Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കത്തോലിക്ക സഭയ്ക്കെതിരായുള്ള പ്രവണതക്കെതിരെ രക്തസാക്ഷികൾ ആകാനും കെ സി വൈ എം പ്രവർത്തകർ തയ്യാർ; സിറിയക് ചാഴികാടൻ.

കത്തോലിക്ക സഭയ്ക്കെതിരായുള്ള പ്രവണതക്കെതിരെ രക്തസാക്ഷികൾ ആകാനും കെ സി വൈ എം പ്രവർത്തകർ തയ്യാർ; സിറിയക് ചാഴികാടൻ.

സ്വന്തം ലേഖകൻ

ത്തോലിക്ക സഭയ്ക്കെതിരായുള്ള പ്രവണതക്കെതിരെ രക്തസാക്ഷികൾ ആകാനും കെ സി വൈ എം പ്രവർത്തകർ തയ്യാറാണെന്ന് ശ്രീ.സിറിയക് ചാഴികാടൻ.കത്തോലിക്ക സഭയിലെ സന്യസ്തരെ അവഹേളിക്കുന്ന പ്രവണതകൾക്കെതിരായും ചർച്ഛ് ആക്ടിന്റെ ന്യുനതകൾ സഭയിലെ അൽമായരിലേക്ക് എത്തിക്കുന്നതിനുംവേണ്ടിയും കെ സി വൈ എം സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന പ്രക്ഷോഭ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊച്ചി രൂപതയുടെ ആതിഥേയത്വത്തിൽ തോപ്പുംപടി ബി ഓ ടി ജംഗ്ഷനിൽ വെച്ചു നടന്ന സംസ്ഥാനതല പ്രക്ഷോഭ പരിപാടിക്ക് കെ സി വൈ എം കൊച്ചി രൂപത പ്രസിഡന്റ് ക്രിസ്റ്റി ചക്കാലക്കൽ അധ്യക്ഷത വഹിച്ചു.ഫാ.സ്റ്റീഫൻ തോമസ് ചാലക്കര,ബിജോ പി ബാബു,ജോസ് റാൽഫ്,ഫാ.മെൽട്ടസ് കൊല്ലശേരി,കാസി പൂപ്പന,ജോസഫ് ദിലീപ്,സിസ്റ്റർ ഫിലോമിന കൊടിയഞ്ചേരി,സിസ്റ്റർ റോസ് മെറിൻ,ഡെലിൻ ഡേവിഡ്,തേജസ് മാത്യു കറുകയിൽ,സന്തോഷ് രാജ്,റോസ് മോൾ ജോസ്,ടീന കെ എസ്,ഷാരോൺ കെ റെജി തുടങ്ങിയവർ സംസാരിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP