Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വായനപക്ഷാചരണം പി.കേശവദേവ് അനുസ്മരണം നാളെ

രുത്തുറ്റ സാഹിത്യ രചനകളിലൂടെ കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ പരിവർത്തനങ്ങൾ സൃഷ്ട്ടിച്ച അനുഗൃഹീത പ്രതിഭയാണ് പി.കേശവദേവ്. സാഹിത്യത്തിന്റെ വിവിധ മേഖലകളിൽ വ്യാപരിച്ച പി.കേശവദേവെന്ന കാലാതിവർത്തിയായ എഴുത്തുകാരനെ വായനപക്ഷാചരണത്തിന്റെ ഭാഗമായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അനുസ്മരിക്കുന്നു.

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന പി.കേശവദേവ് അനുസ്മരണപ്രഭാഷണം പിരപ്പൻകോട് മുരളി നാളെ (3.7.2019 ബുധനാഴ്ച) നിർവഹിക്കും. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എൻ.വി ഹാളിൽ നടക്കുന്ന അനുസ്മരണത്തിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻ നായർ അധ്യക്ഷത വഹിക്കും.

സമൂഹത്തിലെ അനീതിക്കെതിരെ തൂലിക ചലിപ്പിച്ച അദ്ദേഹം ഓടയിൽ നിന്ന്, അയൽക്കാർ, ഭ്രാന്താലയം തുടങ്ങിയ രചനകളിലൂടെ വരേണ്യ-അധികാരി വർഗങ്ങളെ എതിർക്കുന്ന ആശയങ്ങൾക്ക് പ്രചാരം നൽകി. സമൂഹത്തിന്റെ അടിത്തട്ടിലുള്ള ജനവിഭാഗത്തെ കഥാപാത്രങ്ങളാക്കിക്കൊണ്ട് നിസ്സാരമെന്ന് തോന്നിയേക്കാവുന്ന സംഭവങ്ങൾ പോലും പുരോഗമനപരമായി കാലഘട്ടത്തിനനുസരിച്ച് ആവിഷ്‌കരിക്കുവാൻ തന്റെ കൃതികളിലൂടെ പ്രത്യേകം ശ്രദ്ധിച്ചയാളാണ് അദ്ദേഹം. വൈക്കം മുഹമ്മദ് ബഷീർ ചരമദിനമായ ജൂലൈ 5ന് ബഷീർ അനുസ്മരണവും സംഘടിപ്പിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP