Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭൂവിനിമയ ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് രാജ്ഭവൻ മാർച്ച്

ഭൂവിനിമയ ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് രാജ്ഭവൻ മാർച്ച്

തിരുവനന്തപുരം: ഭൂമി ഏറ്റെടുക്കൽ പുനരധിവാസനിയമം ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ രാജ്ഭവൻ മാർച്ച് ഇന്ന് നടക്കും. കോർപ്പറേറ്റുകളിൽ നിന്ന് കോടിക്കണക്കിന് രൂപ സംഭാവന സ്വീകരിച്ച് അധികാരത്തിലേറിയ നരേന്ദ്രമോദി സമസ്ത മേഖലകളിലും കുത്തകകളെ വഴിവിട്ട് സഹായിക്കുകയാണ്. പൗരന്മാരുടെ ജീവൽ പ്രശ്‌നങ്ങളിൽ പോലും നിഷേധാത്മക നിലപാട് സ്വീകരിച്ച് കൊണ്ടാണ് കോർപ്പറേറ്റുകളെ സഹായിച്ചുകൊണ്ടിരിക്കുന്നതെന്ന് എസ്ഡിപിഐ കുറ്റപ്പെടുത്തി.

മത്സ്യമേഖലയെ കുത്തകൾക്ക് തീറെഴുതുന്ന മീനാകുമാരി കമ്മീഷൻ റിപ്പോർട്ട്, ഗതാഗത മേഖലയിലെ സമ്പൂർണ്ണ സ്വകാര്യവത്കരണം ലക്ഷ്യമിടുന്ന റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് സേഫ്റ്റിബിൽ തുടങ്ങിയ മുഴുവൻ മേഖലകളും വിദേശസ്വദേശ കുത്തകകൾക്ക് സമർപ്പിക്കാനുള്ള തിരക്കിലാണ് നരേന്ദ്രമോദി. വികസനങ്ങൾക്ക് വേണ്ടി സർക്കാർ ഭൂമി ഏറ്റെടുക്കുമ്പോൾ കുടിയൊഴിപ്പിക്കപ്പെടുന്ന 80% പേരുടേയും പൊതുസ്വകാര്യ പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ 70 % പേരുടേയും അനുമതിവേണമെന്ന് 2013 ലെ നിയമം അനുശ്വാസിച്ചിരിക്കുന്നു. പ്രതിരോധം, ഗ്രാമീണവികസനം പോലുള്ള അഞ്ച് സവിശേഷമായ ആവശ്യങ്ങൾക്കുവേണ്ടി ഭൂമിഏറ്റെടുക്കമ്പോൾ ഈ വകുപ്പ് ബാധകമല്ല എന്നാണ് പുതിയഭേദഗതി. മുകേഷ് അമ്പാനിയുടെ യുദ്ധവിമാന വ്യവസായ ശാലയും, അതിൽ അമ്പാനിയുടെ ഡിഫൻസ് പാർക്കിന് വേണ്ടി ആയിരക്കണക്കിന് ഏക്കർ ഭൂമി പിടിച്ചെടുക്കാൻ ഒരനുമതിയും കാത്ത് നിൽക്കേണ്ടതില്ല. ഇതിനെ തികച്ചും കോർപ്പറേറ്റുകളെ സഹായിക്കുന്നതിന് വേണ്ടിയാണ് നരേന്ദ്രമോദി സർക്കാർ കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കൽ നിയമഭേദഗതി ബിൽ സമ്പൂർണ്ണമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് എസ്ഡിപിഐ രാജ്ഭവനിലേക്ക് മാർച്ച് നടത്തുന്നത്.

പിറന്ന മണ്ണിൽ നിന്നും രാജ്യത്തെ ജനങ്ങളെ കുടിയിറക്കുന്ന കുത്തകകളുടെ ലാഭക്കൊതിയെ തൃപ്തിപ്പെടുത്താൻവേണ്ടി മാത്രമുള്ള ഈ ബില്ലിനെതിരായ പ്രതിഷേധത്തിൽ മുഴുവൻ ജനാധിപത്യവിശ്വാസികളും അണിനിരക്കണമെന്ന് എസ്ഡിപിഐ അഭ്യർത്ഥിക്കുന്നു. പാളയം രക്തസാക്ഷിമണ്ഡപ പരിസരത്ത് നിന്ന് ആരംഭിച്ച് രാജ്ഭവനിൽ അവസാനിക്കുന്ന മാർച്ച് ദേശീയ ഉപാധ്യക്ഷൻ സാംകുട്ടി ജേക്കബ് ഉദ്ഘടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ സലാഹുദ്ദീൻ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എ.ഇബ്രാഹീംകട്ടി, ജനറൽ സെക്രട്ടറി നൗഷാദ് പൂന്തുറ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP