Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൊടുപുഴയിലേക്കും മുണ്ടക്കയത്തേക്കും ഇൻഫോസിസ് -യു എസ് ടി ഗ്ലോബൽ ക്യാമ്പസുകൾ;ടെക്‌നോപാർക്ക് വഴി കെ എസ് ആർ ടി സി യുടെ പുതിയ എ സി ലോ ഫ്‌ളോർ ബസ് സർവീസുകൾ

തൊടുപുഴയിലേക്കും മുണ്ടക്കയത്തേക്കും ഇൻഫോസിസ് -യു എസ് ടി ഗ്ലോബൽ ക്യാമ്പസുകൾ;ടെക്‌നോപാർക്ക് വഴി കെ എസ് ആർ ടി സി യുടെ പുതിയ എ സി ലോ ഫ്‌ളോർ ബസ് സർവീസുകൾ

മെയ് പത്താം തീയതി ( വെള്ളിയാഴ്ച ) മുതൽ തിരുവനന്തപുരം - മുണ്ടക്കയം , തിരുവനന്തപുരം-തൊടുപുഴ റൂട്ടുകളിൽ ടെക്‌നോപാർക്ക് വഴി കെ എസ് ആർ ടി സി പുതിയ വാരാന്ത്യ എ. സി. ലോ ഫ്‌ളോർ ബസ് സർവിസുകൾ ആരംഭിക്കുന്നു .

രണ്ടു സർവീസുകളും വൈകിട്ട് 04 : 50 നു ആണ് തിരുവനന്തപുരത്തു നിന്നും യാത്ര പുറപ്പെടുക . ചാക്ക ബൈപാസ്സ് റോഡിലൂടെ ഇൻഫോസിസ് , യു എസ് ടി ഗ്ലോബൽ , ടെക്‌നോപാർക്ക് ,കഴക്കൂട്ടം, പോത്തൻകോട് , വെഞ്ഞാറമ്മൂട് വഴി യാത്ര തുടരും.

തൊടുപുഴ പോകുന്ന ബസ് വെഞ്ഞാറമ്മൂട്ടിൽ നിന്നും കൊട്ടാരക്കര, അടൂർ, പന്തളം , കോട്ടയം വഴി ലക്ഷ്യസ്ഥാനത്തെത്തും. മുണ്ടക്കയം പോകുന്ന ബസ് വെഞ്ഞാറമ്മൂട്ടിൽ നിന്നും അഞ്ചൽ, പുനലൂർ , പത്തനാപുരം, കൂടൽ,കോന്നി , പത്തനംതിട്ട,റാന്നി , എരുമേലി, കാഞ്ഞിരപ്പള്ളി വഴിയാണ് ലക്ഷ്യസ്ഥാനത്തെത്തുക.തൊടുപുഴ നിന്നും വെളുപ്പിന് 04 : 40 നും മുണ്ടക്കയത്ത് നിന്നും വെളുപ്പിന് 04 : 45 നും ആണ് തിരുവനന്തപുരത്തേക്കുള്ള സർവീസുകൾ പുറപ്പെടുക

പ്രധാന സ്റ്റോപ്പുകളിലെ സമയക്രമം ചുവടെ :
തിരുവനന്തപുരം (16:50) - ടെക്‌നോപാർക്ക് (17:00) - കൊട്ടാരക്കര (18:30) - അടൂർ (19:00) - കോട്ടയം (20:40) - തൊടുപുഴ (22:10).
തൊടുപുഴ (04:40) - കോട്ടയം (06:10) - . അടൂർ (07:45) - കൊട്ടാരക്കര (08:20) - ടെക്‌നോപാർക്ക് (09:40) -തിരുവനന്തപുരം (09:50)
തിരുവനന്തപുരം (16:50) - ടെക്‌നോപാർക്ക് (17:00) - പുനലൂർ (16:55) - പത്തനംതിട്ട (20:15) - എരുമേലി (21:00) - മുണ്ടക്കയം (21:40).
മുണ്ടക്കയം (04:45) - എരുമേലി (05:25) - . പത്തനംതിട്ട (06:10) - പുനലൂർ (07:30) - ടെക്‌നോപാർക്ക് (09:20) -തിരുവനന്തപുരം (09:30)

ഓൺലൈൻ റിസർവേഷൻ സൗകര്യം രണ്ടു സർവീസുകൾക്കും ലഭ്യം ആണെന്ന് കെ എസ് ആർ ടി സി അറിയിച്ചു. രണ്ടു സർവീസുകളും ടെക്കികൾക്ക് വളരെ പ്രയോജനകരമാണെന്ന് ടെക്നോപാർക്കിലെ ജീവനക്കാരുടെ സാമൂഹിക സാംസ്‌കാരിക സംഘടനയായ വിവേകാനന്ദ സ്റ്റഡി സർക്കിൾ ഭാരവാഹികൾ അഭിപ്രായപ്പെട്ടു. ടെക്കികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനുള്ള തങ്ങളുടെ നിർദ്ദേശങ്ങൾ കെ എസ് ആർ ടി സി അധികൃതർ പരിഗണിക്കുന്നത് സന്തോഷം നൽകുന്ന കാര്യം ആണ്. ഡബിൾ ഡെക്കർ ബസ് സർവീസ് ടെക്‌നോപാർക്കിലേക്ക് തുടങ്ങിയതും ഇലക്ട്രിക്ക് ബസിന്റെ പൈലറ്റ് റണ്ണിൽ ടെക്നിപാർക്കിനെ ഉൾപ്പെടുത്തിയതും വി എസ് സി ഭാരവാഹികൾ അനുസ്മരിച്ചു . വെഞ്ഞാറമ്മൂട്ടിൽ നിന്നും രാവിലെ ടെക്‌നോപാർക്കിലേക്കുള്ള പ്രത്യേക സർവീസ് , കഴക്കൂട്ടത്ത് അവസാനിക്കുന്ന ട്രിപ്പുകൾ ടെക്‌നോപാർക് - ഇൻഫോസിസ് ക്യാംപസ് - ചാക്ക വരെ നീട്ടുക, കൊച്ചു വേളി - കഴക്കൂട്ടം റെയിൽവേ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് സർവീസുകൾ തുടങ്ങി തങ്ങൾ സമർപ്പിച്ച നിവേദനത്തിലെ കൂടുതൽ കാര്യങ്ങൾ യാഥാർഥ്യമാകും എന്ന പ്രതീക്ഷയായാണ് വി എസ് സി ക്കുള്ളത് .

ഏവരും പുതിയ സർവീസുകൾ പരമാവധി പ്രയോജനപ്പെടുത്തി കെ എസ് ആർ ടി സി ക്കു പിന്തുണ നല്കണമെന്ന് വി എസ് സി അഭ്യർത്ഥിച്ചു . ഈ സർവീസുകൾ യാഥാർത്ഥ്യമാക്കിയതിന് കെ എസ് ആർ ടി സി അധികാരികളോട് വിശിഷ്യാ എം ഡി ശ്രീ ദിനേശ് ഐ പി എസ് , സോണൽ ഓഫീസർ ശ്രീ ജി അനിൽകുമാർ , സിറ്റി യൂണിറ്റ് ഓഫീസർ ശ്രീ അജിത് കുമാർ , മീഡിയ സെൽ എന്നിവരോട് ഉള്ള നന്ദി പ്രകാശിപ്പിക്കുന്നതായി വി എസ് സി അറിയിച്ചു .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP