Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാചകവാതക വില വർദ്ധനവിനെതിരെ കെ.സി.വൈ.എം. പ്രതിഷേധിച്ചു

പാചകവാതക വില വർദ്ധനവിനെതിരെ കെ.സി.വൈ.എം. പ്രതിഷേധിച്ചു

സ്വന്തം ലേഖകൻ

കോട്ടയം : പാചകവാതക വില കുത്തനെ ഉയർത്തിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ കെ.സി.വൈ.എം. സംസ്ഥാന സമിതി പ്രതിഷേധ ധർണ്ണ നടത്തി. സാധാരണക്കാരന്റെ ജീവിതചക്രത്തെ താളം തെറ്റിക്കുന്ന രീതിയിലുള്ള വിലവർദ്ധനവുകൾ പിൻവലിക്കണമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത കെ.സി.വൈ.എം. മുൻ ഡയറക്ടർ ഫാ. മാത്യു ജെയ്ക്കബ് തിരുവാലിൽ ആവശ്യപ്പെട്ടു.

കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റ് ബിജോ പി. ബാബു അദ്ധ്യക്ഷത വഹിച്ചു. സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാതെ കുത്തക മുതലാളിമാർക്കുവേണ്ടി മാത്രം നിലകൊള്ളുന്ന അവരുടെ കയ്യിലെ ഒരു ഉപകരണമായി കേന്ദ്രസർക്കാർ മാറിയെന്ന് യോഗത്തിന് അദ്ധ്യക്ഷത വഹിച്ച കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റ് ബിജോ പി. ബാബു ആരോപിച്ചു.

കെ.സി.വൈ. എം. സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലയ്ക്കൽ, ജെയ്സൻ ചക്കേടത്ത്, സംസ്ഥാന ട്രഷറർ ലിജീഷ് മാർട്ടിൻ, സെക്രട്ടറിമാരായ അനൂപ് പുന്നപ്പുഴ, സിബിൻ സാമുവൽ, ഡെനിയ സിസി ജയൻ എന്നിവർ സംസാരിച്ചു.
സംസ്ഥാന സമിതിക്കു വേണ്ടി,

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP