Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിജോ പി. ബാബു കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റ്, ക്രിസ്റ്റി ചക്കാലയ്ക്കൽ ജനറൽ സെക്രട്ടറി

ബിജോ പി. ബാബു കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റ്, ക്രിസ്റ്റി ചക്കാലയ്ക്കൽ ജനറൽ സെക്രട്ടറി

സ്വന്തം ലേഖകൻ

കോട്ടയം : കേരള കത്തോലിക്ക യുവജനപ്രസ്ഥാനമായ കെ.സി.വൈ.എം. ന്റെ സംസ്ഥാന പ്രസിഡന്റായി മൂവാറ്റുപുഴ രൂപതാംഗമായ ബിജോ പി. ബാബു തിരഞ്ഞെടുക്കപ്പെട്ടു. കെ.സി.വൈ.എം. സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, സംസ്ഥന ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം നാലാം തവണയാണ് സംസ്ഥാന സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

കൊച്ചി രൂപതാംഗമായ ക്രിസ്റ്റി ചക്കാലയ്ക്കലാണ് ജനറൽ സെക്രട്ടറി. സംസ്ഥാന സിൻഡിക്കേറ്റ്, സംസ്ഥാന സെനറ്റ് അംഗം, രൂപത പ്രസിഡന്റ് എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട രൂപതാംഗമായ ജെയ്സൺ ചക്കേടത്ത്, താമരശ്ശേരി രൂപതാംഗമായ ലിമിന ജോർജ്ജ് എന്നിവരാണ് സംസ്ഥാന വൈസ് പ്രസിഡന്റുമാർ. തൃശ്ശൂർ അതിരൂപതാംഗമായ അനൂപ് പുന്നപ്പുഴ, മാവേലിക്കര രൂപതാംഗമായ സിബിൻ സാമുവേൽ, ബത്തേരി രൂപതാംഗമായ അബിനി പോൾ, വിജയപുരം രൂപതാംഗമായ ഡെനിയ സി. സി. ജയൻ എന്നിവരെ സംസ്ഥാന സെക്രട്ടറിമാരായും കണ്ണൂർ രൂപതാംഗമായ ലിജേഷ് മാർട്ടിനെ സംസ്ഥാന ട്രഷററായും തെരഞ്ഞെടുത്തു. തൃശ്ശൂരിൽ വച്ച് നടന്ന കേരളത്തിലെ 32 രൂപതകളിലെ യുവജനപ്രതിനിധികൾ പങ്കെടുത്ത 41-ാമത് സംസ്ഥാന സെനറ്റിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. മുൻ സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ, സാജൻ ജോസ്, ഫാ. ഡിറ്റോ കൂള, ജോബി ജോൺ തുടങ്ങിയവർ സംസാരിച്ചു.
സംസ്ഥാന സമിതിക്കു വേണ്ടി,

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP