Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മേഖലാ ഔദ്യോഗിക ഭാഷാ സമ്മേളനവും പുരസ്‌കാര വിതരണവും കൊച്ചിയിൽ നടന്നു

മേഖലാ ഔദ്യോഗിക ഭാഷാ സമ്മേളനവും പുരസ്‌കാര വിതരണവും കൊച്ചിയിൽ നടന്നു

ക്ഷിണ, പശ്ചിമദക്ഷിണ മേഖലകളുടെ വാർഷിക ഔദ്യോഗിക ഭാഷാ സമ്മേളനം കൊച്ചിയിൽ നടന്നു. കേന്ദ്ര ഔദ്യോഗിക ഭാഷാ വകുപ്പ് സെക്രട്ടറി ഗിരീഷ് ശങ്കർ സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. കൊച്ചിയിലെ ചീഫ് ഇൻകം ടാക്‌സ് കമ്മീഷണറും നഗര ഔദ്യോഗിക ഭാഷാ സമിതി അധ്യക്ഷനുമായ കെ. എസ്. രവികുമാർ, സമുദ്രോത്പന്ന കയറ്റുമതി വികസന അഥോറിറ്റി ചെയർമാൻ ലീന നായർ, കൊച്ചി തുറമുഖ ട്രസ്റ്റ് ചെയർമാൻ പോൾ ആന്റണി, ഔദ്യോഗിക ഭാഷാ വകുപ്പ് ജോയിന്റ് സെക്രട്ടറി പൂനം ജുനേജ എന്നിവർ പങ്കെടുത്തു.

ഔദ്യോഗിക ഭാഷാ നയം മികച്ച രീതിയിൽ നടപ്പാക്കിയ കേന്ദ്ര ഗവൺമെന്റ് സ്ഥാപനങ്ങൾ, ബാങ്കുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.

തിരുവനന്തപുരത്തെ സെൻസസ് ഡയറക്ടറേറ്റ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജി, കേരളലക്ഷദ്വീപ് എൻസിസി ഡയറക്ടറേറ്റ്, ബിഎസ്എൻഎൽ ചീഫ് ജനറൽ മാനേജർ ഓഫീസ്, കോഴിക്കോേട്ടയും കണ്ണൂരിലേയും ബിഎസ്എൻഎൽ ജനറൽ മാനേജർ ഓഫീസുകൾ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ കോഴിക്കോട്ടെ മേഖലാ ഓഫീസ്, കൊച്ചിയിലെ നോഡൽ മേഖലാ ഓഫീസ്, തിരുവനന്തപുരത്തേയും കൊച്ചിയിലേയും നഗര ഔദ്യോഗിക ഭാഷാ സമിതികൾ തുടങ്ങിയവയ്ക്ക് വിവിധ വിഭാഗങ്ങളിലെ പുരസ്‌കാരങ്ങൾ ലഭിച്ചു.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഔദ്യോഗിക ഭാഷാ വകുപ്പാണ് സംഘാടകർ

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP