1 usd = 71.12 inr 1 gbp = 93.50 inr 1 eur = 78.65 inr 1 aed = 19.36 inr 1 sar = 18.97 inr 1 kwd = 234.27 inr

Dec / 2019
09
Monday

മൗലികവാദത്തിനും സ്ത്രീവിരോധത്തിനുമെതിരെയുള്ള സമരം മരണം വരെ തുടരുമെന്ന് തസ്ലീമ നസ്രീൻ

March 08, 2018 | 10:22 AM IST | Permalinkമൗലികവാദത്തിനും സ്ത്രീവിരോധത്തിനുമെതിരെയുള്ള സമരം മരണം വരെ തുടരുമെന്ന് തസ്ലീമ നസ്രീൻ

കൊച്ചി: മൗലികവാദത്തിനും സ്ത്രീവിരോധത്തിനുമെതിരെയുള്ള തന്റെ സമരം മരണം വരെ തുടരുമെന്ന് തസ്ലീമ നസ്രീൻ പറഞ്ഞു. നാടുകടത്തപ്പെട്ടുവെങ്കിലും ലോകമെങ്ങു നിന്നും ലഭിക്കുന്ന സ്നേഹത്തിലും ഐക്യദാർഢ്യത്തിലും താൻ വീട് കണ്ടെത്തുകയാണെന്നും തസ്ലീമ കൂട്ടിച്ചേർത്തു. കൃതി പുസ്തകോത്സവത്തിൽ ഗ്രീൻ ബുക്ക്സ് പ്രസിദ്ധീകരിച്ച ലജ്ജയുടെ ഇരുപതാമത് മലയാളം പതിപ്പിന്റേയും ബ്രഹ്മപുത്രാനദിക്കരയിൽ-ന്റെ ഒന്നാം പതിപ്പിന്റെയും പ്രകാശനവേളയിൽ സംസാരിക്കുകയായിരുന്നു അവർ.

ജനാധിപത്യത്തിൽ ആവിഷ്‌കാരസ്വാതന്ത്ര്യം വിലക്കാൻ പാടില്ലാത്തതാണ്. ഞാൻ മനുഷ്യത്വത്തിലും മതേതരത്വത്തിലും യുക്തിയിലും വിശ്വസിക്കുന്നു. അതേസമയം ഞാനുൾപ്പെടെയുള്ള വിവിധ തരം ന്യൂനപക്ഷക്കാർ ലോകമെങ്ങും പീഡിപ്പിക്കപ്പെടുകയും അടിച്ചമർത്തപ്പെടുകയും ചെയ്യുന്നു. അവരുടെ അവകാശങ്ങൾക്കുവേണ്ടി ഞാനെന്നും പൊരുതും.

ബംഗ്ലാദേശിനു പുറത്ത് ജീവിക്കുമ്പോൾ ബംഗാളിയിൽ എഴുതാൻ ബുദ്ധിമുട്ടാണ്. എന്നാൽ ഇന്ത്യയിൽ ഞാൻ എന്റെ ജന്മനാട്ടിൽ ഒരാൾ ആയിരിക്കേണ്ടതു പോലെ സുരക്ഷിത മായിരിക്കുന്ന തായി തോന്നുന്നു. എന്നാൽ ഇന്ത്യയിൽ നിന്നു കൂടി ഇനി എന്നാണ് വലിച്ചെറിയപ്പെടുക എന്നറിയില്ല. ഇവിടെത്തുടരാമെന്നാണ് എന്റെ പ്രതീക്ഷ.

ഒരു പുസ്തകത്തിന്റെ ഇരുപതാം പതിപ്പിറങ്ങുന്നത് അതിന്റെ കർത്താവിന് ആഹ്ലാദ കരമാകേണ്ടതാണ്. എന്നാൽ സർക്കാരുകൾ മാറിയിട്ടും എന്റെ നാട്ടിൽ അതിനുള്ള നിരോധനം നിലനിൽക്കുന്നതോർത്ത് എനിക്ക് ദുഃഖമാണുള്ളത്.തസ്ലിമയുടെ പുസ്തകം പ്രകാശനം ചെയ്യുന്നത് എന്നേയ്ക്കുമായി നഷ്ടപ്പെട്ട ഒന്നിനു വേണ്ടിയുള്ള പ്രാർത്ഥന പോലെയാണെന്ന് പുസ്തകം ഏറ്റുവാങ്ങിയ പ്രൊഫ. എം. കെ. സാനു പറഞ്ഞു.

ലിംഗനീതിയിൽ ഇന്ത്യക്കാർ മണ്ണിരകളേക്കാൾ മോശമെന്ന് കൽക്കി സുബ്രഹ്മണ്യം

ഭിന്നലിംഗക്കാരോടുള്ള നീതിയിൽ കേരളം തമിഴ്‌നാടിന്റെ ബഹുദൂരം പിന്നിൽ; അതുകൊണ്ട് അവർ നാടും വീടും വിടാൻ നിർബന്ധിതമാകുന്നു

കൊച്ചി: സ്ത്രീപുരുഷ സമത്വമല്ല സർവലിംഗ സമത്വമാണ് വേണ്ടെതെന്ന് ആഞ്ഞടിച്ച് തമിഴ്‌നാട്ടിൽ നിന്നുള്ള പ്രശസ്ത ഭിന്നലിംഗ എഴുത്താൾ കൽക്കി സുബ്രഹ്മണ്യം കൃതി സാഹിത്യ-വിജ്ഞാനോത്സവത്തിൽ പ്രബുദ്ധ മലയാളിയെ ഞെട്ടിച്ചു. ഭിന്നലിംഗക്കാരോടുള്ള നീതിയിൽ കേരളം തമിഴ്‌നാടിന്റെ ബഹുദൂരം പിന്നിലാണെന്നും കൽക്കി പറഞ്ഞു. പെരിയാർ ഇ. വി രാമസ്വാമി നായ്ക്കരുടെ ദീർഘവീക്ഷണത്തോടെയുള്ള പരിശ്രമങ്ങളാണ് തമിഴ്‌നാടിനെ ഇക്കാര്യത്തിൽ തുണച്ചത്.

2008-ൽ ആദ്യമായി കേരളത്തിൽ വരുമ്പോൾ ദയനീയമായിരുന്നു ഇവിടുത്തെ സ്ഥിതി. ശീതൾ ശ്യാമിനെപ്പോലുള്ളവരുടെ പ്രവർത്തനങ്ങളാൽ സ്ഥിതി അൽപ്പം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും പൊലീസിന്റെ വരെ അക്രമണം നേരിടുന്ന വിധം ഇവിടുത്തെ അവസ്ഥ മോശമാണ്.

ഭിന്നലിംഗക്കാരിൽ പാട്ടു പാടാനും കവിത എഴുതാനും എന്തുതരം ഉയർന്ന ജോലികളെടുക്കാനു ൊക്കെ കഴിവുള്ളവരുണ്ട്. പക്ഷേ ആർക്കും ഉയർന്നു വരാനാവുന്നില്ല. അവരെ സ്‌കൂളുകളിലും കോളേജുകളിലും പോലും പ്രവേശിപ്പിക്കാത്ത അവസ്ഥയുണ്ട്. അവരും പ്രകൃതിയുടെ സന്തതികളാണ്. പ്രകൃതി എല്ലാവരേയും തുല്യമായി കാണുന്നു. എന്നിട്ടും എന്താണ് ഭിന്നലിംഗക്കാരായ എൻജിനീയർമാരേയും ഡോക്ടർമാരേയും രാഷ്ട്രീയക്കാരെയുമൊന്നും കാണാത്തത്.

നമ്മുടെ പുരാണങ്ങൽലും പൗരാണിക വാസ്തുശിൽപ്പങ്ങളിലുമെല്ലാം ഭിന്നലിംഗക്കാർക്ക് അംഗീകാരം ലഭിച്ചിരുന്നു. ജന്തുലോകത്തിലുമുണ്ട് ദ്വിലിംഗ ജീവികൾ. ചില മണ്ണിരകൾ ദ്വിലിംഗ ജീവികളാണ്. അവർക്കുള്ള പോലും നീതിബോധം ഇല്ലാത്തവരാണ് ഇക്കാര്യത്തിൽ ഇന്ത്യക്കാർ.

മിമിക്രിയിലും സിനിമയിലുമെല്ലാം ഭിന്നലിംഗക്കാരെ പരിഹസിക്കാൻ ഇപ്പോഴും മലയാളികൾ മിടുക്കു കാട്ടുന്നു. ഇതാണ് പൊതുജീവിതത്തിലും പ്രതിഫലിക്കുന്നത്. സ്ത്രൈണതയുള്ള എത്ര ആൺകുട്ടികൾ ജനിക്കുന്നു? ഇത്തരക്കാരെയെല്ലാം ചെറുപ്പം മുതലേ മോശമായി പരിഗണിക്കുന്നു. സ്‌കുളുകളിൽ ഇവർ പരിഹാസപാത്രമാകുന്നു.

അച്ഛനമ്മമാരാൽപ്പോലും തിരസ്‌ക്കരിക്കപ്പെടുന്ന ഭിന്നലിംഗക്കാർക്ക് കഴിവുകൾ പ്രകടിപ്പിക്കാനും ജോലി ചെയ്യാനും എങ്ങനെ സാധിക്കും? നിലനിൽക്കാൻ വേണ്ടിയായിപ്പോകുന്നു അവരുടെ പരിശ്രമങ്ങളെല്ലാം. അങ്ങനെയാണ് അവർ രാജ്യമെമ്പാടും ഭിക്ഷാടനത്തിലേയ്ക്കും ലൈംഗികതൊഴിലിലേയ്ക്കും തിരിയേണ്ടി വരുന്നതെന്നും കൽക്കി ചൂണ്ടിക്കാണിച്ചു.

നാടാകെ മാറിയെന്ന് പെരുമാൾ മുരുഗൻ
കൊച്ചി: 'അസഹിഷ്ണുതയാണ് എന്റെ എഴുത്തിനെതിരെ തിരിയാൻ അവരെ പ്രേരിപ്പിച്ചത് എന്നാണ് എനിക്ക് തോന്നിയത്. ഈ പ്രശ്നങ്ങൾക്കെല്ലാം ശേഷം ഞാൻ എന്റെ നാട്ടിൽ തിരിച്ചെത്തുമ്പോൾ നാടാകെ മാറിയെന്ന് തോന്നി. എല്ലാവരുടേയും രീതികളിൽ മാറ്റം വന്നു,' പെരുമാൾ മുരുഗൻ താൻ നേരിട്ട അനുഭവങ്ങളെക്കുറിച്ച് കൃതി സാഹിത്യ-വിജ്ഞാനോത്സവ ത്തിൽ മനസ്സു തുറന്നു. തന്റെ കൃതികളിലെ അനുഭവങ്ങൾ തന്റെ സ്വന്തം അനുഭവങ്ങളാണെന്നു പറയാൻ കഴിയുകയില്ല.

തമിഴ്‌നാടിന്റെ ആചാര സവിശേഷതകൾക്ക് മറ്റൊരു തലം കൂടിയുണ്ടെന്നും അത് നിർവചി ക്കപ്പെടുകയോ തിരിച്ചറിയുകപ്പെടുകയോ ചെയ്യണമെന്ന് താൻ നിർബന്ധബുദ്ധി കാണിക്കാ റില്ലെന്നും മുരുഗൻ പറഞ്ഞു.കങ്കണം എന്ന പുതിയ നോവലിന്റെ രചനാഅന്തരീക്ഷം വ്യക്തമാക്കിയ മുരുഗൻ കങ്കണംകെട്ട് എന്ന തമിഴ്‌ച്ചടങ്ങ് വിവാഹത്തോടനുബന്ധിച്ച് വരനും വധുവും നിർവഹിക്കുന്നതാണെന്ന് വിശദീകരിച്ചു. എന്നാൽ ആ ചടങ്ങിന് മറ്റൊരർത്ഥം കൂടിയുണ്ട്. ഏറ്റെടുത്ത നിലപാടുകളിൽ നിന്ന് പിന്തിരിയാതിരിക്കുക എന്നതാണത്. കങ്കണം മലയാള പതിപ്പിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു.

വെല്ലുവിളിയുടെ കാലത്ത് പൊതുജനങ്ങളുടെ സഹകരണം എന്നുമുണ്ടായിരുന്നു. പ്രോഗ്രാസ്സീവ് റൈറ്റേഴ്സ് അസോസിയേഷൻ എല്ലാ പിന്തുണയും നൽകി. സിപിഐഎം നേതാക്കളും സംഘടനകളും ഏത് സഹായത്തിനും ഒപ്പം നിന്നു. പൂനാച്ചി എന്ന നോവലിനെക്കുറിച്ചും തന്റെ മറ്റ് പുസ്തകളെക്കുറിച്ചും കൃതിയുടെ വേദിയിൽ അദ്ദേഹം ശ്രോതാക്കളുമായി സംവദിച്ചു.

കേരളത്തെക്കുറിച്ച് പറയുമ്പോൾ തമിഴ്‌നാട്ടിൽ നിന്ന് ഒട്ടേറെപ്പേർ കേരളത്തിൽ നിന്ന് പെൺകുട്ടികളെ വധുവായി സ്വീകരിക്കുന്നുണ്ടെന്നും പെരുമാൾ മുരുഗൻ പറഞ്ഞു. തമിഴ്‌നാട്ടിൽ ധനികരുടെ ഇടയിൽ സ്വത്ത് വീതം വെച്ചു പോകാതിരിക്കാനായി ജനിച്ച ഉടനെ പെൺകുഞ്ഞുങ്ങളെ കൊന്നുകളയുന്ന പതിവുണ്ടായിരുന്നു. അതിനെത്തുടർന്നാണ് ഇപ്പോൾ വിവാഹത്തിന് പെൺകുട്ടികളെ അന്വേഷിച്ച് മലയാളി പെൺകുട്ടികളെത്തേടി അവരെത്തുന്നത്. പല തമിഴ് ഗ്രാമങ്ങൽും ഇപ്പോൾ മലയാളിപ്പെൺകുട്ടികളെ കണ്ടെത്തി ക്കൊടുക്കും എന്ന മട്ടിലുള്ള വിവാഹ ബ്രോക്കർമാരുടെ ബോർഡുകൾ വരെ ഉയർന്നിട്ടുണ്ടെന്നും പെരുമാൾ മുരുഗൻ പറഞ്ഞു.

എഴുത്തിൽ ഭയത്തിന് സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ച പെരുമാൾ മുരുഗനായിരുന്നു ഇന്നലെ കൃതി സാഹിത്യങ്ങളിലെ താരങ്ങളിലൊരാൾ.

സോഷ്യലിസത്തിനു വേണ്ടിയുള്ള സമരം ഇനി ഒറ്റപ്പാർട്ടിയിലൂടെ നടപ്പില്ലെന്ന് പ്രഭാത് പട്നായിക്

കൊച്ചി: ഇക്കാലത്ത് സോഷ്യലിസത്തിനു വേണ്ടിയുള്ള പരിശ്രമങ്ങൾ ഒരു പാർട്ടി അധികാരം പിടിച്ചടക്കുകയും തൊഴിലാളിവർഗ സർവാധിപത്യം കൊണ്ടുവരികയും ചെയ്യുന്ന ക്ലാസിക്കൽ രീതിയിലൂടെ നടക്കാൻ സാധ്യതയില്ലെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും ഇടത് ചിന്തകനുമാ പ്രഭാത് പട്നായിക് പറഞ്ഞു. ബോൾഗാട്ടിയിൽ നടക്കുന്ന കൃതി സാഹിത്യ വിജ്ഞാനോത്സവ ത്തിൽ പ്രതിസന്ധിയുടെ കാലത്തെ മൂലധനം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന്റെ ഒരു ഉന്നത മാതൃകയായി മാത്രമേ ഇനി സോഷ്യലിസത്തെപ്പറ്റി സങ്കൽപ്പിനാകൂ. ഭാവിയിലെ സോഷ്യലിസ നിർമ്മാണം ബഹുസ്വരതയിൽ ഊന്നുന്ന സ്വത്തുടമാ ബന്ധങ്ങളിൽ ഊന്നുന്നതായിരിക്കും. ക്യാപ്പിറ്റലിസ്റ്റ് വ്യവസ്ഥയിലെ വൈരുധ്യങ്ങളും അനീതികളും സോഷ്യലിസ്റ്റിക് ആയ വ്യവസ്ഥയെ അഭികാമ്യമാക്കുന്നുവെന്നും പട്നായിക് പറഞ്ഞു.

സോവിയറ്റ് യൂണിയനിലെ ഒറ്റപ്പാർട്ടി വ്യവസ്ഥ തൊഴിലാളിവർഗത്തിന്റെ സർവാധിപത്യ ത്തിൽ നിന്ന് പാർട്ടിയുടെ സർവാധിപത്യമായി ജീർണിച്ചു. ഇത് ന്യായീകരിക്കാവുന്നതല്ല. എന്നാൽ മുൻകാല സോഷ്യലിസ്റ്റ് വിപ്ലവങ്ങൾ ഏറെ തലങ്ങളിൽ പ്രസക്തമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സോവിയറ്റ് യൂണിയന്റെ മൂന്ന് നേട്ടങ്ങൾ ആർക്കും തുടച്ചു നീക്കാനാവില്ല. ്അത് ഫാസിസത്തെ ഇല്ലാതാക്കി. സോവിയറ്റ് യൂണിയൻ ഇല്ലായിരുന്നെങ്കിൽ നമ്മൾ ഇന്നിങ്ങനെ ഇരുന്ന് സംസാരിക്കുമായിരുന്നില്ലെന്ന് കേംബ്രിഡ്ജ് പ്രൊഫസർ ജോവാൻ റോബിൻസൺ പറയാറുള്ള കാര്യവും പട്നായിക് അനുസ്മരിച്ചു. കൊളോണിയലിസത്തിന്റെ തകർച്ചയ്ക്കും സോവിയറ്റ് യൂണിയന്റെ സംഭാവനകൾ കനത്തതാണ്. പുതുതായി സ്വാതന്ത്ര്യം ലഭിച്ച ഒരുപാട് രാജ്യങ്ങൾക്ക് സോവിയറ്റ് ബ്ലോക്ക് സഹായഹസ്തം നീട്ടിയതും മറക്കാവതല്ല. ലോകത്തിലെ ഏറ്റവും വലിയ ക്ഷേമരാഷ്ട്ര സങ്കൽപ്പം നടപ്പാക്കിയതും നടത്തിക്കൊണ്ടുപോയതുമാണ് മൂന്നാമത്തെ വലിയ നേട്ടം. ഫാസിസത്തിനും ക്യാപ്പിറ്റലിസത്തിനുമെതിരെ മുന്നണികൾ ഉണ്ടാക്കേണ്ടതിന്റെ ആവശ്യകത സെഷനിൽ സംസാരിച്ച പ്രൊഫ. അനിൽ ഭട്ടി ഊന്നിപ്പറഞ്ഞു. പ്രൊഫ. സി. പി. ചന്ദ്രശേഖർ മോഡറേറ്ററായിരുന്നു.

ബഷീറിന്റെ പുസ്തകക്കട ബോൾഗാട്ടിയിൽ

കൊച്ചി: എറണാകുളം ബോട്ട് ജെട്ടിക്ക് എതിർ വശത്തുള്ള കാനൺ ഷെഡ് റോഡിലായിരുന്നു ബഷീറിന്റെ പ്രസിദ്ധമായ ബുക് സ്റ്റാൾ. കൃതി സാഹിത്യ-വിജ്ഞാനോത്സവം അരങ്ങേറുന്ന ബോൾഗാട്ടിയിൽ ബഷീറിന്റെ ആ പുസ്തകക്കടയുടെ ഓർമയ്ക്ക് നാലു ദിവസത്തേയ്ക്ക് ഒരു പുസ്തകക്കട തുറന്നിട്ടുണ്ട്. കൃതിയിൽ പങ്കെടുക്കുന്ന 330-ഓളം വരുന്ന വിദേശ, ഭാരതീയ, മലയാളി എഴുത്തുകാരുടെ പുസ്തകങ്ങൾ ഇവിടെ വിൽപ്പനയ്ക്കും പ്രദർശനത്തിനുമുണ്ട്.

എസ്‌പിസിഎസിന്റെ ആദ്യകാല അമരക്കാരായ കാരൂർ, എം. പി പോൾ, തകഴി, പൊൻകുന്നം, ലളിതാംബിക അന്തർജനം എന്നിവരുടെ പേരുകളിലാണ് ബോൾഗാട്ടിയിലെ വിവിധ സെഷനുകൾ അരങ്ങേറുന്ന വേദികൾ. ഒപ്പം മലയാളത്തിലെ എക്കാലത്തെയും മികച്ച കഥകളും നോവലുകളും പ്രചരിപ്പിച്ച മഹാനായ എഴുത്തുകാരനായ ബഷീറിനും കൃതി അങ്ങനെ സ്മാരകമൊരുക്കിയിരിക്കുന്നു.

ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതാൻ യൂണിവേഴ്സിറ്റി ഉണ്ടാക്കുന്നു, 1000 കോടി ചെലവാക്കുന്നു - പി. കെ. പോക്കർ

കൊച്ചി: ഭാഷ, ദേശീയത, ഭക്ഷണം, എന്നിവയിലൂടെ മനുഷ്യർക്കിടയിൽ പരസ്പരം അക്രമിക്കാനുള്ള ത്വര ഉണർത്തുകയാണ് കപടദേശീയ വാദികൾ ചെയ്യുന്നതെന്ന് പി. കെ. പോക്കർ പറഞ്ഞു. കൃതി സാഹിത്യ-വിജ്ഞാനോത്സവത്തിൽ സാംസ്‌കാരിക ഫാസിസം എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയഗാനത്തിന്റെ പേരിലായാലും ആശയാവിഷ്‌കാരത്തിന്റെ പേരിലായാലും മതചിഹ്നങ്ങളുടെ പേരിലായാലും ആശയാവിഷ്‌കാരത്തിനെതിരെയുള്ള ഫാസിസ്റ്റ് നിലപാടുകളാണ് ഇന്ത്യയിൽ പ്രചരിക്കുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന്ത് മനുഷ്്യന്റെ അടിസ്ഥാന സ്വാതന്ത്ര്യമാണ്. ഗൗരി ലങ്കേഷ് ആവർത്തിക്കപ്പെടാതിരിക്കാൻ നമുക്കോരോരുത്തർക്കും ഉത്തരവാദിത്തമുണ്ടെന്നും പോക്കർ പറഞ്ഞു. ആശയങ്ങളെ നേരിടുന്നവരാരും ഇന്നുവരെ മൗലികമായ ആശങ്ങൾ ഉത്പ്പാദിപ്പിക്കുന്ന പ്രതിഭ കാഴ്ചവെച്ചിട്ടില്ലെന്ന് സിദ്ദിക് എം. എ. പറഞ്ഞു.

രാഷ്ട്രീയമില്ലാത്ത കൃതികളില്ലെന്ന് കെ. പി. രാമനുണ്ണി
കൊച്ചി: ചരിത്രത്തിന്റെ രേഖപ്പെടുത്തലുകളാണ് കൃതികളെന്നും രാഷ്ട്രീയമില്ലാത്ത കൃതികളില്ലെന്നും കെ. പി. രാമനുണ്ണി. കൃതി സാഹിത്യ-വിജ്ഞാനോത്സവത്തിൽ എഴുത്തിന്റെ രാഷ്ട്രീയം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു രാമനുണ്ണി. കാലഘട്ടത്തിന്റെ ആവശ്യമെന്ന നിലയിൽ പ്രചാരണ സാഹിത്യം തന്നെയാണ് താൻ എഴുതുന്നതെന്ന സമ്മതിക്കാൻ മടിയില്ല. ബാബറി മസ്ജിദ് തകർക്കപ്പെട്ട നാളുകളിലാണ് സൂഫി പറഞ്ഞ എന്ന നോവലെഴുതുന്നത്. അപ്പോൾ അതിൽ അക്കാലത്തിന്റെ രാഷ്ട്രീയം കടന്നുവരുന്നത് സ്വാഭാവകിമാണല്ലൊ. എഴുത്ത് നമ്മിലുണ്ടാക്കുന്ന ചലനങ്ങൾ എന്തെന്നറിയാൻ അത് പ്രതിനിധീകരിക്കുന്ന രാഷ്ട്രീയം കൂടി അറിയണമെന്നും രാമനുണ്ണി പറഞ്ഞു.

ടി. എം. കൃഷ്ണ ഇന്ന് കൃതി വേദിയിൽ

പ്രശസ്ത സംഗീതജ്ഞൻ ടി. എം. കൃഷ്ണ ഇന്ന് (March 8) രാവിലെ കൃതി അന്താരാഷ്ട്ര സാഹിത്യോത്സവ വേദിയിലും വൈകിട്ട് കൃതി കലോത്സവ വേദിയിലും എത്തും.കർണാടക സംഗീതത്തിൽ അതുല്യമായ ആലാപന ശൈലിയിലൂടെ ചെറുപ്പത്തിൽ തന്നെ സ്വന്തമായ വ്യക്തി മുദ്ര പതിപ്പിച്ച ടി. എം. കൃഷ്ണ ഇന്ന് ഏറ്റവും പ്രശസ്തനായ സംഗീതജ്ഞനാണ്. കർണാടക സംഗീതത്തിലെ പരബര്യങ്ങളെ ചോദ്യം ചെയ്ത് കച്ചേരി സമ്പ്രദായത്തിൽ സ്വന്തമായ ഒരു പന്ഥാവ് അദ്ദേഹം സ്വീകരിച്ചു. എഴുത്തുകാരനെന്ന നിലയിലും പ്രഭാഷകൻ എന്ന നിലയിലും അദ്ദേഹം ഏറെ സ്വീകരിക്കപ്പെട്ടു.

കൃതി അന്താരാഷ്ട്ര സാഹിത്യോത്സവ വേദിയിൽ (കാരൂർ ഹാൾ ) രാവിലെ പത്തുമണിക്ക് ടി. എം. കൃഷ്ണ ' ജനാധിപത്യത്തിൽ കല' (Art in Democracy) എന്ന വിഷയത്തെ കുറിച്ച് സംസാരിക്കും. എറണാകുളം മറൈൻ ഡ്രൈവിലെ കൃതി കലോത്സവ വേദിയിൽ വൈകിട്ട് ആര് മണിക്ക് ടി. എം. കൃഷ്ണയുടെ സംഗീത കച്ചേരി നടക്കും. പ്രവേശനം സൗജന്യം.

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ശക്തരായ നായികമാരെ ചുംബിച്ച് കീഴ്പ്പെടുത്തിയ കന്മദത്തിലെയും മഹായാനത്തിലെയും നായകന്മാരെ വെല്ലുന്ന തരത്തിൽ 'ചോല'യിലെ നായകനും; ബലാത്സംഗത്തെ കാൽപ്പനികമായി കൈകാര്യം ചെയ്യുന്ന ഈ ചിത്രം ഉന്നാവോയും തെലങ്കാനയും സൃഷ്ടിച്ച ഭീതിയിലുള്ള സമൂഹത്തിന് എന്ത് സൂചനയാണ് നൽകുന്നത്? അവതരണ മികവിലും പാത്ര സൃഷ്ടിയിലും ഇത് അസാധ്യ ചലച്ചിത്രം; തകർത്താടി ജോജുവും നിമിഷയും; പക്ഷേ സനൽകുമാർ ശശിധരൻ ഒളിച്ചു കടത്തുന്നത് കടുത്ത സ്ത്രീ വിരുദ്ധതയോ?
ഹോളിവുഡ് നടി ആഞ്ചലീന ജോളി കാൻസർ വരുന്നതിന് മുമ്പേ സ്തനങ്ങളും ഓവറികളും നീക്കം ചെയ്തത് എന്തിന് എന്ന് അറിയാതെയും മനീഷ കൊയ്‌രാളയുടെ ഹീൽഡ് വായിക്കാതെയും വിഷ്ണുപ്രിയയുടെ ലൈവ് ആഘോഷമാക്കുമ്പോൾ ഓർക്കേണ്ടത് എന്തൊക്കെ ? കാൻസർ ട്യുമറും ട്യൂമർ മാർക്കേഴ്സ് ബ്ലഡ് ടെസ്റ്റും രണ്ടാണെന്ന് എന്ന് മനസ്സിലാക്കും ? കേരളത്തിൽ ഓരോ വർഷവും പുതുതായി കാൻസർ ബാധിക്കുന്നത് അമ്പതിനായിരത്തോളം പേർക്ക്; സോഷ്യൽ മീഡിയയിൽ വെളിവ് കേട് വിളിച്ചു കൂവുന്നവർ വായിക്കാൻ
'കൂടെ താമസിക്കുന്ന അമ്പത്താറു വയസ്സുള്ള ഒരു പാവം സ്ത്രീയെ എഴുപത്താറു വയസ്സുള്ള എന്നെക്കൊണ്ട് മാപ്പിളമാർ നിർബന്ധിച്ച് വിവാഹം ചെയ്യിപ്പിച്ചു; മുഹമ്മദൻ ആചാര പ്രകാരമാണ് വിവാഹം നടത്തിയത്; ഞങ്ങളാരെങ്കിലും ഹിന്ദു മതത്തിലേക്ക് തിരിച്ചു പോയാൽ, ഒരു ചെറിയ ശിശുവെങ്കിലും ജീവനോടെയുണ്ടെങ്കിൽ ഞങ്ങൾ സുരക്ഷിതരായിരിക്കില്ല എന്ന് ഭീഷണിപ്പെടുത്തി'; മലബാർ കലാപത്തിലെ ഇരകളുടെ മൊഴികളുമായി ഡോ. മനോജ് ബ്രൈറ്റിന്റെ 'മാപ്പിള കലാപം സീരീസ് 20ാം ഭാഗം'
രക്തസമ്മർദ്ദം കുറഞ്ഞതോടെ സ്ഥിതി വഷളായി; ഗർഭസ്ഥ ശിശു മരിച്ചോ എന്നുറപ്പാക്കി സിസേറിയൻ ചെയ്യേണ്ടതിന് പകരം ആംബുലൻസിൽ അമ്മയെ അയച്ചത് കിംസിലേക്ക്; മെഡിക്കൽ കോളേജിലേക്ക് വിടണമെന്ന ദുബായിലുള്ള ഭർത്താവിന്റേയും അച്ഛന്റേയും വാക്കിന് നൽകിയത് പുല്ലുവില; പ്രസവത്തിന് ക്രെഡൻസിലെത്തിയ ഗ്രീഷ്മയുടെ മരണത്തിന് കാരണം മെഡിക്കൽ എത്തിക്‌സിലെ വീഴ്ചയെന്ന് ആരോപിച്ച് ബന്ധുക്കൾ; നിഷേധിച്ച് മാനേജ്‌മെന്റ്; തിരുവനന്തപുരം കേശവദാസപുരത്തെ ക്രിഡൻസ് ആശുപത്രിക്കെതിരെ കേസ്
നന്ദിത വീണ മരിച്ചത് അൽനബായിലെ കെട്ടിടത്തിൽ നിന്ന് വെള്ളിയാഴ്ച; നടുക്കം മാറാത്ത ഷാർജയിലെ മലയാളികളെ തേടി വീണ്ടും ദുഃഖവാർത്ത; ഉമുൽഖുവൈൻ ഇംഗ്ളീഷ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനി മെഹക് ഫിറോസിന്റെ മരണത്തിലും ദുരൂഹത; അന്വേഷണത്തിന് യുഎഇ പൊലീസ്; മെഹ്ക പഠനത്തിൽ മിടുമിടുക്കിയെന്ന് അദ്ധ്യാപകർ; കണ്ണൂരുകാരിക്ക് കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി
ഹിന്ദുവും ക്രിസ്ത്യാനിയും അടക്കം മുസ്ലീമുകൾ ഒഴികെ ആറ് സമുദായത്തിൽപെട്ട അഫ്ഗദാൻ-പാക്-ബംഗ്ലാദേശി പൗരന്മാർ ആറ് വർഷം ഇന്ത്യയിൽ താമസിച്ചവരെന്ന് തെളിയിച്ചാൽ ഇന്ത്യൻ പൗരത്വം; എത്ര വർഷം ജീവിച്ചാലും മുസ്ലീമുകളാണെങ്കിൽ തടങ്കൽ; ഒസിഐ കാർഡ് ലഭിച്ചവർ വ്യവസ്ഥകൾ ലംഘിച്ചാൽ പ്രവാസി പൗരത്വം റദ്ദാക്കും; അമിത്ഷായുടെ സ്വപ്‌ന പദ്ധതിയായ പൗരത്വ രജിസ്റ്ററിന് മുന്നോടിയായി ഇന്ന് ലോക സഭയിൽ എത്തുന്ന പൗരത്വ ഭേദഗതി നിയമത്തിൽ പറയുന്നത് ഇങ്ങനെയൊക്കെ
നിർമ്മാതാക്കൾക്ക് മനോരോഗമെന്ന ഷെയ്‌നിന്റെ പ്രതികരണം പ്രകോപനപരം; തർക്കം തീർക്കാൻ മധ്യസ്ഥതയ്ക്ക് ഇറങ്ങിയ അമ്മ പ്രതിനിധികളും നടനോട് കട്ടക്കലിപ്പിൽ; ചർച്ചകളിൽ നിന്നും പിന്മാറി താരസംഘടനയും ഫെഫ്കയും; ഷെയിനിനെ വിശ്വസിച്ച് എങ്ങനെ ചർച്ചകൾ മുന്നോട്ടു കൊണ്ടുപോകുമെന്ന് ചോദിച്ച് സംഘടനകൾ; ഒത്തുതീർപ്പ് ചർച്ച നടന്നുക്കൊണ്ടിരിക്കേ പരസ്യ വിമർശനം നടത്തിയതും മന്ത്രിയെ കാണാൻ പോയതും ന്യായീകരിക്കാൻ കഴിയില്ലെന്ന് നിർമ്മാതാക്കളുടെ സംഘടന; ഷെയിൻ നിഗം സ്വയംകുഴി തോണ്ടുന്നോ?
ഉർവ്വശീ ശാപം ഉപകാരമായി! ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന മാധ്യമ പ്രവർത്തകരുടെ 'സങ്കേതത്തിന്' താഴു വീണു; റെയ്ഡ് നടത്താതെ തന്നെ തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ സെല്ലാർ അടച്ചു പൂട്ടിയതിൽ ആശ്വാസം കണ്ട് എക്‌സൈസും; മഞ്ജു എം ജോയിയും കൂട്ടുകാരികളും നേടിയെടുത്തത് വിനു വി ജോൺ അടക്കമുള്ള 'പുലികൾ' വിചാരിച്ചിട്ട് നടക്കാത്ത കാര്യം; ഒടുവിൽ രാധാകൃഷ്ണനെ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി പ്രസ് ക്ലബ്ബിന്റെ കീഴടങ്ങലും; വനിതാ ജേണലിസ്റ്റ് കൂട്ടായ്മ പുതു ചരിത്രമെഴുതുമ്പോൾ
'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ
മനോരമ ഓഫീസിൽ ദ വീക്കിന്റെ എഡിറ്റുടെ കാബിനിൽവെച്ച് അദ്ദേഹം എന്നെ സ്പർശിച്ചു; ഭയപ്പെടേണ്ട, ഞാൻ നിങ്ങളുടെ ലേഖനങ്ങൾ പതിവായി പ്രസിദ്ധീകരിക്കുമെന്ന് വാഗ്ദാനം; കണ്ണുനീരോടെ വാതിലിനടുത്തേക്ക് നീങ്ങിയപ്പോൾ അയാൾ വിട്ടില്ല; ബ്രാ സ്ട്രാപ്പ് വലിച്ചു, പിന്നങ്ങോട്ട് നിർബന്ധിത ചുംബനങ്ങളായിരുന്നു; നിലവിളിച്ച് പുറത്തേക്ക് ഓടി'; അന്തരിച്ച മാധ്യമ പ്രവർത്തകൻ ടി വി ആർ ഷേണായിക്കെതിരെയും മീടു; പത്മശ്രീ ജേതാവിനെതിരെ ഉയരുന്നത് ഗുരുതര പീഡന ആരോപണം
2008ൽ യുവതികളുടെ മുഖത്ത് ആസിഡ് വീണ് പൊള്ളിയപ്പോൾ പ്രതിഷേധാഗ്നിയിൽ ജ്വലിച്ച് വാറങ്കൽ; പ്രതികളെ കൈവിലങ്ങ് വച്ച് 48 മണിക്കൂറിനുള്ളിൽ വെടിവച്ച് കൊന്നപ്പോൾ ചർച്ചയായത് സജ്ജനാറിന്റെ പേര്; പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ആത്മരക്ഷാർത്ഥം വെടിവച്ചെന്ന വാദം വീണ്ടും ഉയർത്തുന്നതും വാറങ്കലിലെ പഴയ പുലി; 'ദിശ'യെ കൊന്നവരുടെ ജീവൻ തെലുങ്കാന പൊലീസ് എടുക്കുമ്പോൾ സൈബരാബാദിലെ കമ്മീഷണറുടെ കസേരയിലുള്ളതും അതേ വിസി സജ്ജനാർ
പൈപ്പ് ലെയിൻ റോഡിലൂടെ ബസിറങ്ങി വരുന്നതിനിടെ നാലുവയസുള്ള കുട്ടി ഓടി വന്ന് രക്ഷിക്കണേ ആന്റി എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചു; പിന്നാലെ ഓടിയെത്തിയത് മൂന്നംഗ മുഖംമൂടിസംഘം; രക്ഷിക്കാനായി വാരിയെടുത്തെങ്കിലും കുട്ടിയെ തട്ടിയെടുത്ത് ഓമ്‌നി വാനിൽ കയറ്റി സംഘം മറഞ്ഞു; ആക്രമണത്തിനിടെ കയ്യിൽ മുറിവേറ്റെന്നും വിദ്യാർത്ഥിനിയുടെ മൊഴി; കളമശേരി 'കിഡ്‌നാപ്പിങ്' അന്വേഷിച്ചപ്പോൾ ഞെട്ടിയത് പൊലീസ്
ദുബായിക്കാരൻ യുവാവ് അമ്മയുടെ ചികിത്സക്കായി നാട്ടിൽ പോയപ്പോൾ ഭാര്യ മറ്റൊരാളുമായി ഒരുമിച്ച് താമസം തുടങ്ങി; ഇടയ്‌ക്കൊന്നു നാട്ടിൽ വന്ന് ഭർത്താവുമായി താമസിച്ച് ഒരു മാസം കഴിഞ്ഞ് പറഞ്ഞത് താൻ ഗർഭിണി ആയെന്ന്; ചികിത്സാ ചെലവിനെന്ന് പറഞ്ഞ് പണവും വാങ്ങി; നാട്ടിൽ നിന്ന് തിരികെ യുഎഇയിൽ എത്തി ആറു മാസമായപ്പോൾ പ്രസവിച്ചു; ചതി മനസ്സിലാക്കിയ യുവാവ് വിവാഹമോചനം ആവശ്യപ്പെട്ടപ്പോൾ ക്രെഡിറ്റ് കാർഡിൽ പണം അടക്കാത്തതിനാൽ യാത്രാവിലക്കും; ഭാര്യയുടെ വഞ്ചനക്കെതിരെ യുവാവ് പരാതിയുമായി നോർക്കയിൽ
ദിശയെ പീഡിപ്പിച്ച് അതിക്രൂരമായി കൊന്ന നാല് പേരേയും വെടിവച്ച് കൊന്ന് തെലുങ്കാന പൊലീസ്; തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നാല് പ്രതികളേയും വെടിവച്ചു കൊന്നുവെന്ന് ഔദ്യോഗിക വിശദീകരണം; പൊലീസിനെ ആക്രമിച്ചപ്പോൾ തിരിച്ചു വെടിവച്ചുവെന്ന് അറിയിപ്പ്; ഏറ്റുമുട്ടൽ കൊലപാതകമെന്ന് പൊലീസ്; കൊലപാതകം പുനരാവിഷ്‌കരിച്ചു കൊണ്ടുള്ള തെളിവെടുപ്പിനിടെ നടന്നത് ഞെട്ടിക്കുന്ന ഏറ്റുമുട്ടൽ; ഹൈദരാബാദിലെ യുവ ഡോക്ടറെ വകവരുത്തിയവർ ഇല്ലാതാകുമ്പോൾ
പാടത്തെ ചെളിയിൽ കിടന്നുരുളൽ; റിസോർട്ടിലെ ബാത്ത്ടബിലെ നനഞ്ഞൊട്ടിയുള്ള ആലിംഗനം; കടൽത്തീരത്തു തിരകൾക്ക് ഇടയിലൂടെയുള്ള ഓട്ടം; പറന്നുയരുന്ന പ്രാവുകൾക്കിടയിൽ നിന്നൊരു ചൂടൻ ചുംബനം; ന്യൂജൻ 'കല്യാണക്കുറി'കൾ മുഖം മാറ്റുമ്പോൾ ഉയരുന്നത് സദാചാര ഇടപെടൽ വേണ്ടെന്ന് പൊതു അഭിപ്രായം; പോസ്റ്റ് പിൻവലിച്ചിട്ടും കേരളാ പൊലീസിന്റെ ഉപദേശത്തിൽ ചർച്ച തുടർന്ന് സോഷ്യൽ മീഡിയ; ബീച്ച് സ്‌റ്റൈലിനേക്കാൾ കളറാണ് ഈ മലയാളി പെണ്ണും ചെക്കനും: പുതിയ ലുക്കുകളിലേക്ക് വെഡ്ഡിങ് ഫോട്ടോ ഷൂട്ട് മാറുമ്പോൾ
പതിനായിരം പേർ മരിക്കേണ്ടി വന്നാലും കോതമംഗലം ചെറിയ പള്ളി വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ല; എന്തുവന്നാലും പള്ളി സംരക്ഷിക്കും; മറ്റുമതവിഭാഗങ്ങളുടെ പിന്തുണ കൂടി തങ്ങൾക്കുണ്ട്; പള്ളി സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെ കടുത്ത നിലപാടുമായി യാക്കോബായ വിഭാഗം; മതമൈത്രി സംരക്ഷണ സമിതിയുമായി ആലോചിച്ച് ഭാവിനടപടികളെന്ന് ചെറിയപള്ളി ട്രസ്റ്റി സി ഐ ബേബി
ആറു ബൈക്കുകളും ഒപ്പം ഇയോൺ കാറും നിനക്കിപ്പോൾ ഉണ്ടല്ലോ മോനേ..ഇതിന് വേണ്ടി ഇപ്പോൾ വാശി പിടിക്കണോ? അച്ഛൻ ചോദിച്ചപ്പോൾ പോരെന്ന് മകൻ; ഇത് തത്ക്കാലം നടക്കില്ല..പിന്നീട് നമുക്ക് ആലോചിക്കാമെന്ന് തറപ്പിച്ച് മറുപടി പറഞ്ഞപ്പോൾ മനസ് വല്ലാതെ നുറുങ്ങി അഖിലേഷ് അജിക്ക്; ഹാർലി ഡേവിഡ്‌സൺ ബൈക്ക് വാങ്ങി നൽകാത്ത തർക്കത്തിനൊടുവിൽ മരണത്തിലൂടെ ഏകമകൻ അച്ഛനെ തോൽപ്പിച്ചു; പോത്തൻകോടിനെ നടുക്കിയ സംഭവം ഇങ്ങനെ
'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ
മഠങ്ങളിലെത്തുന്ന കൊച്ചുസഹോദരിമാരെ മുതിർന്ന കന്യാസ്ത്രീകൾ സ്വവർഗ ഭോഗത്തിന് ഉപയോഗിക്കാറുണ്ട്; സെമിനാരിയിൽനിന്ന് സ്വവർഗ്ഗരതിക്കു വിധേയമായി മാനസികമായി തകർന്നവരുണ്ട്; ചില മഠങ്ങളിൽ ഇളം തലമുറയിലെ കന്യാസ്ത്രീകളെ പുരോഹിതരുടെ അടുക്കലേയ്ക്കു തള്ളിവിടുന്ന സമ്പ്രദായവുമുണ്ട്; നഗ്നയാക്കി മണിക്കൂറുകളോളം ഇവരെ വൈദികർ മുന്നിൽ നിർത്തി ആസ്വദിക്കും; സന്യാസ പുരോഹിത സഭകളിലെ ലൈംഗിക അരാജകത്വങ്ങൾ വെളിപ്പെടുത്തി സിസ്റ്റർ ലൂസിയുടെ ആത്മകഥ
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
കിമ്മിന്റെ യുദ്ധ ഭ്രാന്തിൽ പരീക്ഷിക്കപ്പെട്ടത് ഹിരോഷിമയിൽ വീണ ബോംബിന്റെ 17 ഇരട്ടി ശക്തിയുള്ള ഹൈഡ്രജൻ ബോംബ്; ഇതുമൂലമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മരിച്ചത് നിരവധിപേർ; ഭൂമിക്കടിയിലെ ഘടനമാറിയതു മൂലം അഗ്നി പർവതം പോലും പൊട്ടാൻ ഒരുങ്ങുന്നവെന്നും ഐസ്ആർഒയുടെ പഠനം; ഇത് കൂടംകുളം നിലയത്തിനുനേരെ പോലും സൈബർ ആക്രമണം നടത്തിയതിന് മധുര പ്രതികാരവും; യുഎസിനു പോലും കഴിയാത്ത ഉത്തര കൊറിയൻ രഹസ്യങ്ങൾ കണ്ടെത്തി ഇന്ത്യ ലോകത്തെ ഞെട്ടിക്കുമ്പോൾ