Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മദ്യാസക്തി ഉള്ളവർക്ക് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മദ്യം നൽകുവാനുള്ള തീരുമാനം അപലപനീയം: കെസിവൈഎം

സ്വന്തം ലേഖകൻ

കോട്ടയം: ലോക് ഡൗൺ മൂലം ബിവറേജസ് ഔട്ട്‌ലെറ്റുകൾ അടച്ച സാഹചര്യത്തിൽ, അമിത മദ്യാസക്തി ഉള്ളവർക്ക് ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം മദ്യം നൽകുവാനുള്ള സംസ്ഥാന സർക്കാർ തീരുമാനം അപലപനീയമാണ് എന്ന് കെസിവൈഎം സംസ്ഥാന സമിതി. മദ്യാസക്തി മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് അതിനുള്ള ചികിത്സകളാണ് നൽകേണ്ടത്. അതിന് പകരം ഡോക്ടർമാരുടെ നിർദ്ദേശത്തോടെ മദ്യം നൽകുവാൻ ഉള്ള തീരുമാനം സമൂഹത്തിൽ തെറ്റായ പ്രവണത നൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് ബിജോ പി. ബാബു അറിയിച്ചു. സംസ്ഥാന സർക്കാർ ഈ തീരുമാനത്തിൽ നിന്നും പിന്മാറണമെന്നും ആത്മഹത്യകൾ തടയുന്നതിനായി ഡി അഡിക്ഷൻ സെന്ററുകളും കൗൺസിലിങ് സെന്ററുകളും കൂടുതലായി തുടങ്ങണമെന്നും കെസിവൈഎം സംസ്ഥാന സമിതി ആവശ്യപ്പട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP