Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്‌നേഹപൂർവ്വം, കമലാ സുരയ്യക്ക്; സ്മരണാഞ്ജലി ഇന്ന്

സ്‌നേഹപൂർവ്വം, കമലാ സുരയ്യക്ക്; സ്മരണാഞ്ജലി ഇന്ന്

തിരുവനന്തപുരം: നവാഗത എഴുത്തുകാരികൾക്കായി കേരള കലാകേന്ദ്രം കമലാ സുരയ്യ കൾച്ചറൽ സെന്റർ ഏർപ്പെടുത്തിയ നാലാമത് കമലാ സുരയ്യ ചെറുകഥ അവാർഡ് വിതരണവും 'സ്‌നേഹപൂർവ്വം, കമലാ സുരയ്യക്ക്' സ്മരണാഞ്ജലി ഉദ്ഘാടനവും ഇന്ന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ഹാളിൽ ധനകാര്യ മന്ത്രി കെ.എം. മാണി നിർവ്വഹിക്കും.  

10,000 രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്ന 2015 ലെ കമലാ സുരയ്യ ചെറുകഥ അവാർഡ് അഡ്വ. ഏ. നസീറയ്ക്കും (കഥ: അപൂർവ്വങ്ങളിൽ അപൂർവ്വം) പ്രത്യേക അവാർഡുകൾ ഡോ. ശ്രീരേഖ പണിക്കർ (കഥ: തെറ്റിപ്പോകുന്ന കണക്കുകൾ),
അഡ്വ. ആർ. ഷഹന (കഥ: ഭ്രാന്ത്), ബീന ചന്ദ്രശേഖരമേനോൻ (കഥ: നിയോഗം),
ജി.എസ്. ചാന്ദിനി  (കഥ: അക്കമ്മ) എന്നിവർക്കും ധനകാര്യ മന്ത്രി കെ.എം. മാണി സമ്മാനിക്കും. കേരള കലാകേന്ദ്രത്തിന്റെ 2014 ലെ ശ്രീരത്‌ന അവാർഡ് പൊലീസ് അഡീഷണൽ ഡയറക്ടർ ജനറൽ ഡോ. ബി. സന്ധ്യയ്ക്ക് മന്ത്രി കെ.എം. മാണി സമ്മാനിക്കും.

പബ്ലിക് റിലേഷൻസ് വകുപ്പ്, നിംസ് മെഡിസിറ്റി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ചിട്ടുള്ള പരിപാടിയിൽ മുൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി
ടി.കെ.എ. നായർ അദ്ധ്യക്ഷത വഹിക്കും. ഡോ.ഡി. ബാബുപോൾ, ഡോ. ജോർജ്ജ് ഓണക്കൂർ, പൊലീസ് അഡീഷണൽ ഡയറക്ടർ ജനറൽ ഡോ. ബി. സന്ധ്യ, നൂറുൽ ഇസ്ലാം യൂണിവേഴ്‌സിറ്റി പ്രോ-ചാൻസലർ എം.എസ്. ഫൈസൽഖാൻ, കാരുണ്യ ബെനവലന്റ് ഫണ്ട് സംസ്ഥാന കോ-ഓർഡിനേറ്റർ കെ. ആനന്ദകുമാർ എന്നിവർ പ്രസംഗിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP