Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെ.ടി.യു സ്റ്റാറ്റിയൂട്ട് ഉടൻ നടപ്പിലാക്കണം: ഫ്രറ്റേണിറ്റി

കെ.ടി.യു സ്റ്റാറ്റിയൂട്ട് ഉടൻ നടപ്പിലാക്കണം: ഫ്രറ്റേണിറ്റി

മലപ്പുറം: കേരള സാങ്കേതിക സർവകലാശാല സ്റ്റാറ്റുട്ട് ഉടൻ നടപ്പിലാക്കണമെന്ന് ഫ്രറ്റേണിറ്റി മലപ്പുറം ജില്ല എക്‌സിക്യൂട്ടീവ് ആവിശ്യപ്പെട്ടു. വിദ്യാഭ്യാസ മന്ത്രിയുമായും വി സിയുമായും നടത്തിയ ചർച്ചകളിൽ ആവിശ്യമായ നടപടികൾ ഉണ്ടാവുമെന്ന് ഉറപ്പുപറഞ്ഞിരുന്നു. പ്രവർത്തനമാരംഭിച്ച് നാല് വർഷത്തോളമായിട്ടും സ്റ്റാറ്റുട്ട് നടപ്പിലാക്കാനാവിശ്യമായ നടപടികൾ ഉണ്ടാവാത്തത് പ്രതിഷേധാർഹമാണ്.

ജില്ലാ പ്രസിഡന്റ് ജസീം സുൽത്താൻ അധ്യക്ഷത വഹിച്ചു. ഹബീബ റസാഖ്, ഷാഫി കൂട്ടിലങ്ങാടി, എ കെ അബ്ദുൽ ബാസിത്, അഫ്‌സൽ ഹുസൈൻ, ഷിബാസ് പുളിക്കൽ തുടങ്ങിയവർ സംസാരിച്ചു.

നിയമസഭാ സമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട നിയനിർമ്മാണത്തിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവിശ്യപെട്ട് ജില്ലയിലെ എം ൽ എമാർക്ക് നിവേദനങ്ങൾ നൽകി. മഞ്ഞളാംകുഴി അലി, എ പി അനിൽ കുമാർ, പി ഉബൈദുല്ല, പി അബ്ദുൽ ഹമീദ്, പി വി അൻവർ, സി മമ്മുട്ടി, ടി വി ഇബ്രാഹിം, പി കെ ബഷീർ, ആബിദ് ഹുസൈൻ തങ്ങൾ, എം ഉമ്മർ തുങ്ങിയവർക്ക് ജില്ല ജനറൽ സെക്രട്ടറി ജസീലുറഹ്മാൻ നിവേദനങ്ങൾ നൽകി. ജില്ല സെക്രട്ടറി സാബിക് വെട്ടം, അംജദ് സുബ്ഹാൻ തുടങ്ങിയവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP