഠനരംഗത്തും സജീവമായി നിൽക്കുന്ന യുവജനങ്ങളെ ഒരുമിച്ചു ചേർത്തുകൊണ്ട് അതാതു മേഖലകളിൽ അവർക്കുള്ള അറിവ് യുവജനങ്ങൾക്കും സമൂഹത്തിനും പൊതുവായി ലഭിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടി സംസ്ഥാന സമിതി ഉന്നത വിദ്യാഭ്യാസ-സാമ്പത്തികകാര്യ ഗവേഷക വിഭാഗ ഫോറത്തിന് രൂപം നല്കി.

ചരിത്രത്തിന്റെ ഭാഗമായ ഫോറത്തിന്റെ പ്രഥമ സമ്മേളനം പി.ഒ.സി. യിൽ വച്ച് കോട്ടപ്പുറം രൂപതയുടെ അധ്യക്ഷൻ അഭിവന്ദ്യ റൈറ്റ് റവ. ജോസഫ് കാരിക്കശ്ശേരി പിതാവ് ഉദ്ഘാടനം ചെയ്തു. അറിവാണ് ഒരാളെ നല്ല മനുഷ്യനാക്കി മാറ്റുന്നതെന്നും അറിവിന്റെ തലങ്ങൾ തേടുന്നവരാകണം യുവജനങ്ങൾ എന്നും അഭിവന്ദ്യ പിതാവ് അഭിപ്രായപ്പെട്ടു. ക്രൈസ്തവ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും സർക്കാരിൽ നിന്നും മറ്റ് ഇതര സ്ഥാപനങ്ങളിൽ നിന്നും ലഭിക്കേണ്ടതുമായ ആനുകൂല്യങ്ങൾ, സ്‌കോളർഷിപ്പുകൾ തുടങ്ങിയവ നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ അതിനെതിരെ യുവജനങ്ങളെ സംഘടിതമായി ശക്തരാക്കുക എന്നതാണ് ഫോറത്തിന്റെ ലക്ഷ്യമെന്ന് യോഗത്തിന് അധ്യക്ഷത വഹിച്ച കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടൻ അഭിപ്രായപ്പെട്ടു.

സംസ്ഥാന ജനറൽ സെക്രട്ടറി ബിജോ പി. ബാബു സ്വാഗതം ആശംസിച്ച യോഗത്തിന് സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര ആമുഖ പ്രഭാഷണവും കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. വർഗ്ഗീസ് വള്ളിക്കാട്ട് ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്ന് തെയോഫിലോസ് കോളേജ് പ്രിൻസിപ്പാളും മുൻ കെ.സി.വൈ.എം. സെനറ്റ് മെമ്പറുമായിരുന്ന പ്രൊഫ. ഡോ. കെ.വൈ. ബെനഡിക്ട് ഉന്നത വിദ്യാഭ്യാസ-സാമ്പത്തിക രംഗങ്ങളിലെ നൂതന ആശയങ്ങളെക്കുറിച്ച് ക്ലാസ്സ് നയിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് കുമാരി ഡെലിൻ ഡേവിഡ് കൃതജ്ഞത അർപ്പിച്ച് സംസാരിച്ചു. സംസ്ഥാന ഭാരവാഹികളായ ജോസ് റാൽഫ്, ഡെലിൻ ഡേവിഡ്, തേജസ് മാത്യു കറുകയിൽ, സന്തോഷ് രാജ്, റോസ്മോൾ ജോസ്, ടീന കെ.എസ്., ഷാരോൺ കെ. റെജി, തുടങ്ങിയവർ പരിപാടികൾക്ക് ്േനതൃത്വം നല്കി.സംസ്ഥാന സമിതിക്കു വേണ്ടി,സംഘടിപ്പിച്ചു

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP