Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തീരദേശ റെയിൽ പാത വികസനം: ആലപ്പുഴയിലെ സ്ഥാനാർത്ഥികളാരും പ്രതികരിച്ചില്ലെന്നു കെർപ

തീരദേശ റെയിൽ പാത വികസനം: ആലപ്പുഴയിലെ സ്ഥാനാർത്ഥികളാരും പ്രതികരിച്ചില്ലെന്നു കെർപ

ആലപ്പുഴ: തീരദേശ റെയിൽപാതാ വികസന കാര്യത്തിൽ ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ മത്സരിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന സ്ഥാനാർത്ഥികൾക്കൊന്നും താത്പര്യമോ നിലപാടുകളോ ഇല്ലാത്തതു ഖേദകരമാണെന്നു കുട്ടനാട്-എറണാകുളം റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ (കെർപ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളിൽ.

എറണാകുളം-ആലപ്പുഴ-കായംകുളം തീരദേശ റെയിൽപാത ആരംഭിച്ചിട്ടു മൂന്നു പതിറ്റാണ്ടായെങ്കിലും യാത്രക്കാരുടെ മിക്ക പരാതികൾക്കും പരിഹാരമില്ല. ഓരോ റെയിൽവേ ബജറ്റിനു മുന്നോടിയായും ആവശ്യങ്ങൾ വ്യക്തമായി നിവേദനം നല്കിയിട്ടുണ്ടെങ്കിലും മാറിമാറി വന്ന കേന്ദ്ര സർക്കാരുകൾ പരിഗണിച്ചിട്ടില്ല. കേരളത്തിൽ നിന്നുള്ള എംപിമാരാകാട്ടെ വിഷയത്തിൽ അത്ര താത്പര്യമെടുത്തിട്ടുമില്ല.

ലോക്സഭാ തെരഞ്ഞെടുപ്പ്-2019 വേളയിൽ ആലപ്പുഴ മണ്ഡലത്തിലെ 12 സ്ഥാനാർത്ഥികളോടുള്ള കെർപ്പയുടെ ഒറ്റ ചോദ്യം ഇതായിരുന്നു: ജയിച്ചാൽ ആദ്യ ആറു മാസത്തിനുള്ളിൽ ആലപ്പുഴ തീരദേശ റെയിൽ പാതയ്ക്കും യാത്രക്കാർക്കും എന്തു ചെയ്തു തരും? ലഭ്യമായ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ഈ ചോദ്യം സ്ഥാനാർത്ഥികളിൽ എത്തിച്ചു. എന്നാൽ ആരും പ്രതികരിച്ചില്ല.

ഏതെങ്കിലും സ്ഥാനാർത്ഥി നേരിട്ട് വോട്ട് അഭ്യർത്ഥിച്ചാൽ ഇക്കാര്യം ചോദിക്കണമെന്നും ട്രെയിൻ യാത്രക്കാരോട് അഭ്യർത്ഥിച്ചിരുന്നു. ആറു മാസം ചെറിയ കാലയളവല്ലേയെന്നു സ്ഥാനാർത്ഥി ചോദിച്ചാൽ, അത് കാലാവധിയായ അഞ്ചു വർഷത്തിന്റെ പത്തു ശതമാനമാണെന്നും തീരദേശ റെയിൽ പാതയിൽ ട്രെയിൻ ഓടാൻ തുടങ്ങിയിട്ടു മുപ്പതു വർഷമായെന്നും തുടക്കകാലത്തെ ആവശ്യങ്ങൾ ഇപ്പോഴും അങ്ങനെ തന്നെ നിലനില്ക്കുകയാണെന്നും മറുപടി നല്കണമെന്നും വ്യക്തമാക്കിയിരുന്നു.

തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാകുന്നവർ നാട്ടുകാരുടെ ആവശ്യങ്ങൾ പഠിച്ചിട്ടാണ് നോമിനേഷൻ നല്കേണ്ടതു തന്നെ. ജയിക്കുന്ന നിമിഷം മുതൽ പാർലമെന്റ് അംഗം നാട്ടുകാരുടെ ആവശ്യങ്ങൾ നിറവേറ്റിത്തുടങ്ങണം. അല്ലാതെ ഗവേഷണം നടത്താനും പ്രശ്നങ്ങൾ മനസിലാക്കാനും പിന്നെയും സമയം പൊതുജനങ്ങളുടെ ചെലവിൽ കളയാനില്ല. ഏതു രാഷ്ട്രീയ പാർട്ടിയാണെങ്കിലും, കേന്ദ്ര സർക്കാരിൽ ഭരണം ലഭിച്ചാലും ഇല്ലേലും: കെർപ സൂചിപ്പിച്ചു.

ആവശ്യങ്ങൾ ഉടൻ നടത്തിക്കിട്ടുകയാണ് വേണ്ടത്. അല്ലാതെ പുരുഷായുസ് നഷ്ടപ്പെടുത്തി എല്ലാ കരങ്ങളും അടച്ചു, തിരികെ ഒന്നും ലഭിക്കാതെ പരലോകപ്രാപ്തരാകാനുള്ളതല്ല വോട്ടർമാരുടെ ജന്മങ്ങൾ. ജയിച്ചുകഴിഞ്ഞാൽ ജനങ്ങളുടെ ചെലവിൽ ജനപ്രതിനിധികൾ സ്വന്തം കാര്യം മാത്രം നേടി മറ്റുള്ളവരെ പുറംകാലുകൊണ്ടു തൊഴിക്കുകയുമരുത്: കെർപ കൂട്ടിച്ചേർത്തു.

വിവരങ്ങൾ ശേഖരിക്കാൻ തത്തംപള്ളി റസിഡന്റ്സ് അസോസിയേഷൻ (ടി.ആർ.എ) സഹകരിക്കുന്നുണ്ടെന്നു ആക്ടിങ് സെക്രട്ടറി ജോസഫ് ആന്റണി അറിയിച്ചു. റെയിൽ യാത്രി ആലപ്പുഴ വാട്സ്ആപ് ഗ്രൂപ് അഡ്‌മിൻ ടോണി ജയൻ ജോൺ കാമ്പയിനു നേതൃത്വം നല്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP