Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ടുള്ള ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ സി വൈ എം നിവേദനം

സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ടുള്ള ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ സി വൈ എം നിവേദനം

സ്വന്തം ലേഖകൻ

കോട്ടയം : സാമ്പത്തിക സംവരണം നടപ്പാക്കുന്നതിൽ വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കുമുള്ള ആശങ്കകൾ എത്രയും വേഗം പരിഹരിക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. EWS റിസർവേഷനിൽ ഇപ്പോൾ നിലനിൽക്കുന്നതായ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ.സി.വൈ.എം. സംസ്ഥാനസമിതി റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഉറപ്പു നൽകിയത്.

വില്ലേജ് ഓഫീസിൽ നിന്ന് EWS സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനാവശ്യമായ ആപ്ലിക്കേഷനുകൾ ഓൺലൈനിൽ നൽകുന്നതിനുവേണ്ട നടപടികൾ കൈക്കൊള്ളുവാൻ റവന്യൂ കമ്മീഷണർക്ക് നിർദ്ദേശം നൽകുകയും താല്ക്കാലിക പരിഹാരമായി അപേക്ഷകൾ വെള്ള പേപ്പറിൽ എഴുതി വില്ലേജ് ഓഫീസിൽ സ്വീകരിക്കുവാൻ വേണ്ട നടപടികൾ കൈക്കൊള്ളാമെന്നും അദ്ദേഹം ഉറപ്പു നൽകി.

കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റ് ബിജോ പി. ബാബു, സംസ്ഥാന ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലയ്ക്കൽ, സ ംസ്ഥാന വൈസ് പ്രസിഡന്റ് ജെയ്സൻ ചക്കേടത്ത്, സംസ്ഥാന സെക്രട്ടറിമാരായ അനൂപ് പുന്നപ്പുഴ, സിബിൻ സാമുവൽ, SMYM പ്രസിഡന്റ് ജുബിൻ കൊടിയാംകുന്നേൽ, വിവിധ രൂപതകളിൽ നിന്നുള്ള ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP