Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരള ബ്ലൈൻഡ് ക്രിക്കറ്റ് അസോസിയേഷൻ 10 ലക്ഷത്തിന്റെ ഗ്രാന്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും

തിരുവനന്തപുരം : ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദ് ബ്ലൈൻഡ് ഇൻ കേരളയ്ക്കു (സി.എ.ബി.കെ) സർക്കാർ നൽകിവരുന്ന പത്ത് ലക്ഷം രൂപയുടെ ഗ്രാന്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിക്ഷേപിക്കണമെന്ന് അസോസിയേഷൻ ഭാരവാഹികൾ ധനകാര്യമന്ത്രിയെ അറിച്ചു. ഇതു സംബന്ധിച്ച കത്ത് സ്വീകരിച്ച ധനകാര്യമന്ത്രി തോമസ് ഐസക്ക് സങ്കുചിതരാഷ്ട്രീയത്തിന്റെ പീളകെട്ടിയ കണ്ണുകൾ സാലറി ചലഞ്ചിനെതിരെ ഇറുക്കിയടച്ചവർ ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡ് ഇൻ കേരളയ്ക്കു മുന്നിൽ മുട്ടിൽ നിന്ന് മാപ്പിരക്കണമെന്ന് ഫേസ്‌ബുക്കിൽ കുറിച്ചു. ഇക്കൊല്ലത്തെ വാർഷിക ഗ്രാന്റായ 10 ലക്ഷം രൂപ അവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നീക്കിവെയ്ക്കാൻ തീരുമാനിച്ചവിവരം തോമസ് ഐസക്ക് തന്നെയാണ് ഫേസ്‌ബുക്കിലൂടെ അറിയിച്ചത്.

ബ്ലൈൻഡ് ക്രിക്കറ്റ് അസോസിയേഷന്റെ പ്രവർത്തനങ്ങൾക്കായി സർക്കാർ അനുവദിച്ച 10 ലക്ഷം രുപയുടെ വാർഷിക ധനസഹായം ഇത്തവണ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നു അസോസിയേഷൻ ധനകാര്യമന്ത്രാലയത്തെ അറിയിച്ചിരുന്നു. അസോസിയേഷന്റെ പ്രവർത്തനങ്ങൾക്ക് സർക്കാറിന്റെ സഹായം വലിയ മുതൽ കൂട്ടായിരുന്നു. എന്നാൽ പ്രളയത്തിൽ നിന്നും കേരള ജനതയെ കൈപിടിച്ചുയർത്താൻ നടത്തുന്ന യജ്ഞത്തിൽ തങ്ങളും പങ്കാളികളാകുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നും കത്തിൽ പറയുന്നുണ്ട്. 2016-17 ബജറ്റു മുതൽ ഈ സർക്കാരാണ് ഈ സംഘത്തിന് വാർഷിക ഗ്രാന്റ് നൽകാൻ തീരുമാനിച്ചത്.

പ്രളയം കടപുഴക്കിയതെല്ലാം നാം തിരിച്ചുപിടിക്കുക തന്നെ ചെയ്യുമെന്ന ദൃഢനിശ്ചയം ഒരു പൊതുവികാരമായി മാറിക്കഴിഞ്ഞു. അക്കാര്യത്തിലും നാം ലോകത്തിനൊരു വിസ്മയമാവുകയാണ്. മറ്റു പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തി തങ്ങൾക്കു ലഭിച്ച ധനസഹായമൊന്നാകെ സംഘടന ദുരിതാശ്വാസത്തിനും പുനർനിർമ്മാണത്തിനുമായി നീക്കിവെയ്ക്കാൻ സിഎബികെയെപ്പോലൊരു സംഘടന തയ്യാറാകുന്നതിന്റെ മാനം വളരെ വലുതാണെന്നും തോമസ് ഐസക്ക് പറഞ്ഞു.

സി.എ.ബി.കെയുടെ കീഴിൽ കളിക്കുന്ന ഏതാനും കളിക്കാരുടെ വീടുകളും പ്രളയത്തിപ്പെട്ട് നശിച്ചിട്ടുണ്ട്. ഇവരുടെ കുടുംബങ്ങളുടെ പുനരധിവാസത്തിനായുള്ള സഹായം നൽകുന്നതിനായി സി.എ.ബി.കെയും പരിശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നു സീനിയർ വൈസ് പ്രസിഡന്റ് രജനീഷ് ഹെൻട്രി പറഞ്ഞു. ഇതിനായി ദേശിയ ഭരണസമിതിയായ സി.എ.ബി.ഐയുടെ സഹകരണവും അഭ്യർത്ഥിച്ചിട്ടുണ്ടെന്നും രജനീഷ് ഹെന്റി പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP