Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുട്ടികൾക്ക് സൈബർ സുരക്ഷാ പാഠങ്ങളുമായി കേരളാ പൊലീസ് സൈബർഡോം

കുട്ടികൾക്ക് സൈബർ സുരക്ഷാ പാഠങ്ങളുമായി കേരളാ പൊലീസ് സൈബർഡോം

സ്വന്തം ലേഖകൻ

തിരുവനന്തപുരം- കേരളാ പൊലീസ് സൈബർഡോം സ്‌കൂൾ വിദ്യാർത്ഥികൾക്ക് സൈബർ സുരക്ഷാ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. 'കിഡ് ഗ്ലവ് 2019' എന്ന പേരിൽ നടന്ന ചടങ്ങ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹറ ഐപിഎസ് ഉൽഘാടനം ചെയ്തു. ചൈൽഡ്ലൈൻ, അലയൻസ് ടെക്നോളജി എന്നിവരുമായി ചേർന്ന സംഘടിപ്പിച്ച പരിപാടി കുട്ടികളുടെ നിറസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

സൈബർ ഇടം തുറന്നിടുന്ന അവസരങ്ങളെ കുറിച്ചും അതിലെ അപകടങ്ങളേയും പ്രശ്നങ്ങളേയും കുറിച്ച് വിശദമായ ക്ലാസുകൾ നടന്നു. 35 സ്‌കൂളുകളിൽ നിന്ന് തിരഞ്ഞെടുത്ത 450ലേറെ വിദ്യാർത്ഥികൾക്കു പുറമെ അദ്ധ്യാപകരും രക്ഷിതാക്കളുമാണ് പങ്കെടുത്തത്. സൈബർ ബോധവൽക്കരണ ശിൽപ്പശാലയും സൈബർഡോമും ചൈൽഡ്ലൈനും അയലൻസ് ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച പ്രദർശനവും പരിപാടിയുടെ ഭാഗമായി നടന്നു. ജില്ലാ ചൈൽഡ്ലൈൻ പ്രവർത്തകർ കുട്ടികൾക്കു വേണ്ടി പ്രത്യേക ബോധവൽക്കരണ ക്ലാസും നൽകി. പ്രവർത്തന രീതി പരിചയപ്പെടുത്തിയതോടൊപ്പം കുട്ടികൾക്കു വേണ്ടി വിവിധ മത്സരങ്ങളും സമ്മാനങ്ങളും ചൈൽഡ്ലൈൻ ഒരുക്കിയിരുന്നു.

സൈബർഡോം നോഡൽ ഓഫീസർ എഡിജിപി മനോജ് എബ്രഹാം, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു ഐഎഎസ്, കേരളാ യുണിവേഴ്സിറ്റി കംപ്യൂട്ടേഷണൽ ബയോളജി വകുപ്പു മേധാവി ഡോ. അച്യുത് ശങ്കർ എസ് നായർ, നിർമല ഭവൻ സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ മെഴ്സി കുന്നത്തുലുരയിടം, റജി ഗൗഡ (അലയൻസ് ടെക്നോളജി) എന്നിവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP