Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭ്രൂണഹത്യ പ്രോത്സാഹിപ്പിക്കുന്ന എംടിപി നിയമഭേദഗതി പിൻവലിക്കുക. കെ.സി.വൈ.എം

ഭ്രൂണഹത്യ പ്രോത്സാഹിപ്പിക്കുന്ന എംടിപി നിയമഭേദഗതി പിൻവലിക്കുക. കെ.സി.വൈ.എം

സ്വന്തം ലേഖകൻ

തൃശ്ശൂർ : ഗർഭഛിദ്രത്തിനുള്ള കാലാവധി 24 ആഴ്ചയായി ഉയത്തിക്കൊണ്ടുള്ള MTP നിയമഭേദഗതി പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ.സി.വൈ.എം. സംസ്ഥാനസമിതിയുടെ ആഭിമുഖ്യത്തിൽ ജീവാഗ്‌നി- പ്രതിഷേധ സംഗമം നടത്തി. കുഞ്ഞുങ്ങളെ ഇല്ലായ്മ ചെയ്യുന്ന നിയമനടപടികളിൽ പരിഷ്‌ക്കാരങ്ങൾ വരുത്താതെ അവരെ സംരക്ഷിക്കുന്നതിനാവശ്യമായിട്ടുള്ള ക്രമീകരണങ്ങൾ ചെയ്യുന്നതിന് കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് യോഗം ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് തൃശ്ശൂർ അതിരൂപത മുൻ സി.എൽ.സി. ഡയറക്ടറും പുതുക്കാട് ഫൊറോന വികാരിയുമായ ഫാ. ജോൺസൺ സംസാരിച്ചു.

പൂർണ്ണ വളർച്ചയെത്തുവാൻ ദിവസങ്ങൾ ശേഷിക്കേ, ഗർഭസ്ഥ ശിശുവിനെ കീറിമുറിക്കുവാൻ അനുമതി കൊടുക്കുന്ന നിയമ വ്യവസ്ഥിതി അംഗീകരിക്കാനാവില്ല എന്ന് സംഗമത്തിന് അധ്യക്ഷത വഹിച്ചുകകൊണ്ട് കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റ് ബിജോ പി. ബാബു പ്രസ്ഥാവിച്ചു.കെ.സി.വൈ.എം. സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, സംസ്ഥാന ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലയ്ക്കൽ, സ ംസ്ഥാന വൈസ് പ്രസിഡന്റുമാരായ ജെയ്സൻ ചക്കേടത്ത്, ലിമിന ജോർജ്ജ്, സംസ്ഥാന സെക്രട്ടറിമാരായ അനൂപ് പുന്നപ്പുഴ, സിബിൻ സാമുവൽ, ഡെനിയ സിസി ജയൻ, അബിനി പോൾ, സംസ്ഥാന ട്രഷറർ ജിജിഷ് മാർട്ടിൻ, സംസ്ഥാന അസിസ്റ്റന്റ് ഡയറക്ടർ സിസ്റ്റർ റോസ് മെറിൻ, തൃശ്ശൂർ അതിരൂപത ഡയറക്ടർ ഫാ. ഡിറ്റോ കൂള, തൃശ്ശൂർ അതിരൂപത പ്രസിഡന്റ് സാജൻ ജോസ് എന്നിവർ സംബന്ധിച്ചു.ൃ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP