Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എ വിഷൻ ഫോർ ഹയർ എഡ്യൂക്കേഷൻ റിഫോം' പുസ്തക പ്രകാശനം ഇന്ന്

എ വിഷൻ ഫോർ ഹയർ എഡ്യൂക്കേഷൻ റിഫോം' പുസ്തക പ്രകാശനം ഇന്ന്

കൊച്ചി: ഡി ധനുരാജ്, രാഹുൽ വി കുമാർ എന്നിവർ എഡിറ്റുചെയ്ത 'എ വിഷൻ ഫോർ ഹയർ എഡ്യൂക്കേഷന്റിഫോം' എന്ന പുസ്തകത്തിന്റെ പ്രകാശനം 17, ന് വൈകുന്നേരം 5: 30 ന് കാക്കനാട് രാജഗിരി സ്‌കൂൾഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്‌നോളജിയിൽ നടക്കും. എം പി ജോസഫ്, ഐഎഎസ് (റിട്ട.) ഗവൺമെന്റിന്റെ മുൻ ഉപദേഷ്ടാവ് പുസ്തകം പ്രകാശനം ചെയ്യും.

'പുതിയ വിദ്യാഭ്യാസ കരട് നയം: ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഒരു ദർശനം' എന്ന വിഷയത്തെആസ്പദമാക്കി ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൊണ്ടുവരേണ്ട മാറ്റങ്ങളെക്കുറിച്ച് ചർച്ചചെയ്യാനായി നടത്തുന്നഅമ്പതാമത് രാജഗിരി റൗണ്ട് ടേബിൾ കോൺഫറൻസിന്റെ ഭാഗമായാണ് പുസ്തക പ്രകാശനം.

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പബ്ലിക് പോളിസി തിങ്ക് ടാങ്കായ സെന്റർ ഫോർ പബ്ലിക് പോളിസിറിസർച്ചിന്റെ (സിപിപിആർ) ഗവേഷണ സംഘം കൊച്ചിയിലെ രാജഗിരി മീഡിയ പ്രസിദ്ധീകരിക്കുന്ന പ്രതിമാസവിദ്യാഭ്യാസ മാസികയായ പള്ളിക്കൂടത്തിലേക്ക് സംഭാവന ചെയ്ത ലേഖനങ്ങളുടെയും അഭിപ്രായങ്ങളുടെയും ഒരുശേഖരമാണ് ഈ പുസ്തകം.

ഇന്ത്യയിലെ, പ്രത്യേകിച്ചും കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ (സ്‌കൂൾ-ഉന്നതവിദ്യാഭ്യാസ മേഖല) ബാധിക്കുന്ന വിവിധ വെല്ലുവിളികളെക്കുറിച്ച് പഠിക്കുന്നതിനും അവ പരിഹരിക്കുന്നതിനുള്ള നയപരമായബദലുകൾ നിർദ്ദേശിക്കുന്നതിനുമാണ് ലേഖനങ്ങൾ ഉദ്ദേശിക്കുന്നത്. ഈ പുസ്തകo വിദ്യാഭ്യാസ സമ്പ്രദായത്തിലെയഥാർത്ഥ പ്രശ്‌നങ്ങൾ അന്വേഷിക്കുകയും, ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണത്തിനായുള്ള പുതിയ കാഴ്ചപ്പാടുകൾപങ്കുവെക്കുകയും അതോടൊപ്പം പുതിയൊരു മാതൃകയ്ക്ക് ഊന്നൽ നൽകുകയും ചെയ്യുന്നു.

പുസ്തകത്തിലേക്കുള്ള ലിങ്ക് https://www.cppr.in/e-books/a-vision-for-higher-education-reform

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: നീതു 9946639339 (അസിസ്റ്റന്റ് മാനേജർ, പബ്ലിക് റിലേഷൻസ് ആൻഡ്കമ്മ്യൂണിക്കേഷൻസ്, സി പി പി ആർ)

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP