Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ്: കിടപ്പ് രോഗികൾക്ക് സഹായ ഹസ്തം നീട്ടി സന്നദ്ധ പ്രവർത്തനങ്ങളുമായി കെസിവൈഎം; പാലിയേറ്റിവ് കെയർ രോഗികൾക്ക് മരുന്നുകളും എത്തിച്ചു നൽകും

സ്വന്തം ലേഖകൻ

രാജ്യം മുഴുവൻ ലോക് ഡൗൺ ആയിരിക്കുന്ന പശ്ചാത്തലത്തിൽ, കിടപ്പ് രോഗികൾക്ക് സഹായ ഹസ്തവുമായി കെസിവൈഎം. ഡിസ്ട്രിക്റ്റ് ലീഗൽ സർവ്വീസ് അഥോറിറ്റിയുമായും, നിറനാട് പദ്ധതിയുമായും കൈകോർത്തു കൊണ്ട് ഇന്ത്യൻ മെഡിക്കൽ അസോസിയഷന്റെ പാലിയേറ്റിവ് കെയർ രോഗികൾക്ക് മരുന്നുകൾ എത്തിച്ച് നൽകുന്നതിനായി കെസിവൈഎം പ്രവർത്തകർ മുന്നിട്ടിറങ്ങുന്നു.

കെസിവൈഎം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലകളിലെ വിവിധ പഞ്ചായത്ത് വാർഡുകളിലും, കോർപ്പറേഷൻ - മുൻസിപാലിറ്റി ഡിവിഷനുകളിലും സേവനം അനുഷ്ടിക്കുന്നതിനായി വിവിധ രൂപതകളിൽ നിന്നായി പ്രവർത്തകർ രജിസ്റ്റർ ചെയ്തു. പ്രാദേശിക അടിസ്ഥാനത്തിൽ വിവിധ ഘട്ടങ്ങളിലായി സന്നദ്ധ പ്രവർത്തകർക്ക് പരിശീലനം നൽകും.ആദ്യ ഘട്ടത്തിൽ കടമക്കുടി, ചെല്ലാനം പഞ്ചായത്തുകളിൽ നിന്നുള്ള പ്രവർത്തകർ മരുന്ന് വിതരണം ആരംഭിച്ചു.

മുഖ്യമന്ത്രിയുടെ ആഹ്വാനമനുസരിച്ച് സാമൂഹിക സന്നദ്ധ സേനയിലേക്ക് വിവിധ ജില്ലകളിൽ നിന്നായി 4000 കെ സി വൈ എം പ്രവർത്തകർ രജിസ്റ്റർ ചെയ്തു. കൂടാതെ മാസ്‌ക്, സാനിറ്റൈസർ എന്നിവയുടെ നിർമ്മാണവും വിതരണവും, ഭക്ഷ്യവസ്തുക്കളുടെ വിതരണം എന്നിവയുമായി വിവിധ രൂപതകളിലെ കെസിവൈഎം ഘടകങ്ങൾ സന്നദ്ധ പ്രവർത്തനത്തിൽ സജീവമായി നിൽക്കുന്നു.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹിക പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നതിനും സഹായങ്ങൾ നൽകുന്നതിനും തുടർപ്രവർത്തനങ്ങൾക്കും കെ സി വൈ എം യുവജനങ്ങൾ സജ്ജരാണെന്നു സംസ്ഥാന പ്രസിഡന്റ് ബിജോ പി ബാബു അറിയിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലക്കൽ, ജെയ്‌സൻ ചക്കേടത്ത്, ലിമിന ജോർജ്ജ്, അനൂപ് പുന്നപ്പുഴ, ലിജീഷ് മാർട്ടിൻ, ഡെനിയ സിസി ജയൻ, സിബിൻ സാമുവൽ, അബിനി പോൾ,ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര,അസിസ്റ്റന്റ് ഡയറക്ടർ സിസ്റ്റർ റോസ് മെറിൻ എന്നിവർ പ്രവർത്തനങ്ങൾക് നേതൃത്വം നൽകുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP