Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൃതി സാഹിത്യ-വിജ്ഞാനോത്സവം ഇന്ന്;കിരൺ നഗാർകർ ഉദ്ഘാടകൻ; പങ്കെടുക്കുന്നത് 12 വിദേശ എഴുത്തുകാരും, 60-ലേറെ ഭാരതീയ എഴുത്തുകാരും, 250-ലേറെ കേരളീയ എഴുത്തുകാരും

കൃതി സാഹിത്യ-വിജ്ഞാനോത്സവം ഇന്ന്;കിരൺ നഗാർകർ ഉദ്ഘാടകൻ; പങ്കെടുക്കുന്നത് 12 വിദേശ എഴുത്തുകാരും, 60-ലേറെ ഭാരതീയ എഴുത്തുകാരും, 250-ലേറെ കേരളീയ എഴുത്തുകാരും

കൊച്ചി: മറൈൻ ഡ്രൈവിൽ മാർച്ച് 1 മുതൽ 11 വരെ നടക്കുന്ന കൃതിഅന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന കൃതിസാഹിത്യ-വിജ്ഞാനോത്സവത്തിന്റെ ഉദ്ഘാടനം മറൈൻ ഡ്രൈവിലെ പുസ്തകോത്സവ വേദിയിൽഇന്നു (മാർച്ച് 6) വൈകീട്ട് 6 മണിക്ക് പ്രശസ്ത മറാത്തി-ഇംഗ്ലീഷ്‌നോവലിസ്റ്റും നാടകകൃത്തും തിരക്കഥാകൃത്തുമായ കിരൺ നഗാർക്കർനിർവഹിക്കും. കേരള സാഹിത്യ അക്കാദമി പ്രസിഡന്റും കൃതി 2018 ഡയറക്ടറുമായ വൈശാഖൻ സ്വാഗതമാശംസിക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ സഹകരണ, ടൂറിസം, ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. ടി. പത്മനാഭൻ, പ്രൊഫ.എം. കെ. സാനു, പ്രൊഫ. എം. ലീലാവതി, കെ. സച്ചിദാനന്ദൻ, സി. രാധാകൃഷ്ണൻ,രാജൻ ഗുരുക്കൾ, കൃതി 2018 ക്രിയേറ്റീവ് ഡയറക്ടർ കൂടിയായ ഷാജി എൻകരുൺ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിക്കുന്ന ചടങ്ങിൽ കൃതി 2018 എസ്.രമേശൻ കൃതജ്ഞത രേഖപ്പെടുത്തും.

ബോൾഗാട്ടി പാലസിൽ മലയാള സാഹിത്യത്തിലെ അഞ്ച് കുലപതികളുടെ പേരുകളിൽ ഒരുക്കിയിട്ടുള്ള അഞ്ച് വിവിധ വേദികളിലാണ് മാർച്ച് 7 മുതൽ 11 വരെനടക്കുന്ന 130-ഓളം സെഷനുകൾ അരങ്ങേറുക. വിവിധ വിഷയങ്ങളിലായി 12 വിദേശഎഴുത്തുകാരും 60-ലേറെ കേരളത്തിനു പുറത്തു നിന്നുള്ള ഭാരതീയ എഴുത്തുകാരും250-ലേറെ കേരളീയ എഴുത്തുകാരുമാണ് ഇവയിൽ പങ്കെടുക്കുക.

മാർച്ച് 7 മുതൽ 10 വരെ ദിവസേന രാവില 9 മുതൽ 9:45 വരെ കാരൂർ വേദിയിൽയഥാക്രമം സച്ചിദാനന്ദൻ, എൻ. എസ്. മാധവൻ, എം. മുകുന്ദൻ, സി.രാധാകൃഷ്ണൻ എന്നിവരുടെ മുഖ്യപ്രഭാഷണങ്ങളോടെയാണ് അതത് ദിവസത്തെ സെഷനുകൾക്ക്തുടക്കമാവുക. ദിവസേന വൈകീട്ട് 6 മുതൽ 7:30 വരെ ലളിതാംബിക അന്തർജനം വേദിയിൽ നടക്കുന്ന ഓപ്പൺ ഫോറത്തോടെ അതത് ദിവസത്തെ സെഷനുകൾ അവസാനിക്കും.

വിദേശസാഹിത്യം, ഭാരതീയ സാഹിത്യം, 1990-നു ശേഷമുള്ള ഇന്ത്യ, സമത്വ ഭാവന,ലോകത്തെ മാറ്റി മറിച്ച ആശയങ്ങൾ, മാധ്യമങ്ങൾ, നാടകവും സിനിമയും,പ്രസാധകരംഗം, കലാകാരനും സമൂഹവും, ഭാരതീയ വിജ്ഞാനപൈതൃകം, ശാസ്ത്രീയമനോഭാവം,സ്വതന്ത്ര വിജ്ഞാനം, നവസാങ്കേതികവിദ്യകൾ, ചരിത്രം, കേരളം 2050, സംഗീതം,ആരോഗ്യം, ആവാസം, കൃഷി തുടങ്ങി ഒട്ടേറെ വിഷയങ്ങളിൽ അതത് മേഖലകളിലെപ്രഗൽഭരെ മേള അണിനിരത്തും. ലിംഗനീതി, തൊഴിൽ, അവശവിഭാഗങ്ങൾ, പരിസ്ഥിതിഎന്നിങ്ങനെ സംതുലിതവും രാഷ്ട്രീയവുമായി ശരിയായ കാഴ്‌ച്ചപ്പാട് പുലർത്താനുംമേള ലക്ഷ്യമിടുന്നു.

സാനു മാഷ് രചിച്ച കുമാരനാശാന്റെ ജീവചരിത്രം ഇന്ന് പ്രകാശിപ്പിക്കും

കൊച്ചി: പ്രൊഫ. എം. കെ. സാനു രചിച്ച കുമാരനാശാന്റെ ജീവചരിത്രം - മൃത്യുഞ്ജയം കാവ്യ ജീവിതം - ഇന്ന് (മാർച്ച് 6) വൈകീട്ട് 4-ന് കൃതി പുസ്തകമേളയിൽപ്രകാശിപ്പിക്കും. മുൻ എംപിയും സിപിഎം ജില്ലാ സെക്രട്ടറിയുമായി പി.രാജീവിന്റെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ സഹകരണ, ടൂറിസം വകുപ്പു മന്ത്രികടകംപള്ളി സുരേന്ദ്രൻ ഗ്രന്ഥാലോകം എഡിറ്ററും കൃതി ജനറൽ കൺവീനറുമായ എസ്.രമേശനു നൽകിയാണ് മലയാള ജീവചരിത്രശാഖയിൽ സവിശേഷ സ്ഥാനം ലഭിച്ച ഈ കൃതിപ്രകാശനം ചെയ്യുക. ഡോ. സെബാസ്റ്റ്യൻ പോൾ ആശംസാപ്രസംഗം നടത്തും. ആശാന്റെജീവിതവും കവിതയും നവോത്ഥാന പ്രവർത്തനങ്ങളും സൂക്ഷ്മമായി അവതരിപ്പിക്കുന്നഗ്രന്ഥമാണ് മൃത്യുഞ്ജയം കാവ്യജീവിതം.

നാദവിസ്മയവുമായി ചന്ദ്രശേഖരൻ ഇന്നെത്തുന്നു

രണ്ടുവയസ്സിൽ കാഴ്ചശക്തി നഷ്ടപെട്ട ചന്ദ്രശേഖരൻ സംഗീതത്തിന്റെ ലോകത്തിൽ വിസ്മയ കരമായ നേട്ടങ്ങളാണ് കൈവരിച്ചത്. കർണാടക സംഗീതത്തിലെ മഹാന്മാരായ എല്ലാ സംഗീതജ്ഞർക്കും പ്രിയപ്പെട്ട വയലിനിസ്‌റ് ആണ് ചന്ദ്രശേഖരൻ. ശാസ്ത്രീയ സംഗീതത്തിന്റെ ചിട്ടവട്ടങ്ങളിൽ നിന്നുകൊണ്ട് ശ്രോതാക്കളെ ഹരം പിടിപ്പിക്കുന്ന അതുല്യമായ ഇദ്ദേഹത്തിന്റെ ശൈലി ലക്ഷകണക്കിന് ആരാധകരെ നേടികൊടിത്തിട്ടുണ്ട്. മദ്രാസ് മ്യൂസിക് അക്കാദമി കർണാടക സംഗീതത്തിലെ ഏറ്റവും വലിയ ബഹുമതിയായ 'സംഗീതകലാനിധി' പട്ടം നൽകി ആദരിച്ചിട്ടുണ്ട്.കൃതി കലോത്സവ വേദിയിൽ ചന്ദ്രശേഖരന്റെ വയലിൻ വാദനത്തിനു പിന്തുണ നൽകാൻ മകൾഭാരതിയും കൂടെ ഉണ്ടാവും. മൃദംഗം വായിക്കുന്നത് ബാലകൃഷ്ണ കമ്മത്ത്. വൈകിട്ട്7 മണിക്കാണ് കച്ചേരി.

ഇതുവരെ കുട്ടികൾക്ക് 11 ലക്ഷം രൂപയുടെ പുസ്തകങ്ങൾ സമ്മാനിച്ചു

ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയിലൂടെ കൃതിയിൽ ഇന്നലെ വരെ(മാർച്ച് 5) 11 ലക്ഷം രൂപയുടെ കൂപ്പണുകൾക്കുള്ള പുസ്തകങ്ങൾ (of rs.250each) കുട്ടികൾ വാങ്ങിപ്പോയതായി സംഘാടകർ അറിയിച്ചു. കൂപ്പണുകളുമായിപുസ്തകം വാങ്ങാനെത്തിയവരിലും സ്‌കൂൾ ഐഡി കാർഡുമായി കൂപ്പൺവാങ്ങാനെത്തിയവരിലും അധികം പേരും ലോവർ പ്രൈമറി ക്ലാസുകളിലെകുട്ടികളായിരുന്നുവെന്നും ഏറ്റവും പുതിയ തലമുറയുടെ പുസ്തകക്കൊതി ഏറെ സന്തോഷംപകരുന്നതാണെന്നും കൃതിയുടെ വാർത്താക്കുറിപ്പിൽ അറിയിച്ചു. സാഹസിക കഥകളുംധാരാളം ചിത്രങ്ങളുള്ള പുസ്തകങ്ങളുമാണ് കൂപ്പണുകളുമായെത്തിയ കുട്ടികൾകൂടുതലും വാങ്ങിയത്.

സാഹിത്യോത്സവം - നാളെ; ബോൾഗാട്ടിയിലേയ്ക്ക് സൗജന്യ യാത്രാസൗകര്യം, മറ്റ്തയ്യാറെടുപ്പുകളും പൂർത്തിയായി

കൊച്ചി: ഇന്ന് വൈകീട്ട് (മാർച്ച് 6) മറൈൻ ഡ്രൈവിൽ ഉദ്ഘാടനംചെയ്യപ്പെടുന്ന കൃതി സാഹിത്യോത്സവത്തിന്റെ നാളെ (മാർച്ച് 7) ആരംഭിക്കുന്നസെഷനുകൾക്കുള്ള അഞ്ച് വേദികളിലേയും തയ്യാറെടുപ്പുകൾ പൂർത്തിയായതായി കൃതിസംഘാടകർ അറിയിച്ചു. ഓൺലൈൻ രജിസ്ട്രേഷൻ നടത്താൻസാധിക്കാത്തവർക്കുള്ള തത്സമയ ഡെലിഗേറ്റ് രജിസ്ട്രേഷൻ ബോൾഗാട്ടിയിൽനാളെ (മാർച്ച് 7) രാവിലെ 8 മണിക്ക് ആരംഭിക്കും. 500 രൂപയാണ് ഡെലിഗേറ്റ്ഫീസ്. ഡെലിഗേറ്റ് ഫീസു നൽകാത്തവർക്കും സൗജന്യപ്രവേശനം നൽകും. ഡെലിഗേറ്റുകൾക്ക് ഉറപ്പായ ഇരിപ്പിടങ്ങളിലേയ്ക്ക് പ്രവേശനം, ഫെസ്റ്റിവൽബുക്കുൾപ്പെട്ട കിറ്റ്, ഉച്ചഭക്ഷണം എന്നിവ ലഭിക്കും. ഡെലിഗേറ്റ് പാസ്ഇല്ലാത്തവർക്ക് പണം നൽകി ഭക്ഷണം വാങ്ങാനും സൗകര്യമുണ്ടാകും. സെഷനുകൾ 9മണിക്ക് ആരംഭിക്കും.

ബോൾഗാട്ടിയിലേയ്ക്ക് റോഡുമാർഗവും ജലമാർഗവും സൗജന്യഗതാഗത സൗകര്യമൊരുക്കു മെന്നും സംഘാടകർ അറിയിച്ചു. മറൈൻ ഡ്രൈവിലെ പ്രധാനസ്റ്റേജിനു സമീപമുള്ള മറൈൻ ഡ്രൈവ് ഹെലിപ്പാഡിൽ നിന്ന് രണ്ട്‌ടെമ്പോവാനുകൾ സർവീസ് നടത്തും. ഹൈക്കോടതി ജട്ടിയിൽ കൃതിയുടെ പ്രത്യേകകമാനം സ്ഥാപിച്ചിട്ടുള്ള ജട്ടിയിൽ നിന്നും രണ്ട് ബോട്ടുകളും സൗജന്യമായിബോൾഗാട്ടിക്ക് സർവീസ് നടത്തും. സ്വന്തം വാഹനങ്ങളിൽ എത്തുന്നവർക്ക്പാർക്കിങ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

കൃതി സാഹിത്യോത്സവം - ആദ്യ വിദേശ സംഘം എത്തി

നാളെ (മാർച്ച് 7) മുതൽ മാർച്ച് 10 വരെ ബോൾഗാട്ടി പാലസിൽനടക്കുന്ന സാഹിത്യത്സവ സെഷനുകളിൽ പങ്കെടുക്കുന്ന വിദേശ എഴുത്തുകാരുടെആദ്യസംഘം നഗരത്തിലെത്തി. നാളെ (മാർച്ച് 7) ബോൾഗാട്ടിയിലെ ലളിതാംബികഅന്തർജനം വേദിയിൽ രാവിലെ 10 മുതൽ 12 വരെ ലോകസാഹിത്യവിഭാഗത്തിൽലിറ്ററേച്ചർ എക്രോസ് ഫ്രോണ്ടിയേഴ്സ് (അതിരുകളില്ലാത്ത സാഹിത്യം) എന്നസെഷനിൽ പങ്കെടുക്കുന്ന യുകെയിൽ നിന്നുള്ള സിയാൻ നോർതി, അലക്സാണ്ട്രബുഷ്ലെർ, സ്വിറ്റ്സർലണ്ടിൽ ജനിച്ച് ഇപ്പോൾ ലണ്ടനിൽ ജീവിക്കുന്ന വന്നി ബിയാൻകോനി, സ്പെയിനിൽ നിന്നുള്ള മാർട്ടി സാലെസ്, എത്യോപയിൽജനിച്ച സമ്പൂർണ ചാറ്റർജി എന്നിവരും 8-ാം തീയതി ബോൾഗാട്ടയിലെതകഴിവേദിയിൽ രാവിലെ 10-ന് ലോകസാഹിത്യവിഭാഗത്തിൽ സമകാലീന മെക്സിക്കൻസാഹിത്യം എന്ന സെഷനിൽ പങ്കെടുക്കുന്ന മെക്സിക്കോയിൽ നിന്നുള്ളനോവലിസ്റ്റും പ്രസാധകനുമായ എഡ്വാർഡോ റബാസയുമാണ് നഗരത്തിലെത്തിയിട്ടുള്ളത്.

യുകെയിലെ വെയിൽസിൽ നിന്നുള്ള വെൽഷ് ഭാഷയിലെഴുതുന്ന കവയിത്രിയും നോവലിസ്റ്റുമാണ് സിയാൻ നോർത്തി. കുട്ടികൾക്കും മുതിർന്നവർക്കുംവേണ്ടി എഴുതുന്ന നോർത്തിയുടെ ആദ്യകവിതാസമാഹാരം വെയിൽസ് ബുക്ക് ഓഫ് ദിഇയർ അവാർഡ് നേടിയിട്ടുണ്ട്. ലിറ്ററേച്ചർ എക്രോസ് ഫ്രോണ്ടിയേഴസിന്റെഡയറക്ടറായ അലക്സാണ്ട്ര ബുഷ്ലെർ കഴിഞ്ഞ ഒരു ദശകത്തിലേറെയായി ഇന്ത്യയേയുംയൂറോപ്പിനേയും സാഹിത്യതലത്തിൽ ബന്ധിപ്പിച്ചു നിർത്തുന്നതിൽ സജീവമാണ്.യൂറോപ്യൻ കൾച്ചറൽ പാർലമെന്റിൽ അംഗമായ ഇവർ നിരവധി പുസ്തകങ്ങളുടെഎഡിറ്ററും ചെക്ക് ഭാഷാ പരിഭാഷകയുമാണ്.

സ്വിറ്റ്സർലണ്ടിലെ ലൊകാർണോയിൽ ജനിച്ച് ഇപ്പോൾ ലണ്ടനിൽ ജീവിക്കുന്ന
വന്നിബിയാൻ കോനി നാല് കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒട്ടേറെപ്രസിദ്ധ ഇംഗ്ലീഷ് കവിതകളുടെ പരിഭാഷകൻ കൂടിയായ ഇദ്ദേഹത്തിന്റെ കവിതകളുംവിവിധ ഭാഷകളിലേയ്ക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ബാഴ്സലോണകേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്പാനിഷ് കാറ്റലൻ എഴുത്തുകാരനായമാർട്ടി സാലസിന്റെ ജീവിതം റോം, ക്യൂബ, ന്യൂയോർക്ക് എന്നിവിടങ്ങളിലായാണ്.കാറ്റലൻ ഭാഷയിൽ അഞ്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവയിത്രിയുംനോവലിസറ്റും പരിഭാഷകളുയും കുട്ടികളുടെ എഴുത്തുകാരിയുമായ സമ്പൂർണ ചാറ്റർജിആദ്യത്തെ ഖുശ്വന്ത്സിങ് സ്മാരക കാവ്യപുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയിൽഇടം നേടിയിരുന്നു.

മലയാളി എഴുത്തുകാരായ വി. എം. ഗിരിജ, അൻവർ അലി, അനിതാ തമ്പി, പി. രാമൻ,പ്രമോദ് കെ. എം., പ്രദീഷ് എം. പി. എന്നിവരും ഇവരോടൊപ്പം സെഷനിൽപങ്കെടുക്കുന്നുണ്ട്.2004-ലെ ആഗോള യുവ പബ്ലിഷർ അവാർഡു നേടിയ എഡ്വാർഡോ റബാസ മെക്സിക്കോയിലെപ്രമുഖ പ്രസാധകരായ സെക്സ്റ്റോ പിസോയുടെ ഡയറക്ടറാണ്. എ സീറോ-സം ഗെയിമാണ്
റബാസയുടെ പ്രഥമ നോവൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP