1 usd = 74.88 inr 1 gbp = 93.26 inr 1 eur = 83.63 inr 1 aed = 20.39 inr 1 sar = 19.94 inr 1 kwd = 239.03 inr

Mar / 2020
29
Sunday

കൃതി പുസ്തകോത്സവത്തിന് ഇന്നു രാവിലെ മറൈൻ ഡ്രൈവിൽ തുടക്കം;ഉദ്ഘാടനം ഗവർണർ നിർവഹിക്കും

February 08, 2019 | 01:33 PM IST | Permalinkകൃതി പുസ്തകോത്സവത്തിന് ഇന്നു രാവിലെ മറൈൻ ഡ്രൈവിൽ തുടക്കം;ഉദ്ഘാടനം ഗവർണർ നിർവഹിക്കും

കൊച്ചി: രണ്ടാമത് കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് (ഫെബ്രുവരി 8) തുടക്കമാകും. മറൈൻ ഡ്രൈവിലെ പൂർണമായും ശീതീകരിച്ച 50,000 ച അടി വിസ്തൃതിയുള്ള ജർമൻ നിർമ്മിത പ്രദർശന നഗരിയിൽ ആരംഭിക്കുന്ന പുസ്തകോത്സവത്തിന് രാവിലെ 10 മണി മുതൽ തന്നെ പൊതുജനങ്ങൾക്ക് പ്രവേശിക്കാം. പ്രവേശനം പൂർണമായും സൗജന്യമാണ്. വൈകീട്ട് 6 മണിക്കാണ് ഗവർണർ ജസ്റ്റിസ് (റിട്ട.) പി. സദാശിവം കൃതി 2019-ന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കുക. ഉദ്ഘാടനച്ചടങ്ങിൽ സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. സെക്രട്ടറി മിനി ആന്റണി സ്വാഗതമാശംസിക്കും. ഫെസ്റ്റിവൽ ഡയറക്ടർ പ്രൊഫ. എം. കെ. സാനു ആമുഖ പ്രഭാഷണം നടത്തും. കൃതി കോ-ഓർഡിനേറ്റർ ജോബി ജോൺ റിപ്പോർട്ട് അവതരിപ്പിക്കും. കൃതി ക്രിയേറ്റീവ് ഡയറക്ടർ ഷാജി എൻ. കരുൺ, എസ്‌പിസിഎസ് പ്രസിഡന്റ് ഏഴാച്ചേരി രാമചന്ദ്രൻ, കൊച്ചി മേയർ സൗമിനി ജയിൻ, ഹൈബി ഈഡൻ എംഎൽഎ, പ്രൊഫ. കെ. വി. തോമസ് എംപി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ ആശംസകൾ നേരും. പ്രമുഖ കഥാകൃത്തായ ടി. പത്മനാഭനെ ഗവർണർ ചടങ്ങിൽ ആദരിക്കും. പത്മനാഭന്റെ മറുടപടി പ്രസംഗത്തിനു ശേഷം യോഗത്തെ ഗവർണർ അഭിസംബോധന ചെയ്യും. സഹകരണ രജിസ്ട്രാർ എസ്. ഷാനവാസ് കൃതജ്ഞത രേഖപ്പെടുത്തും.

ആദ്യപതിപ്പിനേക്കാൾ വിപുലമായ രീതിയിലാണ് കൃതിയുടെ രണ്ടാം പതിപ്പ് ഒരുക്കിയിരിക്കുന്നത്. 250 സ്റ്റാളുകളിലായി 125-ഓളം പ്രമുഖ പ്രസാധകർ പങ്കെടുക്കും. ചെറുകിട പ്രസാധകരുടെ 22 സ്റ്റാൻഡുകളും കൃതിയുടെ സവിശേഷതയാകും. ഫെബ്രുവരി 9 മുതൽ 17 വരെ മറൈൻ ഡ്രൈവിലെ പ്രദർശന നഗരിയുടെ ഭാഗമായ രണ്ടു വേദികളിലാണ് കൃതി വിജ്ഞാനോത്സവം അരങ്ങേറുക. 175-ഓളം എഴുത്തുകാരും വിവിധ വിഷയ വിദഗ്ധരുമുൾപ്പെട്ട 70 സെഷനുകൾ വിജ്ഞാനോത്സവത്തിന്റെ ഭാഗമാകും. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിനുള്ള ആശയങ്ങളും ആവേശവും പകരുന്നതാകയാൽ ഭാവിയിലേയ്ക്കൊരു മടക്കയാത്ര എന്നതായിരിക്കും കൃതി 2019-ന്റെ ഇതിവൃത്തം.

കൃതി ഡോക്യുമെന്ററി ഫെസ്റ്റിവൽ, ചിത്രകലാ ക്യാമ്പ്, ഫോട്ടോ/ചിത്ര പ്രദർശനം, കാർട്ടൂണിന്റെ 100 വർഷ ആഘോഷം, ഓഗ്മെന്റഡ് റിയാലിറ്റി ഉപയോഗിച്ചുള്ള ആവിഷ്‌കാരങ്ങൾ തുടങ്ങിയവും കൃതിയുടെ ഭാഗമായുണ്ടാകും.

കഴിഞ്ഞ വർഷം 35,000-ത്തിലേറെ വരുന്ന സ്‌കൂൾ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകിയ ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയിൽ ഇക്കുറി 50,000 വിദ്യാർത്ഥികൾക്ക് 1.25 കോടി രൂപയുടെ പുസ്തകങ്ങൾ നൽകാനാണ് ലക്ഷ്യമിടുന്നത്. ഇതിനു പുറമെ പ്രളയ ബാധിത വായനശാലകൾക്കൊരു കൈത്താങ്ങ് പദ്ധതിയിലൂടെ 50 ലക്ഷം രൂപയുടെ പുസ്തകങ്ങളും നൽകും.

വൈവിധ്യമാർന്ന വിഭവങ്ങൾ വിളമ്പിയ ഭക്ഷ്യമേള കൃതി ഒന്നാം പതിപ്പിലെ വൻആകർഷണമായിരുന്നതിനാൽ ഇക്കുറി ഭക്ഷ്യമേളയും വിപുലവും കൂടുതൽ വൈവിധ്യപൂർണവുമാക്കിയിട്ടുണ്ട്. പത്തു ദിവസവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച കലാകാരന്മാരും സംഘങ്ങളും അവതരിപ്പിക്കുന്ന കലാപരിപാടികളും കൃതിയുടെ മാറ്റുകൂട്ടും. ആദ്യദിനമായ ഇന്ന് (ഫെബ്രു 8) പ്രളയത്തിൽ നിന്നുള്ള കേരളത്തിന്റെ ഉയർത്തെഴുന്നേൽപ്പ് ഇതിവൃത്തമാക്കി കേരള കലാമണ്ഡലം ചിട്ടപ്പെടുത്തിയ നവകേരളം എന്ന നൃത്തസംഗീത പരിപാടിയാണ് അരങ്ങേറുക.

കൃതി ഓൺലൈനിലും സോഷ്യൽ മീഡിയയിലും

കൊച്ചി: കൃതി അന്താരാഷ്ട്ര പുസ്തകമേളയുടേയും വിജ്ഞാനോത്സവത്തിന്റേയും വിവരങ്ങളും വിശേഷങ്ങളുമായി വെവ്വേറെ വെബ്സൈറ്റുകളും സോഷ്യൽ മീഡിയ പേജുകളും തയ്യാറായിക്കഴിഞ്ഞു. www.krithibookfest.com ആണ് പുസ്തകമേളയുടെ വെബ് വിലാസം. വിജ്ഞാനോത്സവത്തിന്റേത് www.krithilitfest.com. രണ്ട് മേളകളുടേയും ഭാഗമായ പരിപാടികൾ, സെഷനുകൾ തുടങ്ങിയവയുടെ വിശദാംശങ്ങൾ സൈറ്റുകളിലുണ്ട്. ഫേസ്‌ബുക്കിൽ www.facebook.com/krithibookfest, www.facebook.com/krithilitfest എന്നീ പേജുകളിൽ ലൈവ് സ്ട്രീമിംഗിനുള്ള സംവിധാനങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ഇവയ്ക്കു പുറമെ ട്വിറ്റർ, ഇൻസ്റ്റാഗ്രാം എന്നീ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിലും കൃതിയുണ്ട്.

ഓഗ്മെന്റഡ് റിയാലിറ്റി ഉപയോഗിച്ചുള്ള ട്രഷർ ഹണ്ടുമായി കൃതി

കൊച്ചി: കൃതി അന്താരാഷ്ട്ര പുസ്തകോത്സവം അരങ്ങേറുന്ന പൂർണമായും ശീതീകരിച്ച ഭീമൻ പ്രദർശന നഗരിയിൽ ഓഗ്മെന്റഡ് റിയാലിറ്റി (എആർ) എന്ന നവസാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഒരു രസികൻ സാഹിത്യ ട്രഷർ ഹണ്ട് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ. പ്രധാനമായും കുട്ടികളെ ഉദ്ദേശിച്ചാണ് കഥ കടംകഥ എന്നു പേരിട്ടിരിക്കുന്ന ഈ ട്രഷർ ഹണ്ട് നടത്തുക. പ്രതികരണം അനുസരിച്ച് രാവിലെയും വൈകീട്ടും നടത്താനാണ് പരിപാടി. മൊബൈൽ ഫോണുകൾ ഉപയോഗിച്ചാണ് ഇതിൽ പങ്കുചേരാനാവുക. ആദ്യം പ്ലേസ്റ്റോറിൽ നിന്ന് flippar എന്ന ആപ് ഡൗൺലോഡ് ചെയ്യണം (കഴിഞ്ഞ വർഷത്തെ കൃതിക്കും ഈ ആപ് ഉപയോഗിച്ചാണ് സന്ദർശകർ എഴുത്തുകാരുടെ ശബ്ദം കേട്ടത്). തുടർന്ന് ഈ ആപ് ഉപയോഗിച്ച് ആദ്യത്തെ ക്ലൂവിൽ സ്‌കാൻ ചെയ്ത് കളി തുടങ്ങാം. ആദ്യത്തെ ക്ലൂവിൽ നിന്ന് അടുത്ത ക്ലൂവിലേയ്ക്ക് മുന്നേറാം. പ്രദർശനവേദിക്കുള്ളിലെ വിവിധങ്ങളായ സാഹിത്യസംബന്ധിയായ ക്ലൂകളിലൂടെ 5-6 സ്‌കാനിംഗുകൾ കൊണ്ട് അവസാന ഉത്തരത്തിലെത്തുന്നവരാകും വിജയികൾ. വിജയികൾക്ക് പുസ്തകങ്ങളും കൃതി സുവനീറുകളും ഉൾപ്പെട്ട സമ്മാനപ്പെട്ടി നൽകും.

കൃതി സന്ദർശിക്കുന്നതിനു മുൻപു തന്നെ കൃതിയിലെ വിശേഷങ്ങൾ അറിയാനും എആർ വഴിയൊരുക്കുന്നു. ഈ ആപ് ഉപയോഗിച്ച് എവിടെയിരുന്നും കൃതിയുടെ ലോഗോ ആയ കാക്കയെ സ്‌കാൻ ചെയ്യുമ്പോൾ കൃതിയുടെ പ്രൊമോ വിഡിയോ പ്ലേ ചെയ്തു തുടങ്ങും. ഈ ആപിലെ കൃതിയുടെ ലിങ്കിലൂടെ പോയാൽ മൺമറഞ്ഞ എഴുത്തുകാർക്കൊപ്പം വിർച്വൽ സെൽഫിയെടുക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇങ്ങനെ ഏറെ പറഞ്ഞു കേൾക്കുന്ന നവസാങ്കേതികവിദ്യയായ എആറിന്റെ രുചി മൂന്നു തരത്തിൽ അറിയാനാണ് കൃതി വഴിയൊരുക്കുന്നത്.

കൃതി ഭക്ഷ്യമേളയിൽ ബഷീറും തകഴിയും ഓർഹാൻ പാമുകും

കൊച്ചി: 2018-ലെ കൃതി ആദ്യ പതിപ്പിൽ പുസ്തകങ്ങൾക്കും എഴുത്തുകാർക്കുമൊപ്പം വൻജനപ്രീതി നേടിയ ഭക്ഷ്യമേള ഇക്കുറി സാഹിത്യത്തോട് കൂടുതൽ അടുത്തിരിക്കുന്നു. മലയാളിയുടെ എക്കാലത്തേയും പ്രിയപ്പെട്ട സാഹിത്യകാരന്മാർ എഴുത്തിലൂടെ പ്രശസ്തമാക്കിയ രുചികളും വിഭവങ്ങളും പത്ത് വ്യത്യസ്ത തീമുകളായാണ് ഇത്തവണ ആസ്വാദകരെ കാത്തിരിക്കുന്നത്. സുൽത്താന്റെ ചായക്കട, തകഴിയുടെ കടാപ്പുറം, ബിരിയാണി ഹട്ട്, വികെഎൻ ബ്രേക്ഫാസ്റ്റ് സ്റ്റാൾ, പുട്ടിന്റെ കട, മയ്യഴിപ്പുഴയുടെ തീരങ്ങളിൽ, നാടൻ തട്ടുരുചികൾ, തുർക്കിപ്പോരാളി പുത്തൻ ചായകൾ, കാപ്പികൾ എന്നിങ്ങനെയാണ് ഈ തീമുകളെന്ന് ഭക്ഷ്യമേള ക്യൂറേറ്റ് ചെയ്യുന്ന കൊതിയൻ ഫുഡി ഗ്രൂപ്പ് വക്താവ് പറഞ്ഞു. അതെ, ഭക്ഷ്യമേളയും ഒരു കലാപ്രദർശനം പോലെ ക്യൂറേറ്റ് ചെയ്തിരിക്കുകയാണ് ഇവിടെ.

ബഷീർ പ്രശസ്തമാക്കിയ സുലൈമാനിയും പരിപ്പുവടയും ബജ്ജിയും പഴംപൊരിയുമെല്ലാമാണ് സുൽത്താന്റെ ചായക്കടയിലെ വിളമ്പുന്നതെങ്കിൽ തകഴിയുടെ കടാപ്പുറത്ത് ആർക്കും ഊഹിക്കാവുന്നതുപോലെ ചെമ്മീനും മീനുമാണ് പലതരം വിഭവങ്ങളായി എത്തുന്നത്. ചെമ്മീൻ പുട്ട്, ചെമ്മീൻ റോസ്റ്റ്, ചെമ്മീൻ ഉലർത്ത്, വരാൽ മുളകിട്ടു വറ്റിച്ചത്... തകഴി തീം മാസ്റ്റർപീസുകൾ ഇങ്ങനെ നീളുന്നു.

ഹൈദ്രാബാദ്, തലശ്ശേരി, ആംബൂർ എന്നിങ്ങനെയുള്ള വിവിധ തരം സവിശേഷ ബിരിയാണികളാണ് ബിരിയാണി ഹട്ടിലെ വിഭവങ്ങൾ. വികെഎന് പ്രിയങ്കരമായിരുന്ന ശുഭ്ര മൃദുലമായ ഇഡലിയും കുത്താമ്പുള്ളി ദോശയും കുഞ്ഞിലയുടെ വെള്ളേപ്പവുമാണ് വികെഎൻ ബ്രേക്ഫാസ്റ്റ് സ്റ്റാളിലുള്ളത്. പഴം നിറച്ചത്, ഉന്നക്കായ, പൊറോട്ടയും മീൻകറിയും തുടങ്ങിയ തനിമലബാർ വിഭവങ്ങളാണ് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ. മലയാളികളുടെ പ്രിയഎഴുത്തുകാരനും നോബൽ സമ്മാന ജേതാവുമായ ഓർഹാൻ പാമുകിന്റെ കൃതികളിലെ ബോസ്ഫറസിന്റെ തീരങ്ങളിൽ സുഗന്ധം പരത്തിയിരുന്ന വിവിധ തരം കെബാബുകളും ഗ്രിൽഡ് മാംസവിഭവങ്ങളുമായാണ് കൃതി ഭക്ഷ്യമേളയിലെ തുർക്കിപ്പോരാളിയുടെ ആയുധങ്ങൾ. വറുത്തരച്ച നാടൻ കോഴിക്കറി, പോത്ത് ചാപ്സ് തുടങ്ങിയവയുടെ നാടൻ തട്ടുരുചികൾ, ബ്ലൂ ടീ, സാഫ്രോൺ ടീ, ഹൈബിസ്‌കസ് ടീ, വനില ടീ എന്നിങ്ങനെയുള്ള ന്യൂ ജെൻ ചായകളുടെ പുത്തൻ ചായകൾ, മഡി കോൾഡ്, ഹോട്ട് ചോക്കലേറ്റ് എന്നീ കാപ്പി വൈവിധ്യങ്ങൾ എന്നിവയ്ക്കു പുറമെ പഞ്ഞി മിഠായി, തേൻനിലാവ് തുടങ്ങിയ പഴയ മധുരങ്ങളും കൃതി ഭക്ഷ്യമേളയിലുണ്ട്.

കൃതിയിൽ 9 ദിവസം 17 ഡോക്യുമെന്ററികൾ

കൊച്ചി: എറണാകുളം മറൈൻ ഡ്രൈവിൽ കൃതി അന്താരാഷ്ട്ര പുസ്തകമേളയുടെയും വിജ്ഞാനോൽസവത്തിന്റെയും ഭാഗമായി സംഘടിപ്പിക്കുന്ന ഡോക്യുഫെസ്റ്റിൽ ഒമ്പത് ദിവസങ്ങളിലായി 17 ഡോക്യുമെന്ററികൾ പ്രദർശിപ്പിക്കും. നാളെ (9 ശനി) ആരംഭിക്കുന്ന കൃതി ഡോക്യുഫെസ്റ്റിൽ ഷൈനി ജേക്കബ് ബെഞ്ചമിൻ സംവിധാനം ചെയ്ത ഇൻ റിട്ടേൺ ജസ്റ്റ് എ ബുക്ക് ആണ് ഉദ്ഘാടന ചിത്രം. ഈ മാസം 17 വരെയാണ് ഡോക്യുഫെസ്റ്റ്. 9 മുതൽ 16 വരെ ദിവസവും വൈകിട്ട് ഏഴ് മണിക്കും 17ന് 5.30നുമാണ് പ്രദർശനം ആരംഭിക്കുക.

ഡോക്യുമെന്ററികൾ (തീയതി, സമയം, ചിത്രം, സംവിധാനം എന്ന ക്രമത്തിൽ)

ഫെബ്രുവരി 9 ശനി: 7.00: ഇൻ റിട്ടേൺ ജസ്റ്റ് എ ബുക്ക്, ഷൈനി ജേക്കബ് ബെഞ്ചമിൻ. 7.55: കലാമണ്ഡലം ഹൈദരലി, മണിലാൽ പടവൂർ

10: 7.00: അക്കിത്തം നാരായണൻ, കെഎൻ ഷാജി. 7.30: കുമുദിനി, ജയ ജോസ് രാജ്. 8.00: ഇൻ തണ്ടർ ലൈറ്റിങ് ആൻഡ് റെയിൻ, രാജേഷ് ജെയിംസ്.

11: 7.00: നമ്പൂതിരി വരയുടെ കുലപതി, ബിനുരാജ് കലാപീഠം. 8.00: ശബ്ദിക്കുന്ന കലപ്പ, ജയരാജ്

12: 7.00: രവി - കലയും ജീവിതവും, ബിജു വി എസ്.
13: 7.00: ടി.കെ. പത്മിനി, സുസ്്മേഷ് ചന്ദ്രോത്ത്. 8.00 ഡ്രാമാനുജൻ, മഹേഷ് പഞ്ചു.
14: 7.00: സംഗീതം എം.കെ. അർജുനൻ, സജീവ് പാഴൂർ. 8.00: കലാധരന്റെ യാത്രകൾ, കെഎസ് പ്രസാദ്.
15: 7.00:ഓഖി-ദ സീ ഹേലേഡ് എവേ ബൈ ദ സ്റ്റോം, വാൾട്ടർ ഡിക്രൂസ്. 8.00: നല്ല സിനിമയും ഒരു മനുഷ്യനും - എംഎഫ് തോമസ്, ആർ ബിജു.
16: 7.00: പ്രേംജി- ഏകലോചന ജന്മം, നീലൻ
17: 5.30: നാഞ്ചിനാട്, ജീൻ പോൾ. 6.00: 8½ ഇന്റർ കട്സ്- ലൈഫ് ആൻഡ് ഫിലിംസ് ഓഫ് കെ.ജി. ജോർജ്, ലിജിൻ ജോസ്.

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
അന്വേഷിക്കാൻ എത്തിയത് 15 കാരൻ പെൺകുട്ടികളെ ശല്യം ചെയ്യുന്നതായും കുളിമുറിയിൽ എത്തിനോക്കുന്നതായും ഉള്ള പരാതി; വീട്ടിനുള്ളിൽ ഉള്ളവർ വാതിൽ അടച്ച് ലൈറ്റെല്ലാം ഓഫാക്കി ഒളിച്ചിരുന്നു; ഒരുമുറിയിൽ ആളനക്കം കേട്ട് ജനാലയുടെ കർട്ടൻ മാറ്റി നോക്കിയപ്പോൾ കമ്പി കൊണ്ട് കണ്ണിന് ആഞ്ഞൊരു കുത്ത്; വാളകത്ത് വ്യാഴാഴ്ച പൊലീസുകാരന് നേരെയുള്ള 15 കാരന്റെ ആക്രമണത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടി വരും
ചെറുപ്പത്തിലെ കുടുംബം പുലർത്താൻ ജോലി തേടി ആദ്യം വിദേശത്ത് പോയപ്പോൾ കിട്ടിയത് സലാലയിലെ ഡ്രൈവർ ജോലി; ദുബായിൽ ചില്ലറ ബിസിനസ് നടത്തിവരുന്നതിനിടെ മറൈൻ ഉത്പന്നങ്ങളുടെ വിൽപ്പന തുടങ്ങിയതോടെ പച്ചപിടിച്ചു; വിവാഹം കഴിച്ചത് അഞ്ച്‌സഹോദരിമാരെ സുരക്ഷിതമായി പറഞ്ഞയച്ച ശേഷം; രണ്ടുമക്കളെ കൂടി ദുബായിലെത്തി കരകയറ്റുന്നതിനിടെ അവിചാരിതമായി ഹൃദ്രോഗം; മാർച്ച് 16 ന് നാട്ടിലേക്ക് മടങ്ങുമ്പോൾ കടുത്ത ന്യൂമോണിയ; കോവിഡ് ബാധിച്ച് മരിച്ച മട്ടാഞ്ചേരി സ്വദേശിയുടെ ജീവിത കഥ
കൊറോണക്കാലത്ത് ശൈത്യം ആസ്വദിക്കാനെത്തിയ തായ്‌ലൻഡ് രാജാവും കുടുംബവും ജർമ്മനിയിൽ കുടുങ്ങിയതോടെ ലോട്ടറി അടിച്ചത് ഹോട്ടൽ ഉടമയ്ക്ക്; രാജ്യത്ത് കടുത്ത വിലക്ക് ജർമ്മൻ സർക്കാർ ഏറ്റെടുത്തതോടെ ഹോട്ടലുകൾ അടയ്ക്കാനും നിർദ്ദേശം; രാജാവിന്റെ ചെവിയിൽ വാർത്ത എത്തിയതോടെ 5 സ്റ്റാർ ഹോട്ടൽ മോഹവിലയ്ക്ക് വാങ്ങി രാജകൊട്ടാരമാക്കി നടപടി'; ജീവനക്കാരെയെല്ലാം കൊട്ടാരം ദാസികളുമാക്കി; കൊറോണക്കാലത്തെ തായ്‌ലൻഡ് രാജാവിന്റെ ക്വാറന്റൈൻ ഇങ്ങനെ
'നാടിനു ചേരാത്ത ഒരു ദൃശ്യം ഇന്ന് കാണാനിടയായി; ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്; ഡിജിപിയോട് റിപ്പോർട്ട് നൽകാൻ നിർദേശിച്ചിട്ടുണ്ട്; പൊലീസുകാർക്ക് നാട്ടിലുള്ള സ്വീകാര്യതയെ മങ്ങലേൽപ്പിക്കുന്ന നടപടി ഉണ്ടാകരുത്; ലോക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയവരെ ഉത്തരേന്ത്യൻ കാടൻ സ്റ്റൈലിൽ ഏത്തമിടീച്ച കണ്ണുർ എസ്‌പി യതീഷ് ചന്ദ്രയെ വിമർശിച്ച് മുഖ്യമന്ത്രി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
186 രോഗികളുള്ള മഹാരാഷ്ട്രയിൽ ഭീതി പടർത്തി മുംബൈയിൽ 67 രോഗികൾ; തൊട്ടു പിന്നിലുള്ള കേരളത്തിലെ 182 കേസുകളിൽ 83ഉം കാസർകോട്ടുകാർ; മംഗലാപുരത്ത് ചികിൽസ തേടിയവരിലും 3 പേർ കേരളത്തിന്റെ അതിർത്തി ജില്ലക്കാർ; ചൈനയ്ക്ക് വുഹാനും അമേരിക്കയ്ക്ക് ന്യുയോർക്കും എപിക് സെന്ററായപ്പോൾ ഇന്ത്യയിൽ ആ സ്ഥാനം കാസർകോടിന്; കൊറോണയുടെ എപിക് സെന്ററിൽ കൂടുതൽ ഇടപെടലിന് കേന്ദ്രവും; ഇനിയുള്ള ഓരോ പരിശോധനാ ഫലവും കാസർകോടിന് നിർണ്ണായകം
'ഏത് തെണ്ടിയാ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്... എന്റെ മകനും ഭർത്താവും ഡോക്ടറാണ്... അവരേക്കാൾ വലിയ ആളൊന്നുമല്ലല്ലോ നിങ്ങൾ'; ഓസ്ട്രേലിയയിൽ നിന്നെത്തിയ മകൻ ക്വാറന്റൈൻ ലംഘിച്ചെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസപെക്ടറെ അധിക്ഷേപിച്ച് മുൻ എം പിയും മുൻ മേയറുമായ എ കെ പ്രേമജം; സർക്കാർ തീരുമാനം നടപ്പാക്കേണ്ട സിപിഎം നേതാവു തന്നെ ധിക്കാരം കാട്ടിയപ്പോൾ കേസ് എടുത്ത് പൊലീസും; കോഴിക്കോട് ക്വാറന്റൈൻ ലംഘനത്തിലെ വിപ്ലവ കഥ ഇങ്ങനെ
കൊച്ചി സാമ്രാജ്യം എന്നും സക്കീർ ഭായിയുടേത്! ലോക് ഡൗൺ ബോധവത്കരണത്തിന് നോക്കിയ ഉദ്യോഗസ്ഥനെ സക്കീർ ഹുസൈൻ വിരട്ടിയപ്പോൾ പേടിച്ച് വാല് ചുരുട്ടാതെ കേരള പൊലീസ്; എന്റെ പേര് സക്കീർ ഹുസൈൻ...സിപിഎമ്മിന്റെ കളമശേരി ഏരിയ സെക്രട്ടറി..മനസ്സിലായോ.. മനസ്സിലാക്കാതെ വർത്തമാനം പറയരുതെന്ന് ഭീഷണി; സാറിനെ ബോധവത്കരണം നടത്തി അത്രേയുള്ളുവെന്നും പിന്നെ എങ്ങനെ മനസ്സിലാക്കും താങ്കളെ എന്നും പൊലീസുകാരന്റെ മറുചോദ്യം; ചൂളിപ്പോയി സക്കീർഭായ്
വീട്ടിനുള്ളിൽ ഇരിക്കാതെ പുറത്തു പോയി ചുമച്ച് വൈറസ് പടർത്താൻ നമുക്ക് കൈകോർക്കാം; ഇൻഫോസിസിലെ സീനിയർ ആർക്കിടെക്കിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വിവാദമായപ്പോൾ അന്വേഷണം നടത്തി ഞൊടിയിടയിൽ പുറത്താക്കി ടെക്കി ഭീമൻ; ബംഗളൂരുവിലെ ടെക്കിയായ മുജീബ് മുഹമ്മദ് യഥാർത്ഥ ഭീകരനെന്ന് സോഷ്യൽ മീഡിയ; കൊറോണക്കാലത്തെ ബംഗളൂരുവിൽ നിന്നുള്ള വമ്പൻ വിവാദം ഇങ്ങനെ
നിഷാദ് ഇൻഫോപാർക്കിൽ കോഫി ഷോപ്പ് ജീവനക്കാരൻ; നിഷാദിൽ കടവന്ത്രയിൽ ഡ്രൈവർ; അച്ഛനും അമ്മയ്ക്കും കാര്യമായ വരുമാനവുമില്ല; താമസം വാടക വീട്ടിൽ; ചുറ്റിക്കറങ്ങുന്നത് ലഹരിയുടെ ആവേശത്തിൽ അടിപൊളി ബൈക്കിലും; പൊലീസുകാരന് നേരെ പാഞ്ഞടുത്തതും കഞ്ചാവിന്റെ ആവേശത്തിൽ; മൂത്തയാൾക്കെതിരെ ഉള്ളത് നിരവധി കേസുകളും; കർഫ്യൂവിൽ കറങ്ങാനിറങ്ങിയത് ചോദ്യം ചെയ്ത പൊലീസിനെ ആക്രമിച്ച സഹോദരർ ചില്ലറക്കാരല്ല; മലയിടുംതുരുത്ത് ജംഗ്ഷനിലെ അന്വേഷണം നീളുന്നത് മയക്കുമരുന്ന് മാഫിയയിലേക്ക്
അക്ഷയ് കുമാറും പവൻ ഗുപ്തയും അൽപം ബലം പ്രയോഗിച്ചു; ഇത് വകവയ്ക്കാതെ ജയിൽ അധികൃതർ ഇവരെ നിയന്ത്രിച്ചു; തന്നെ കൊല്ലരുതെന്നു വീണ്ടും അഭ്യർത്ഥിച്ച വിനയ്; കറുത്ത തുണി കൊണ്ട് മുഖം മറയ്ക്കുന്നതിന് തൊട്ടു മുൻപു ജയിൽ അധികൃതരോടു മാപ്പു പറഞ്ഞ മുകേഷ്; ആരാച്ചാർ ലിവർ വലിച്ച് പ്രതികളുടെ കാൽച്ചുവട്ടിലെ തട്ട് മാറ്റുമ്പോൾ സാക്ഷിയായി ഉണ്ടായിരുന്നത് അഞ്ചു പേരും; നിർഭയയ്ക്ക് നീതിയൊരുക്കിയ ലിവർ ആരാച്ചാർ പവൻ ജല്ലാദ് തട്ടിമാറ്റിയത് നാടകീയതകളിലൂടെ
സ്‌കൂളിൽ തുടങ്ങിയ ഇഷ്ടം; പ്ലസ് ടുവിൽ എല്ലാം വീട്ടിൽ അറിഞ്ഞു; ഈഴവനായ കളിക്കൂട്ടുകാരനെ പങ്കാളിയാക്കാൻ അനുവദിക്കില്ലെന്ന വീട്ടുകാരുടെ നിലപാട് മനസ്സിനെ നീറ്റി; ആന്ധ്രയിൽ നേഴ്‌സിംഗിന് മകളെ അയച്ചതും പ്രണയം പൊളിക്കാൻ; ഒരിക്കലും വീട്ടുകാർ വിവാഹത്തെ അംഗീകരിക്കില്ലെന്ന തിരിച്ചറിവിൽ അത്താഴം കഴിച്ച് മെറിൻ എടുത്ത തീരുമാനത്തിനൊപ്പം കൊന്ത ധരിച്ച് അരവിന്ദും; യാക്കോബയക്കാരിയും കാമുകനും ശരീരങ്ങൾ തമ്മിൽ കൂട്ടിക്കെട്ടി കൊക്കയിലേക്ക് ഒരുമിച്ച് ചാടി; തട്ടക്കുഴയെ കരിയിപ്പിച്ച് മെറിനും അരവിന്ദും
ഇറ്റലിയിൽ നിന്നെത്തിയവർ വിമാനത്താവളത്തിൽ പരിശോധന ഒഴിവാക്കി ഒളിച്ചു കടന്നു; കാത്ത് നിന്ന ബന്ധുക്കൾക്കൊപ്പം സ്വകാര്യ കാറിൽ വീട്ടിലേക്ക്; പിന്നെ ഒരാഴ്ച ബന്ധു വീടുകളിൽ കറക്കം; മൂത്ത സഹോദരന് പനി പിടിച്ച് ആശുപത്രിയിൽ എത്തിയപ്പോൾ കോവിഡിൽ സംശയം തുടങ്ങി; ചികിൽസയ്ക്ക് വിസമ്മതിച്ച് 55 കാരനും ഭാര്യയും 24-കാരനായ മകനും; ഒടുവിൽ ഉഗ്രശാസന എത്തിയപ്പോൾ ഐസുലേഷൻ വാർഡിൽ; റാന്നിയിലെ പ്രവാസി കുടുംബം നാട്ടുകാരോട് ചെയ്തതു കൊടുംക്രൂരത
'ഏത് തെണ്ടിയാ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്... എന്റെ മകനും ഭർത്താവും ഡോക്ടറാണ്... അവരേക്കാൾ വലിയ ആളൊന്നുമല്ലല്ലോ നിങ്ങൾ'; ഓസ്ട്രേലിയയിൽ നിന്നെത്തിയ മകൻ ക്വാറന്റൈൻ ലംഘിച്ചെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസപെക്ടറെ അധിക്ഷേപിച്ച് മുൻ എം പിയും മുൻ മേയറുമായ എ കെ പ്രേമജം; സർക്കാർ തീരുമാനം നടപ്പാക്കേണ്ട സിപിഎം നേതാവു തന്നെ ധിക്കാരം കാട്ടിയപ്പോൾ കേസ് എടുത്ത് പൊലീസും; കോഴിക്കോട് ക്വാറന്റൈൻ ലംഘനത്തിലെ വിപ്ലവ കഥ ഇങ്ങനെ
വിമാനം ഇറങ്ങി കരിപ്പൂരിൽ തങ്ങിയത് ജ്യൂവലറികളിൽ പോകാൻ; കോഴിക്കോടും കണ്ണൂരും സ്വർണ്ണ കടകളിൽ കയറി ഇറങ്ങി വീട്ടിലെത്തി കല്യാണവും ആഘോഷവും ഗംഭീരമാക്കി എരിയാൽ സ്വദേശി; രഹസ്യ ബന്ധങ്ങൾ പലതുള്ള കൊറോണക്കാരന്റെ രാഷ്ട്രീയം മുസ്ലിം ലീഗിനൊപ്പം; റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അറിഞ്ഞ് ഞെട്ടിയത് മലബാറിലെ സ്വർണ്ണ മാഫിയ; കൃത്യമായ വിവരങ്ങൾ നൽകാതെ ഒളിച്ചുകളിച്ച് പ്രവാസിയും; മലബാറിലെ ദുരിതത്തിന് കാരണം 'ഗോൾഡ് മാഫിയ'! കാസർകോട്ടെ കോവിഡിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
പതിനേഴുകാരി പതിമൂന്നുകാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് വീട്ടിൽ ആരുമില്ലാതിരുന്ന ദിവസം; കുഞ്ഞിനെ നോക്കാൻ എത്തിയവൾ സ്ഥിരമായി ശയിച്ചത് ബാലനൊപ്പം; കാമുകനെ വിവാഹം കഴിച്ചിട്ടും കുട്ടിയുമായുള്ള സെക്‌സ് ഉപേക്ഷിക്കാനാകാതെ നഴ്‌സറി ജീവനക്കാരി; പീഡന വിവരം പുറത്തറിഞ്ഞത് യുവതി പതിമൂന്നുകാരന്റെ കുഞ്ഞിന് ജന്മം നൽകിയതോടെ; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവതിയുടെ ശിക്ഷ വിധിക്കുക ഏപ്രിൽ മൂന്നിന്
കുർബാനെ മധ്യേ ഖണ്ഡിപ്പിന്റെ സമയത്ത് മറ നീക്കി പുറത്തു വന്ന് അച്ചൻ! പട്ടേല ....ന്റെ ഇറ്റലിയിൽ നിന്ന് വന്ന മകന് കൊറോണ സ്ഥിരീകരിച്ചു; അവരുമായി സഹകരിച്ച എല്ലാവരും പള്ളി വിട്ട് പോണമെന്ന് ക്‌നാനായ വികാരിയുടെ പ്രഖ്യാപനം; കേട്ട് ഞെട്ടി വിശ്വാസികൾ; അതിന് ശേഷം നാട് സാക്ഷ്യം വഹിച്ചത് എംഎൽഎയുടെ വീടുകൾ കയറിയുള്ള ബോധവൽക്കരണം; ഐത്തലയിൽ വൈറസ് ബാധിതരുമായി ഇടപെട്ട 300 കുടുംബങ്ങൾ ഐസുലേഷനിൽ; മാസ്‌ക് ധരിച്ച് റാന്നിയെ കാക്കാൻ രാജു എബ്രഹാം മുന്നിട്ടിറങ്ങുമ്പോൾ
'ശവത്തെ ഭോഗിക്കുന്നതുപോലെ കാമഭ്രാന്തനായി ലിംഗം, നനവിന്റെ കണികകൾ എത്തിനോക്കാൻ പോലും മടിക്കുന്ന യോനിയിലേക്ക് കുത്തിത്തിരുകി കയറ്റുമ്പോൾ അനുഭവിക്കേണ്ടി വരുന്ന വേദനയുടെ തീവ്രതയൊന്നും ഒരു പ്രസവവേദനക്കും തരാൻ കഴിയില്ല;' തള്ളിനിക്കുന്ന രണ്ട് മൃദുമാംസ തുണ്ടുകളും, കടിച്ചുപൊട്ടിക്കാനായി രണ്ട് ചുണ്ടുകളും, കാലുകൾക്കിടയിലെ ഒരു തുളയും മാത്രമാണോ താനെന്ന ചിന്ത ഇന്നും വേട്ടയാടുന്നു എന്നും ജോമോൾ ജോസഫ്
നെടുമ്പാശ്ശേരിയിൽ നിന്ന് കോഴിക്കോട് കടന്ന് കണ്ണൂരിൽ കൊറോണ എത്താത്തത് ഈ അമ്മയുടെ കരുതൽ കാരണം; ഇറ്റലിയിൽ നിന്ന് വന്നിറങ്ങുമ്പോൾ മൂന്ന് വയസ്സുകാരിയുടെ പനിയിലെ ആശങ്ക തിരിച്ചറിഞ്ഞത് നേഴ്‌സായ മാതാവ് തന്നെ; കാത്തു നിന്ന ബന്ധുക്കളുടെ അടുത്തേക്ക് ഓടിയെത്താതെ ആരോഗ്യ പ്രവർത്തകർക്ക് അടുത്തേക്ക് കുട്ടിയുമായി ഓടിയെത്തിയത് അമ്മ; നാട്ടിൽ വിമാനം ഇറങ്ങുന്ന പ്രവാസികൾ മാതൃക ആക്കേണ്ടത് ഈ കണ്ണൂരുകാരിയെ; മലബാറിലേക്ക് കൊറോണ എത്തിയില്ലെങ്കിൽ മലയാളി കടപ്പെട്ടിരിക്കുന്നത് ഇരിട്ടിയിലെ ഈ യുവതിയോട്
അഞ്ചു വയസ്സുള്ള കുട്ടി കൈ തട്ടിമാറ്റുന്ന ശക്തിയിലായിരുന്നില്ല അവൾ ഇറങ്ങി പോയത്; വീട്ടിന് പുറത്ത് നിന്ന് നോക്കിയാൽ വഴിയിൽ എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായി കാണാം; പക്ഷേ അന്ന് ഒന്നും കണ്ടില്ല; 'അമ്മുമ്മ' വിളിച്ചു കൊണ്ടു വന്നെന്നും പട്ടി കുരച്ചപ്പോൾ അപ്രത്യക്ഷമായെന്നും പറഞ്ഞത് അവിശ്വസിക്കേണ്ട കാര്യവുമില്ല; അത് അദൃശ്യ ശക്തിയുടെ ഇടപെടൽ തന്നെ എന്ന് ഇപ്പോഴും വിശ്വസിച്ച് അയൽക്കാരി; ദേവനന്ദയുടെ പഴയ കാണാതാകൽ കേട്ട് അത്ഭുതത്തോടെ മലയാളികൾ; മിനി മറുനാടനോട് അനുഭവം പറയുമ്പോൾ
ക്ഷേത്രോത്സവത്തിൽ ഉത്തര ഉണ്ണിയുടെ നൃത്തം അനൗൺസ് ചെയ്യാൻ ഊർമ്മിള മൈക്ക് കൈയിൽ എടുത്തപ്പോൾ ഓഫായി; കലിപ്പിലായ ഊർമ്മിള കാണികൾക്കും മുമ്പിലേക്ക് മൈക്ക് വലിച്ചെറിഞ്ഞു; കട്ടക്കലിപ്പോടെ നാട്ടുകാരും എത്തിയതോടെ പ്രശ്നത്തിൽ ഇടപെട്ട് പൊലീസും; മെക്ക് താഴേക്ക് ഇടുന്നത് അത്ര വലിയ കുഴപ്പമാണോ സാറേ.. എന്നു പൊലീസുകാരോട് ചോദിച്ചു ഊർമ്മിള ഉണ്ണി; ദൈവ സന്നിധിയിലെ നടിയുടെ അഹങ്കാരം കണ്ടെന്ന പോലെ തിമിർത്ത് പെയ്ത് മഴയും; നൃത്തം മുടങ്ങിയതോടെ കണക്കായി പോയെന്ന് നാട്ടുകാരും