Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വർഗ്ഗീയതയുടെ വിഷം തുപ്പുന്ന ശക്തികൾക്കെതിരെ നടപടി സ്വീകരിക്കണം: കെസിവൈഎം

സ്വന്തം ലേഖകൻ

വർഗ്ഗീയതയുടെ വിഷം തുപ്പുന്ന ശക്തികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കെസിവൈഎം സംസ്ഥാന സമിതി.കാലടി മണപ്പുറത്ത് മിന്നൽ മുരളി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി നിർമ്മിച്ച ക്രിസ്ത്യൻ ദേവാലയത്തിന്റെ താത്കാലിക സെറ്റ് തകർത്ത സാമൂഹിക വിരുദ്ധർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും കെ സി വൈ എം സംസ്ഥാന സമിതി ആവശ്യപ്പെട്ടു. കേരളം ഒരു മനസ്സോടെ കോവിഡ് മഹാമാരിയെ നേരിടുവാൻ ഒന്നിച്ച് പ്രവർത്തിക്കുമ്പോൾ ഇത്തരം വർഗ്ഗീയ പ്രവർത്തനങ്ങൾ നടക്കുന്നത് ആശങ്കയുളവാക്കുന്നു.

സാക്ഷര കേരളത്തിൽ സാംസ്‌കാരിക പ്രവർത്തനങ്ങളെപോലും അസഹിഷ്ണുതയോടെ കാണുന്ന ഇത്തരം ജാനാതിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നത് സർക്കാർ ഗൗരവപൂർവ്വം കാണണമെന്നും, ഈ സാമൂഹിക വിരുദ്ധർക്കെതിരെ കർശ്ശന നടപടി കൈക്കൊള്ളണമെന്നും സംസ്ഥാന പ്രസിഡന്റ് ബിജോ പി. ബാബു അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP